ദിലീപിന് കനത്ത തിരിച്ചടി.. ഹൈക്കോടതി എടുത്തിട്ട് അലക്കി.. ദിലീപ് ഉടനെ വീണ്ടും അഴിക്കുള്ളിൽ…

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ അഭിനയത്തില്‍ നിന്നും പൂര്‍ണമായും അകന്നു നില്‍ക്കുകയാണ് ഇപ്പോള്‍. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങി സജീവമായത്. തിരിച്ചുവരവിന്റെ സൂചനയാണോ ഇത് എന്ന് ചില ആരാധകര്‍ ചോദിയ്ക്കുന്നുണ്ട്.
അപ്പോഴും കാവ്യയുടെ ഫാന്‍സ് പേജുകള്‍ വളരെ സജീവമാണ്. കാവ്യയുടെ പഴയതും പുതിയതുമായ ഒരുപാട് വീഡിയോസും ഫോട്ടോസും ഫാന്‍സ് പേജുകളിലൂടെ വൈറലാവാറുണ്ട്. കാവ്യയെ കുറിച്ച് മറ്റ് സഹപ്രവര്‍ത്തകര്‍ പറയുന്നതും ആ പേജിലൂടെ പുറത്തുവരുന്നു. അത്തരത്തില്‍ ടിനി ടോം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.കാവ്യയെ കുറിച്ച് എന്തെങ്കിലും പറയാന്‍ പറഞ്ഞപ്പോള്‍ കൂടെ വര്‍ക്ക് ചെയ്തതിനെ കുറിച്ച് ടിനി ആദ്യം സംസാരിക്കുന്നു. പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലാണ് ആദ്യമായി കാവ്യയ്‌ക്കൊപ്പം അഭിനയിച്ചത്. അതിന് ശേഷം ഷി ടാക്‌സി എന്ന ചിത്രവും ചെയ്തിട്ടുണ്ട്. പട്ടണത്തില്‍ ഭൂതം എന്ന സിനിമയില്‍ ഞാന്‍ മമ്മൂക്കയുടെ ഡ്യൂപ് ആയിരുന്നു. എന്നാല്‍ നമ്മളോട് കാവ്യ അത്തരത്തിലുള്ള വേര്‍തിരിവൊന്നും കാണിക്കുന്നില്ല. ഒരു സഹോദരനെ എന്നതുപോലെയാണ് പെരുമാറുന്നത് എന്ന് ടിനി ടോം പറയുന്നു.

പക്ഷേ ഇപ്പോള്‍ കാവ്യയ്ക്ക് ഒരുപാട് ഹേറ്റേഴ്‌സ് വന്നു. എന്താണ് ശരിയ്ക്കും കാവ്യ എന്ന് ആരും അവരുടെ ഭാഗത്ത് നിന്ന് നോക്കിയില്ല. ഇനിയെങ്കിലും അത് ആളുകള്‍ മനസ്സിലാക്കണം എന്ന് ടിനി ടോം പറഞ്ഞു.
ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ മാധവനും ഹേറ്റേഴ്‌സ് ഉണ്ടായത്. ‘ഗോസിപ്പുകള്‍ സത്യമാക്കിയില്ലേ, മഞ്ജുവിന്റെ ജീവിതം തകര്‍ത്തില്ലേ’ എന്നൊക്കെയായിരുന്നു പലരുടെയും ചോദ്യം. എന്നാല്‍ എന്താണ് സത്യത്തില്‍ സംഭവിച്ചതെന്ന് ഇതുവരെ മഞ്ജുവോ ദിലീപോ കാവ്യയോ പ്രതികരിച്ചിട്ടില്ല. തന്റെ പേരില്‍ ഒരുപാട് ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നു എന്നാണ് ദിലീപ് അന്ന് പറഞ്ഞത്. പിന്നീട് നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും കാവ്യയെ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ മൗനമാണ് അപ്പോഴും ഇപ്പോഴും കാവ്യയുടെ മറുപടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *