അപൂര്‍വ്വ സൗഭാഗ്യം.. ഉര്‍വ്വശിയ്ക്കും ഭര്‍ത്താവിനും ഇനി രാജകീയ ജീവിതം.
വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെയാണ് ഉര്‍വശി അവതരിപ്പിച്ചിട്ടുള്ളത്. സംവിധായകന് പറയുന്നതനുസരിച്ച് ക്യാരക്ടര്‍ മനോഹരമാക്കി ചെയ്യാനാണ് എന്നും ശ്രമിക്കാറുള്ളതെന്ന് നടി പറയുന്നു.
നന്നായി വരണമെന്ന് വിചാരിച്ചാണ് അഭിനയിക്കുന്നത്! ഒരു ക്യാരക്ടര്‍ ഒരിക്കല്‍ ചെയ്യാനേ ഇഷ്ടമുള്ളൂ: ഉര്‍വശി
നന്നായി വരണേയെന്ന് വിചാരിച്ചാണ് ഞാന്‍ എല്ലാ സിനിമകളും ചെയ്യാറുള്ളത്. ഒരു സീനാണെങ്കിലും ക്യാരക്ടറിനോട് നീതിപുലര്ത്താറുണ്ടെന്നും ഉര്‍വശി പറയുന്നു. പുതിയ സിനിമയായ ജലധാര പമ്പ്സെറ്റിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള ഉര്‍വശിയുടെ അഭിമുഖങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലും പ്രിയനടി മനസുതുറന്നിരുന്നു. മൃണാളിനിയെന്നാണ് ക്യാരക്ടറിന്റെ പേര്. ടീച്ചറെന്നാണ് എല്ലാവരും വിളിക്കുന്നത്.കാലഘട്ടം മാറുന്നതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലാ മേഖലയിലുമുണ്ട്.
എന്റെ മോള് റിയാക്റ്റ് ചെയ്യുന്നത് പോലെയല്ല ഞാന്‍ പ്രതികരിക്കുന്നത്. അയ്യയ്യോ, അയാള്‍ മരിച്ചുപോയോ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ എന്തമ്മാ, അസുഖമായിരുന്നില്ലേ അദ്ദേഹത്തിനെന്നാണ് മോള് ചോദിക്കുക. ഞാന്‍ ചെയ്യുന്ന ഗിമ്മിക്ക്സ് കൊണ്ടൊക്കെ സിനിമ വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് സംവിധായകനാണ്. അന്നത്തെയും ഇന്നത്തെയും ഡയറക്ടേഴ്സിന്റെ കൂടെ ജോലി ചെയ്യാന്‍ പറ്റിയിട്ടുണ്ട്. നമുക്ക് പെര്‍ഫോം ചെയ്യാന്‍ കിട്ടുന്ന ഫ്രീഡം നമ്മള് എത്രത്തോളം ഉപയോഗിക്കുന്നു എന്നത് പ്രാധാന്യമാണ്. ഓവറായിട്ട് അഭിനയിക്കാനും നമുക്ക് പറ്റില്ലല്ലോ.സനുഷയും ഈ ചിത്രത്തില്‍ നല്ലൊരു ക്യാരക്ടര്‍ ചെയ്തിട്ടുണ്ട്. പ്രമോഷന് സമയത്ത് അവളെയാണ് ശരിക്കും മിസ് ചെയ്യുന്നതെന്നും ഉര്‍വശി പറഞ്ഞിരുന്നു.സ്ഫടികം 2 ഞാന്‍ കുറച്ച് ഭാഗം കണ്ടിരുന്നു. തിയേറ്ററില്‍ പോയി കാണാനായില്ല. പ്രിവ്യൂ കാണാന്‍ പോയിരുന്നു. പരുമല ചെരുവില്‍ പാട്ടിന്റെ സമയത്തായിരുന്നു പോയത്. ഭയങ്കര ക്രൗഡും തിരക്കുമായപ്പോള്‍ ഞങ്ങള്‍ പെട്ടെന്ന് തിരിച്ച് പോന്നിരുന്നു. അതുപോലെയൊരു ക്യാരക്ടര്‍ ചെയ്യാന്‍ ഇനി ആഗ്രഹമില്ല. അന്നതൊരു വ്യത്യസ്തമായൊരു കാര്യമായിരുന്നു. ഒരു ക്യാരക്ടറിനെപ്പോലെ മറ്റൊരു ക്യാരക്ടര്‍ ചെയ്യാന്‍ എനിക്കിഷ്ടമില്ലെന്നും ഉര്‍വശി പറയുന്നു.
@All rights reserved Typical Malayali.
Leave a Comment