കണ്ണൂരിൽ യുവതിയുടെ ദുരൂഹ വിയോഗത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
താൻ മരിക്കുന്നുവെന്ന് സ്റ്റാറ്റസ്, ജ്വല്ലറിയിലേക്ക് പോയ യുവതി കടലിൽ മരിച്ച നിലയിൽ: ദുരൂഹത നീക്കാൻ അന്വേഷണം.കണ്ണൂരിൽ ജ്വല്ലറി ജീവനക്കാരിയായ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പോലീസ് അന്വേഷിക്കും. അഞ്ചുകണ്ടി സ്വദേശി വി കെ റോഷിതയെയാണ് വ്യാഴാഴ്ച്ച വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്.അഞ്ചുകണ്ടി സ്വദേശി വി കെ റോഷിത ആണ് മരിച്ചത്.കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബേബി ബീച്ചിൽ കടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയുടെ ചുരുൾ അഴിച്ചെടുക്കുന്നതിനായി കണ്ണൂർ സിറ്റി പോലീസ് കേസ് അന്വേഷിക്കും. യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന് കാണിച്ച് ഭർത്താവ് എടച്ചേരിയിലെ പ്രമിത്തും ബന്ധുക്കളും സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് കണ്ണൂർ എസിപി ടി കെ രത്നകുമാറിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. യുവതിയുടെ ആഭരണങ്ങൾ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഇവർ ആരുടെയെങ്കിലും പ്രേരണയിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുക.കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്കാണ് കണ്ണൂർ കൃഷ്ണാ ജ്വല്ലറിയിലെ ജീവനക്കാരിയായ റോഷിതയെ പയ്യാമ്പലം ബേബി ബീച്ചിനരികെയുള്ള കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികമായി റോഷിത ചതിക്കപ്പെട്ടിരുന്നോയെന്നാണ് പോലീസ് അന്വേഷിച്ചു വരുന്നത്. ആറു ലക്ഷം രൂപ റോഷിത തന്റെ അക്കൗണ്ടിൽനിന്നു പിൻവലിച്ചതായും മൂന്നു ലക്ഷം രൂപയുടെ സ്വർണം വിൽപ്പന നടത്തിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.താൻ മരിക്കുന്നുവെന്ന സന്ദേശം വാട്സാപ്പ് സ്റ്റാറ്റസാക്കിയാണ് അഞ്ചുകണ്ടിയിലെ വീട്ടിൽനിന്നു ജ്വല്ലറിയിലേക്ക് യാത്ര തിരിച്ച ഇവരെ കാണാതായത്. ഇതോടെയാണ് ബന്ധുക്കളും പോലീസും തെരച്ചിൽ തുടങ്ങിയത്.
@All rights reserved Typical Malayali.
Leave a Comment