മകളെ ഒളിഞ്ഞു നിന്നു നോക്കി.. പാപ്പുവും കണ്ടു.. ഓണക്കോടിയുമായി പാപ്പുവിനെ ബാല കാണാൻ ചെന്നപ്പോൾ…
ഇപ്പോള്‍ സിനിമയിലൂടെയല്ല, സോഷ്യല്‍ മീഡിയയിലൂടെയാണ് ബാല താരാകുന്നത്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ബാലയെ സംബന്ധിയ്ക്കുന്ന എന്തെങ്കിലും കാര്യമുണ്ടാവും. പക്ഷെ തന്നെ കുറിച്ചുള്ള കമന്റുകളോ ട്രോളുകളോ ഒന്നും വിഷയമല്ല, തെറി പറയാതിരുന്നാല്‍ മതി എന്നാണ് ബാല പറയുന്നത്. അതു മാത്രമല്ല, മകളെ സംബന്ധിയ്ക്കുന്ന സോഷ്യല്‍ മീഡിയ കമന്റുകളോടും തന്നെ വേദനിപ്പിക്കാറുണ്ട് എന്ന് ബാല പറയുന്നു.
ബിഹൈന്റ് വുഡിന് നല്കിയ അഭിമുഖത്തില്‍ ഭാര്യ എലിസബത്തിനൊപ്പം എത്തിയതാണ് ബാല. തങ്ങലുടെ കല്യാണത്തെ കുറിച്ചും, പ്രണയത്തെ കുറിച്ചും, സോഷ്യല്‍ മീഡിയ കമന്റുകളെ കുറിച്ചുമെല്ലാം ബാലയും ഭാര്യയും സംസാരിച്ചു. തങ്ങളുടേത് ഫേസ്ബുക്കിലൂടെ ആരംഭിച്ച പ്രണയമാണെന്ന് ബാല തന്നെ പല ആവര്‍ത്തി പറഞ്ഞിട്ടുള്ളതാണ്.എലിസബത്ത് ആണ് ആദ്യം പ്രണയം പ്രപ്പോസ് ചെയ്തത്. മകളെ കുറിച്ചോര്‍ത്ത് ഇനി വിവാഹവും വേണ്ട ജീവിതവും വേണ്ട എന്നൊക്കെ ആലോചിക്കുന്ന സമയത്താണ് എലിസബത്ത് ജീവിതത്തിലേക്ക് വരുന്നത്. അവള് വന്നതിന് ശേഷം എന്റെ കാഴ്ചപ്പാടുകള്‍ മാറി. കുടുംബത്തിനൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും പതിയെ അതു മാറി.ഭാര്യാ – ഭര്‍തൃ ബന്ധം ഒരിക്കലും ഒരു ബിസിനസ്സ് അല്ല. ലാഭം പ്രതീക്ഷിച്ചല്ല സ്നേഹിക്കേണ്ടത്. മരണം വരെ സ്നേഹം പങ്കുവച്ച് മുന്നോട്ടു പോകാന്‍ സാധിക്കണം. അപ്പോഴാണ് ജീവിയ്ക്കുന്ന ജീവിതത്തിന് അര്‍ത്ഥമുണ്ടാവുന്നത്. ഞങ്ങള്‍ ഇപ്പോഴും ചില് ചെയ്യുകയാണ്. പാതിരാത്രിയും ഐസ്ക്രീം കഴിക്കാനൊക്കെ പോകും, ഒരുപാട് സംസാരിക്കും. രണ്ടു പേരും വളരെ പൊസസ്സീവുമാണ് എന്ന് ബാലയും എലിസബത്തും പറയുന്നു.
സോഷ്യല്‍ മീഡിയ കമന്റുകള്‍ എന്നെ ബാധിക്കാറില്ല. ഒരു പരിധിവരെ എന്നെ സംബന്ധിയ്ക്കുന്ന ട്രോളുകളെല്ലാം കണ്ട് ഞാന്‍ തന്നെ ചിരിക്കാറുണ്ട്. എന്നാല്‍ തെറി പറയാന്‍ പാടില്ല. അതെനിക്ക് ഇഷ്ടമല്ല. മകളെ സംബന്ധിക്കുന്ന കമന്റുകളും വേദനിപ്പിയ്ക്കും. അവന്തിക പാപ്പു ബേബിയ്ക്ക് ഒരു അപ്പനേയുള്ളൂ. അത് ബാലയാണ്. വേറൊരുത്തനുമല്ല- ബാല പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment