കാമറയില്‍ ‘കുടുങ്ങി’ ഉപ്പും മുളകിലെ കേശുവിന്റെ ഉമ്മ.. ഇനിയാര്‍ക്കും സംഭവിക്കരുത്
പ്രേക്ഷകരുടെ മുന്നില്‍ വളര്‍ന്ന കുട്ടിയാണ് അല്‍ സാബിത്ത്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയില്‍ തുടങ്ങി, ഇപ്പോള്‍ എരിവും പുളിയും വരെ പ്രേക്ഷകര്‍ക്ക് മുന്നിലാണ് അല്‍ സാബിത്ത് വളര്‍ന്നത്. ഉപ്പും മുളകും എന്ന ഷോയില്‍ കാണിച്ചിരുന്നതും യഥാര്‍ത്ഥത്തിലുള്ള അല്‍ സാബിത്തിന്റെ പെരുമാറ്റം ഒക്കെയായിരുന്നു. തല തിരിഞ്ഞ ചോദ്യത്തിന് അങ്ങനെ തന്നെ മറുപടി നല്കുന്ന കുട്ടിയാണ് സാബിത്ത് എന്ന് പ്രേക്ഷകര്‍ക്കറിയാം.
കഴിഞ്ഞ ദിവസം ഐസ് ബ്രേക്ക് വിത്ത് വീണ എന്ന ബിഹൈന്റ് വുഡിന്റെ അഭിമുഖത്തിലും വഴിതെറ്റിയ ചോദ്യം ചോദിച്ച വീണയ്ക്ക് സാബിത്ത് കൊടുത്ത മറുപടിയും രസകരമായിരുന്നു. കൊച്ചു കുട്ടിയോട് പ്രണയത്തെ കുറിച്ചും, സ്ഥിരമായി വിളിക്കുന്ന ഒരു പെണ്‍കുട്ടിയെ കുറിച്ചും പറയാന്‍ ആവശ്യപ്പെട്ട അവതാരകയ്ക്ക് പറ്റിയ മറുപടി തന്നെയാണ് അല്‍ സാബിത്ത് നല്‍കിയത്.
എന്നെ സ്ഥിരമായി വിളിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. എവിടെ പോയാലും വിളിക്കും. മറ്റാരുമല്ല എന്റെ അമ്മ’- എന്നായിരുന്നു അല്‍സാബിത്തിന്റെ മറുപടി. താന്‍ സമ്പാദിക്കുന്ന പൈസ എല്ലാം കൊടുക്കുന്നതും അമ്മയ്ക്ക് തന്നെയാണെന്നും അമ്മയാണ് എല്ലാ സാധനങ്ങളും വാങ്ങി തരുത്തന് എന്നും സാബിത്ത് പറഞ്ഞു.
സെറ്റില്‍ എല്ലാവരുമായും നല്ല അടുപ്പാണ്. അച്ഛനായും അമ്മയായും അഭിനയിക്കുന്നവരും ശരിക്കും അത് പോലെ തന്നെയാണ്. മുടിയനും ജൂഹിയും ശിവാനിയും എല്ലാവരും നല്ല കൂട്ടാണ്. അതുകൊണ്ട് തന്നെ എരിവും പുളിവും എന്ന പുതിയ ലൊക്കേഷനും ഞങ്ങള്‍ക്ക് പരിചിതമാണ്. പ്രേക്ഷകാഭിപ്രായം കിട്ടി തുടങ്ങുന്നതേയുള്ളൂ. ഇനി പുതിയ കഥാപാത്രങ്ങള്‍ പരിചയപ്പെട്ട് തുടങ്ങാന്‍ സമയമെടുക്കും – അല്‍ സാബിത്ത് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment