ഷെഫ് നൗഷാദിന്റെ ഏക മകള്‍.. നഷ്വയുടെ ഇപ്പോഴത്തെ ജീവിതം അമ്പരപ്പിക്കും
ആദ്യം ഉമ്മ പോയി പിന്നാലെ ഉപ്പയും! നൗഷാദ് നിര്‍ത്തിപ്പോയ ഇടത്തുനിന്നും നഷ് വ തുടങ്ങുന്നു! 13 കാരിയുടെ പുതിയ തുടക്കത്തിന് പിന്തുണയുമായി പ്രിയപ്പെട്ടവർ.നൗഷാദിന്റെ പാചകമികവിനെക്കുറിച്ചറിയാത്ത മലയാളികള്‍ വിരളമാണ്. പാചകപരീക്ഷണങ്ങളും ചാനല്‍ പരിപാടികളും സിനിമയുമൊക്കെയായി സജീവമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരേയും വേദനയിലാഴ്ത്തിയിരുന്നു.
naushad daughter nashva is the new face of naushad catering.ആദ്യം ഉമ്മ പോയി പിന്നാലെ ഉപ്പയും! നൗഷാദ് നിര്‍ത്തിപ്പോയ ഇടത്തുനിന്നും നഷ് വ തുടങ്ങുന്നു! 13 കാരിയുടെ പുതിയ തുടക്കത്തിന് പിന്തുണയുമായി പ്രിയപ്പെട്ടവർ.പ്രത്യേകിച്ച് മുഖവുരകളൊന്നുമില്ലാതെ തന്നെ മലയാളികള്‍ക്ക് പരിചിതനാണ് ഷെഫ് നൗഷാദ്. പാചകവും സിനിമയുമൊക്കെയായി സജീവമായിരുന്നു അദ്ദേഹം. നൗഷാദ് അസുഖബാധിതനായി കഴിയുന്നതിനിടയിലായിരുന്നു ഭാര്യ ഷീബ മരിച്ചത്. ഭാര്യയെ അവസാനമായി കാണുമ്പോള്‍ നൗഷാദ് ഐസിയുവിലായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായി നൗഷാദും വിട പറയുകയായിരുന്നു. വാപ്പച്ചി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്ന നഷ് വയെ ഏറെ വേദനയിലാഴ്ത്തിയിരുന്നു ആ വിയോഗം. വാപ്പച്ചി നിര്‍ത്തിപ്പോയ സംരംഭം ഏറ്റെടുത്ത് നടത്താനുള്ള തയ്യാറെടുപ്പിലാണ് മകള്‍. നൗഷാദിന്റ സെുഹൃത്തുക്കളും കുടുംബാംഗങ്ങളും നഷ് വയ്ക്ക് പിന്തുണയുമായി കൂടെയുണ്ട്.നൗഷാദിന്റെ എല്ലാമായിരുന്നു നൗഷാദ് കാറ്ററിങ്ങ്. അദ്ദേഹത്തിന്റെ മരണത്തോടെ ബിസിനസ് നിലച്ചു, നൗഷാദ് കാറ്ററിങ്ങ് നിര്‍ത്തിയെന്ന തരത്തിലൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. അത് ഞങ്ങളെയെല്ലാം വല്ലാതെ വിഷമിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് മോളോട് ഇതേക്കുറിച്ച് സംസാരിച്ചതെന്ന് നൗഷാദിന്റെ കുടുംബാംഗം പറയുന്നു. വനിതയോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹം നൗഷാദ് കാറ്ററിങ്ങ് വീണ്ടും സജീവമാവുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്.
കേട്ടപ്പോള്‍ത്തന്നെ മകള്‍ സമ്മതിച്ചിരുന്നു. വാപ്പച്ചിയെപ്പോലെ തന്നെ മോള്‍ക്കും താല്പര്യമുള്ള മേഖലയാണ് പാചകം. നൗഷാദ് നിര്‍ത്തിയിടത്തുനിന്നും മകള്‍ തുടങ്ങുകയാണ്. പാചകവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പഠിക്കാനാണ് മോള് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം മോളുടെ നേതൃത്വത്തില്‍ തിരുവല്ലയില്‍ ഒരു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. നൗഷാദ് കാറ്ററിങ്ങിന്റെ പുതിയ മുഖമായി നല്‍കിയത് മോളുടെ ഫോട്ടോയായിരുന്നു.ചെറുപ്രായത്തിലെ തന്നെ ഉമ്മയേയും ഉപ്പയേയും നഷ്ടപ്പെട്ട നഷ് വ ഉപ്പ നിര്‍ത്തിയ ഇടത്തുനിന്നും വീണ്ടും തുടങ്ങുകയാണ്. നൗഷാദിന്റെ രുചിക്കൂട്ടുകള്‍ ഇനി മകളിലൂടെയായി പ്രിയപ്പെട്ടവരിലേക്കെത്തും. 13 വയസുകാരി ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നതും ഇതേ മേഖലയിലാണ്. പിതാവില്‍ നിന്നായിരുന്നു നൗഷാദിനും പാചക താല്പര്യം പകര്‍ന്നുകിട്ടിയത്. അത് മകളിലേക്കും പകര്‍ന്നാണ് നൗഷാദ് വിടവാങ്ങിയത്.ബിഗ് സ്ക്രീന്‍ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുമായി സിനിമയിലും നൗഷാദ് സജീവമായിരുന്നു. സഹപാഠിയായ ബ്ലസിയുടെ ആദ്യ സിനിമയായ കാഴ്ച നിര്‍മ്മിച്ചത് നൗഷാദായിരുന്നു. ചട്ടമ്പിനാട്, ലയണ്‍, ബെസ്റ്റ് ആക്ടര്‍ തുടങ്ങി നിരവധി സിനിമകളാണ് നൗഷാദ് നിര്‍മ്മിച്ചിട്ടുള്ളത്. വേറിട്ട രുചി പരിചയപ്പെടുത്തി ചാനലുകളിലും അദ്ദേഹം സജീവമായിരുന്നു.
@All rights reserved Typical Malayali.
Leave a Comment