26 വര്‍ഷത്തെ കാത്തിരിപ്പ്.. സുരേഷ് ഗോപിയുടെ വീട് പണി തുടങ്ങി
അടുത്തിടെയായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹനിശ്ചയം നടത്തിയത്. താരസമ്പന്നമായിരുന്നില്ല ചടങ്ങ്, തികച്ചും ലളിതമായിരുന്നു. അധികം ആളുകളോ ആരവങ്ങളോ ഒന്നുമില്ലാതെയായിരുന്നു വിവാഹനിശ്ചയം നടത്തിയത്. അത് അച്ഛന്റെ തീരുമാനമായിരുന്നുവെന്ന് ഗോകുല്‍ സുരേഷ് പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഗോകുല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. അനിയത്തിയുടെ ജാതകം കൈമാറലാണ് നടന്നിട്ടുള്ളത്. മോതിരംമാറ്റം, അല്ലെങ്കില്‍ ഒരു എന്ഗേജ്മെന്റായി ചെയ്തില്ല. കുറച്ചൂടെ സിംപിളായി, ട്രെഡീഷണലായി ചെയ്യണമെന്നായിരുന്നു അച്ഛന്. കാശുണ്ടെന്ന് കരുതി അത് ധൂര്ത്തടിക്കണമെന്നില്ലല്ലോ, സാധാരണക്കാര്‍ക്ക് ചിലപ്പോള്‍ അതൊരു കല്ലുകടിയാവാം. ഒരു മാതൃകയാവാമെന്ന് കൂടി കരുതിയാവാം അച്ഛന് അങ്ങനെ ചെയ്തത്.അച്ഛന് അങ്ങനെ മാതൃകയാവാനൊക്കെ ഇഷ്ടമാണ്. അതുകൊണ്ട് വളരെ സിംപിളായി, ഏറ്റവും ട്രെഡീഷണലായി ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട രീതിയില്‍ ചടങ്ങ് നടത്തിയെന്നേയുള്ളൂ. അത് ഈയൊരു രീതിയില്‍ ചര്‍ച്ചയാവുമെന്ന് പോലും ഞങ്ങള്‍ കരുതിയിരുന്നില്ല. ഫോട്ടോഗ്രാഫര്മാരൊന്നുമില്ലായിരുന്നു ചടങ്ങില്‍. ഞങ്ങളുടെ വീട്ടില്‍ ജോലി ചെയ്യുന്ന സ്റ്റാഫിന്റെ ഫോണിലെടുത്ത ചിത്രങ്ങളാണ് വൈറലായത്. ചില ഫോട്ടോയിലെ വാട്ടര്‍മാര്‍ക്കില്‍ നോക്കിയാല്‍ പുള്ളിയുടെ പേരും ആ ഫോണിന്റെ ഡീറ്റെയില്‍സുമൊക്കെ കാണാമെന്നുമായിരുന്നു ഗോകുല്‍ പറഞ്ഞത്.
ബിസിനസുകാരനായ ശ്രേയസ് മോഹനാണ് ഭാഗ്യയെ വിവാഹം ചെയ്യുന്നത്. ജനുവരി 17ന് ഗുരുവായൂരില്‍ വെച്ചാണ് വിവാഹം. 20 ന് തിരുവനന്തപുരത്ത് വെച്ച് വിവാഹവിരുന്ന് നടത്തുമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. സിനിമാലോകം ഒന്നടങ്കം അണിനിരക്കേണ്ട ചടങ്ങുകളിലൊന്നായിരുന്നു ഇത്. മക്കളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം താരങ്ങള്‍ ആഘോഷമാക്കി മാറ്റാറുണ്ട്. അതില്‍ നിന്നെല്ലാം മാറി തികച്ചും വ്യത്യസ്തമായി, താരസമ്പന്നതയൊന്നുമില്ലാതെ വീട്ടില്‍ വെച്ച് ചടങ്ങ് നടത്തി സ്വയം മാതൃകയാവുകയായിരുന്നു സുരേഷ് ഗോപി. ഇത് മികച്ച തീരുമാനമായിരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് ഭാഗ്യ ബിരുദം നേടിയത്. സോഷ്യല്‍മീഡിയയിലൂടെയായി ഭാഗ്യയും ചിത്രങ്ങള്‍ പങ്കിടാറുണ്ട്.
@All rights reserved Typical Malayali.
Leave a Comment