ഗോപിക മോളുടെ കല്യാണം..!! മഞ്ഞപ്പട്ടു സാരിയില്‍ സുന്ദരിയായി രാധിക..!! മധുരം വിളമ്പി ഗോകുലും..!!
നടൻ സുരേഷ് ഗോപിയുടേയും മകൾ ഭാഗ്യ വിവാഹിതയാകുന്നു. ശനിയാഴ്ച തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ഭാഗ്യയുടെ വിവാഹനിശ്ചയം നടന്നു. ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ ഭാവി വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടേയും മകനാണ് ശ്രേയസ്. ബിസിനസുകാരനാണ് ശ്രേയസ്.
വിവാഹം അടുത്ത വർഷം ജനുവരിയിൽ ഉണ്ടാകും. ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടക്കുക. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ. നിരവധി പേരാണ് ഭാഗ്യയ്ക്കും ശ്രേയസിനും ആശംസകൾ നേർന്ന് രംഗത്തെത്തുന്നത്.
അടുത്തിടെ ബിരുദം നേടിയതിന്റെ സന്തോഷം ഭാഗ്യ പങ്കുവച്ചിരുന്നു. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്തമകളാണ് ഭാഗ്യ. നടൻ ഗോകുൽ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ. അടുത്തിടെ സുരേഷ് ഗോപിയുടെ മകൻ മാധവും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കുമ്മാട്ടികളിയിാണ് മാധവിന്റെ ആദ്യ ചിത്രം.അതേസമയം നിരവധി സിനിമകളാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഗരുഡനാണ് താരത്തിന്റേതായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. മേം ഹൂം മൂസയാണ് സുരേഷ് ഗോപിയുടേതായി ഒടുവിലെത്തിയ ചിത്രം.
@All rights reserved Typical Malayali.
Leave a Comment