ഞെട്ടിക്കുന്ന കാരണം എങ്ങനെ തോന്നി ഈ പൊന്നോമനകളോട് ഇത് ചെയ്യാന്! മക്കള് ഒന്നും അറിയാതെ അത് കഴിച്ചു
എറണാംകുളം നോർത്ത് പറവൂരിൽ രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി.കടമക്കോടി നിജോ ഭാര്യ ശില്പ മക്കൾ ആയ എയ്ബൽ അഞ്ചു വയസ്സ് ഉള്ള ആരോൺ എന്നിവരാണ് മരിച്ചത്.നിർമാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ.ശില്പ ഇറ്റലിയിലാണ് ജോലി ചെയ്തു വന്നിരുന്നത്.കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നും അവധിക്ക് നാട്ടിൽ എത്തിയത്.വീടിന്റെ മുകൾ നിലയിലാണ് ഇവർ താമസിക്കുന്നത്.താഴെ നിലയിൽ നിജോയുടെ അമ്മയും കുടുംബവും താമസിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി സഹ പ്രവർത്തകൻ നിജോയെ ഫോണിൽ വിളിച്ചു എങ്കിലും പ്രതികരണം ഉണ്ടായില്ല.നിജോയുടെ രണ്ടു ഫോണും ഓഫ് ആയിരുന്നു.ഇതോടെ സഹ പ്രവർത്തകൻ വീട്ടിൽ എത്തി അമ്മയോട് കാര്യം തിരക്കി.രാവിലെ ആയിട്ടും കുട്ടികളെയും താഴേക്ക് കാണാത്തതു കൊണ്ട് നിജോയുടെ ‘അമ്മ ആനി മുകൾ നിലയിൽ എത്തി നോക്കുബോഴാണ് നാലു പേരെയും മരിച്ച നിലയിൽ കാണുന്നത്.നിജോയും ഭാര്യ ശിൽപയും തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു.
മക്കളുടെ മൃതദേഹങ്ങൾ മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിൽ ആയിരുന്നു.മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതിമാർ തൂങ്ങി മരിച്ചത് ആകാം എന്നാണ് പ്രാഥമിക നിഗമനം.നേരത്തെ വിസിറ്റ് വിസയിൽ വിദേശത്തു പോയിരുന്ന ശില്പ കഴിഞ്ഞ ദിവസമാണ് തിരികെ വന്നത്.വീണ്ടും വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.ഇതിനായി പണം കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആയിരുന്നു നിജോ എന്നാണ് നാട്ടുകാർ പറയുന്നത്.സാമ്പത്തിക ബാധ്യതയാണ് ഇത്തരം ഒരു കടും കൈക്ക് കാരണം എന്ന് ബന്ധുക്കൾ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment