പൃഥ്വിരാജിന്റെ ആദ്യ കാമുകി… തല മൊട്ടയടിച്ച രൂപം… കണ്ടാൽ പോലും മനസ്സിലാകുന്നില്ല…
എന്തിനാണ് തല മുണ്ഡനം ചെയ്തത്?, കണ്ടാല്‍ പോലും തിരിച്ചറിയാത്ത രൂപത്തില്‍ പൃഥ്വിരാജിന്റെ ആദ്യ നായിക.അഭിനയത്തിലും ടെലിവിഷന്‍ ഷോകളിലും, രാഷ്ട്രീയത്തിലും എല്ലാം സജീവമായിരുന്നു കഴിഞ്ഞ കുറച്ചു കാലം വരെ ഗായത്രി രഘുറാം. എന്നാല്‍ പെട്ടന്നുള്ള നടിയുടെ മാറ്റം വിശ്വസിക്കാനാവുന്നില്ല.ഗായത്രി രഘുറാം എന്ന നടിയ്ക്ക് തമിഴ് സിനിമയില്‍ ആമുഖങ്ങള്‍ ആവശ്യമില്ല. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമാണ് ഗായത്രി. വലിയൊരു സിനിമാ കുടുംബത്തില്‍ നിന്നും അഭിനയത്തിലേക്ക് വന്നതുമാണ്.
എന്നാല്‍ മലയാളികളെ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് എന്നും, പൃഥ്വിരാജിന്റെ ആദ്യ സിനിമയിലെ നായികയാണ് ഗായത്രി. നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തില്‍ പൃഥ്വിയുടെ നായികയായിരുന്നു ഗായത്രി.പിന്നീട് തമിഴ് തെലുങ്ക് സിനിമകലിലെല്ലാം സജീവമായ ഗായത്രി വിവാഹത്തോടെ അഭിനയം നിര്‍ത്തുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും, പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി.ഇപ്പോള്‍ തല മുണ്ഡനം ചെയ്ത ഗായത്രിയുടെ ഒരു ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്റെ ട്വിറ്റര്‍ – ഇന്‍സ്റ്റഗ്രാം പേജിലൂടെ ഗായത്രി തന്നെയാണ് ഫോട്ടോ പങ്കുവച്ചത്. എന്നാല്‍ മറ്റു സൈറ്റുകളില്‍ നടി തല മുണ്ഡനം ചെയ്തതിന് മറ്റു പല കാരണങ്ങളും പറഞ്ഞു പ്രചരിപ്പിച്ചു.
സത്യത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ പോയി തല മുണ്ഡം ചെയ്തതാണ് നടി. പത്ത് വര്‍ഷത്തെ തന്റെ പ്രാര്‍ത്ഥനയുടെ സാഫല്യം എന്നു പറഞ്ഞാണ് ഫോട്ടോ പങ്കുവച്ചത്. അത് അവഗണിച്ചാണ് നടിയ്ക്ക് അസുഖമെന്ന രീതിയില്‍ ചിലര്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത്.സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ നടിയുടെ ബോള്ഡ്നസ്സിനെ പ്രശംസിച്ച് ഒരുപാട് പേര് എത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു ചിത്രം പങ്കുവയ്ക്കാന്‍ ധൈര്യം തന്നെ വേണം എന്ന് നടി വനിത വിജയകുമാര്‍ വരെ കമന്റിട്ടു.
2006 ല്‍ ആണ് ദീപക് ചന്ദ്രശേഖരന് എന്നയാളുമായുള്ള ഗായത്രിയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയ നടി ഭര്‍ത്താവിനൊപ്പം വിദേശത്തേക്കു പോയി. എന്നാല്‍ നാല് വര്‍ഷം കൊണ്ട് ആ ദാമ്പത്യം അവസാനിച്ചു.വിവാഹ മോചനത്തിന് ശേഷം നാട്ടിലെത്തിയ നടി വീണ്ടു തമിഴ് സിനിമയിലൂടെ അഭിനയത്തില്‍ സജീവമായി. അതിനിടയില്‍ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് വിവാദത്തിലാകുകയും ചെയ്തിരുന്നു. ഷോയില്‍ മുഴുവന്‍ ദേഷ്യക്കാരി എന്ന ടാഗ് ലൈനാണ് നടിക്ക് കിട്ടിയത്.
രാഷ്ട്രീയത്തിലും ഗായത്രി തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ബിജിപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment