ബിഗ് ബോസ് സീസൺ അഞ്ചിലെ കരുത്തുറ്റ മത്സരാര്ഥിയാണ് അഖിൽ മാരാർ. വിന്നർ ആകാൻ സാധ്യതയുള്ള മത്സരാര്ഥികളിൽ ഒരാൾ കൂടിയാണ് അഖിൽ. അഖിലിനു വേണ്ടിയുള്ള ആർമി ഗ്രൂപ്പുകളും സജീവമാണ്. ഫാമിലി വീക്കിൽ അഖിലിന്റെ ഭാര്യ രാജലക്ഷ്മിയും കുട്ടികളായ പ്രാർത്ഥനയും പ്രകൃതിയും ഹൗസിലേക്കെത്തിയത് സോഷ്യൽമീഡയിൽ ആരാധകർ ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ പോയ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മിയും മക്കളും. ബിഗ് ബോസിലൂടെ അഖിലിനെ അറിയും മുമ്പ് തന്റെ ബന്ധുക്കൾ പോലും തന്റെയും അഖിലിന്റെയും കുടുംബജീവിതത്തെ കുറ്റപ്പെടുത്തുമായിരുന്നുവെന്നും അന്ന് കുറ്റപ്പെടുത്തിയവർ ഇന്ന് തന്നെ ഭാഗ്യവതിയെന്ന് വിളിക്കുന്നുണ്ടെന്നും അഭിമുഖത്തിൽ ലക്ഷ്മി പറയുന്നു. ‘ഇമോഷണലി കണക്ടായ പാട്ടായത് കൊണ്ടായിരിക്കാം അണ്ണൻ മക്കളാണ് വരുന്നതന്നെ പെട്ടന്ന് തിരിച്ചറിഞ്ഞത്. മൂത്തമോൾ വരെ അണ്ണനെ കെട്ടിപിടിച്ച് കരഞ്ഞു.
എനിക്ക് വലിയ പ്ലാൻ ഇല്ലാതെയാണ് അകത്തേക്ക് പോയത്. എന്നെ കണ്ടശേഷം ശോഭ ആദ്യം ഡിസ്റ്റർബ്ഡായിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് സംസാരിച്ചശേഷം ശോഭ ഓക്കെയായി. ആരോടും വെറുപ്പും ദേഷ്യവും എനിക്ക് തോന്നിയിട്ടില്ല. ശോഭ-മാരാർ കോമ്പോ കണ്ട് ദേഷ്യവും തോന്നിയിട്ടില്ല. ഞാൻ അവരുടെ വീഡിയോ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്.
ശോഭ-മാരാർ കോമ്പോയെക്കാൾ കുറച്ച് കൂടുതൽ ഇഷ്ടം ദേവു-മാരാർ കോമ്പോയോടായിരുന്നു. അവരുടേത് കുറച്ച് കൂടി ഹെൽത്തിയായിരുന്നു. എന്നേയും പലരും പുറത്തിറങ്ങുമ്പോൾ തിരിച്ചറിയുന്നുണ്ട്. തുടക്കത്തിൽ അണ്ണന് ഭയങ്കര നെഗറ്റിവിറ്റിയായിരുന്നു. ഇപ്പോൾ ആ ധാരണ എല്ലാവർക്കും മാറി. അന്ന് കുറ്റപ്പെടുത്തിയ എന്റെ ബന്ധുക്കളിൽ പലരും ലക്ഷ്മി നീ ഭാഗ്യവതിയാണെന്നാണ് ഇപ്പോൾ പറയുന്നത്.അഖിൽ നല്ല മോനാണെന്ന് അമ്മമാരൊക്കെ എന്നെ കാണുമ്പോൾ പറയാറുണ്ട്. ലക്ഷ്മി എങ്ങനെ അഖിലിനെ അഡ്ജസ്റ്റ് ചെയയ്യുന്നുവെന്ന് പല റിലേറ്റീവ്സും ചോദിച്ചിരുന്നു. അവരുടെ ധാരണ തെറ്റാണെന്ന് ഞാൻ പലവട്ടം പറഞ്ഞെങ്കിലും അവർക്ക് അത് മനസിലായിരുന്നില്ല. ഇന്ന് അവർ ബിഗ് ബോസ് കണ്ട് എല്ലാം തെറ്റാണെന്ന് മനസിലാക്കി. ഇത്രയും ദിവസം അണ്ണൻ നിൽക്കുമെന്ന് കരുതിയില്ല. നാലിന്റെ അന്ന് വരാടിയെന്ന് പറഞ്ഞാണ് പോയത്. മലയാളികൾക്ക് വേണ്ടി അണ്ണൻ കപ്പ് അടിക്കണം. അണ്ണൻ ഒരു തുറന്ന പുസ്തകമാണ്.
@All rights reserved Typical Malayali.
Leave a Comment