പോലീസ് പറഞ്ഞത് കേട്ടു ഭർത്താവ് ഞെട്ടി പോയി – ചേച്ചി ആള് കൊള്ളാം എന്നു മലയാളികൾ
സർക്കാർ ജോലി ലഭിക്കാത്തതിലെ മാനസികസംഘർഷം, ഒടുവിൽ വ്യാജരേഖയുണ്ടാക്കി, നിയമന ഉത്തരവടക്കം നിർമ്മിച്ചത് മൊബൈലിൽ, രാഖിയുടെ മൊഴി പുറത്ത്, കോടതി ജാമ്യം അനുവദിച്ചു.Rakhi Fake PSC Appointment Letter: പിഎസ്സി നിയമന ഉത്തരവ് വ്യാജമായി നിർമ്മിച്ച രാഖിക്ക് ജാമ്യം ലഭിച്ചു. അതേസമയം ചൊവ്വാഴ്ച കടതിയിൽ ഹാജരാകാൻ രാഖിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.കൊല്ലം: കൊല്ലത്ത് സര്‍ക്കാര്‍ ജോലിക്കായി വ്യാജരേഖകള്‍ തയ്യാറാക്കിയ കേസില്‍ അറസ്റ്റിലായ ആര് രാഖിക്ക് കോടതി ജാമ്യം അനുവദിച്ചു. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാൻ രാഖിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിലെ മാനസിക സംഘര്‍ഷത്തില്‍ സ്വയം വ്യാജരേഖ തയ്യാറാക്കിയതാണെന്നാണ് യുവതിയുടെ മൊഴി.കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് രാഖി വ്യാജ പിഎസ്സി നിയമന ഉത്തരവുമായി എത്തിയത്. റവന്യൂ വകുപ്പില്‍ എല്‍ഡി ക്ലര്‍ക്കായി നിയമനം ലഭിച്ചെന്നായിരുന്നു രേഖ. ജോലി ലഭിക്കുന്നവരുടെ നിയമന ഉത്തരവില്‍ ജില്ലാ കളക്ടര്‍ ആണ് ഒപ്പിടുന്നത്. എന്നാല്‍ രാഖിയുടെ ഉത്തരവില്‍ റവന്യൂ ഓഫീസര്‍ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പായിരുന്നു. സംശയം തോന്നിയ കരുനാഗപ്പള്ളി തഹസില്‍ദാര്‍ ജില്ലാ പിഎസ്സി ഓഫീസറെ സമീപിക്കാൻ നിര്‍ദേശിച്ചു.
പിഎസ്സി ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയത്. എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ 22ആം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കളെയും തടഞ്ഞുവച്ചു. ആദ്യ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കാതിരുന്ന രാഖിയെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്തു.എല്ലാ വ്യാജ രേഖകളും മൊബൈല്‍ ഫോണിന്റെ സഹായത്തോടെ വ്യാജമായി നിര്‍മിച്ചതാണ് സമ്മതിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 9 മാസങ്ങള്‍ക്കു മുമ്പ് അഡ്വൈസ് മെമ്മോ സ്വയം നിര്‍മിച്ച് സ്വന്തം വിലാസത്തിലേക്ക് അയക്കുകയായിരുന്നു. ജോലിയില്‍ പ്രവേശിക്കണമെന്ന് കാട്ടിയുള്ള വ്യാജ നിയമന ഉത്തരവും ഇത്തരത്തില്‍ സ്വന്തം വിലാസത്തിലേക്ക് അയച്ചു. വ്യാജരേഖ ചമയ്ക്കുന്നതില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ജൂലൈ 15ന് ജോലിക്ക് പ്രവേശിക്കണമെന്നുള്ള വ്യാജ നിയമന ഉത്തരവാണ് രാഖി തയ്യാറാക്കിയത്. ഇതിനോടൊപ്പം എൽഡി ക്ലർക്ക് പരീക്ഷയുടെ വ്യാജ റാങ്ക് പട്ടികയും യുവതി നിർമ്മിച്ചിരുന്നു. ഇതെല്ലാം കൊണ്ടാണ് യുവതി ജോലിയിൽ പ്രവേശിക്കാനായി കുടുംബസമേതം കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തുന്നത്. യുവതി എത്തുമെന്ന ഔദ്യോഗിക വിവരം ലഭിക്കാത്തതിനെ തുടർന്ന് തഹസിൽദാർക്ക് സംശയം തോന്നുകയായിരുന്നു. റവന്യൂ വകുപ്പിലെ നിയമന ഉത്തരവിൽ ചട്ടപ്രകാരം കളക്ടറുടെ ഒപ്പുവേണ്ടിടത്ത് റവന്യൂ ഓഫീസറുടെ ഒപ്പ് പതിച്ചത് പിന്നീട് തഹസിൽദാറുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് കള്ളി വെളിച്ചത്തായത്.തഹസിൽദാറുമായി രാഖി തർക്കിച്ചു. ഒടുവിൽ പിഎസ്സി ഓഫീസിൽ എത്തി എന്വേഷിക്കാൻ പറഞ്ഞു. അവിടെവെച്ച നടന്ന പിരിശോധനയിൽ തട്ടിപ്പ് മനസിലായി. തുടർന്ന് പോലീസെത്തി രാഖിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇതോടെ രാഖി എല്ലാം തുറന്നു പറയുകയായിരുന്നു. അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും നിയമന ഉത്തരവ് ലഭിക്കുന്നില്ലെന്നു പറഞ്ഞു രാഖി ബന്ധുക്കളെയും കബളിപ്പിച്ചിരുന്നു. ഇതന്വേഷിക്കാനായി ബന്ധുക്കളും രാഖിക്കൊപ്പം പിഎസ്സി ഓഫീസിൽ എത്തിയിരുന്നു. എന്നാൽ ബന്ധുക്കള പുറത്തു നിർത്തി രാഖി മാത്രമാണ് അകത്തു കടന്നത്. അതുകൊണ്ടുതന്നെ അകത്ത് എന്താണ് നടന്നതെന്ന് ബന്ധുക്കൾക്കും അറിയില്ല.
@All rights reserved Typical Malayali.
Leave a Comment