ടീച്ചറേ ഒരു 500 രൂപ തരാമോ മകന്റെ ടീച്ചര്ക്കു മുന്നില് കൈനീട്ടി സുഭദ്ര പിന്നീട് സംഭവിച്ചത് ലക്ഷങ്ങളുടെ പ്രവാഹം
കരൾ അലിയിക്കുന്ന കാഴ്ചകൾ നൽകുന്ന ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർ നമുക്ക് ചുറ്റും ധാരാളം ആണ്. എന്നാൽ യാതൊരു കുഴപ്പവുമില്ലാത്ത നമ്മൾ അവരെ കണ്ണുതുറന്ന് കാണുവാൻ കുറച്ചു വൈകും എന്ന് മാത്രം. നരബലിയും പ്രണയ കൊലപാതകങ്ങളും, അറും കൊലകളും കൊടുംക്രൂരതകളും അരങ്ങേറുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ മലയാളികളുടെ മനസ്സിൻ്റെ വലുപ്പം തുറന്നുകാട്ടുകയും അതോടൊപ്പം മനുഷ്യത്വം വറ്റാത്ത മനസിനുടമകൾ ഇന്നും കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവാണ്. അത്തരത്തിൽ മലയാളികളുടെ മനസ്സിൽ ഒരു താങ്ങ് ലഭിച്ചിരിക്കുകയാണ് പാലക്കാട് കുറ്റനാട് സ്വദേശി സുഭദ്രയ്ക്ക്.5 മാസങ്ങൾക്കു മുമ്പാണ് സുഭദ്രയുടെ ഭർത്താവ് മരിച്ചു പോയത്.ഭർത്താവിൻ്റെ വിയോഗത്തോടെ കൂടി സുഭദ്രയുടെ കുടുംബം പ്രതിസന്ധികൾ നേരിട്ടു തുടങ്ങി. മൂന്ന് മക്കളാണ് സുഭദ്രയ്ക്ക്. ഇതിൽ 17 വയസ്സുള്ള മകൻ സെറിബ്രൽ പാൾസി എന്ന രോഗം ബാധിച്ച് കിടപ്പിലാണ്. ഭർത്താവിൻ്റെ വിയോഗത്തോടു കൂടി രോഗിയായ മകനോടൊപ്പം മറ്റു രണ്ടുമക്കളെ കൂട്ടിനിരുത്തിയ ശേഷമാണ് സുഭദ്ര ജോലിക്കായി പുറത്തിറങ്ങുന്നത്. ഇതോടെ മറ്റു രണ്ടു കുട്ടികളുടെ വിദ്യാഭ്യാസവും കഷ്ടത്തിലാകുന്ന സ്ഥിതിയായി. സുഭദ്ര ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ടു പോയത്. എന്നാൽ ജോലിക്ക് പോകാൻ കഴിയാതെ വന്ന സാഹചര്യത്തോട് കൂടി കുടുംബം മുഴു പട്ടിണിയിലേക്ക് വഴുതി വീണു.
ഒരു താങ്ങിനും തണലിനും ആരുമില്ലാത്ത അവസ്ഥ. ഭർത്താവിൻ്റെ വിയോഗത്തോടു കൂടി മൂത്തമകനെ നോക്കുന്നതിനും പരിചരിക്കുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനും സുഭദ്ര വല്ലാതെ ബുദ്ധിമുട്ടി. മുഴു പട്ടിണിയിൽ മുങ്ങുകയും മകൻ്റെ ചികിത്സയ്ക്ക് പണമില്ലാതെ വരികയും ചെയ്ത സാഹചര്യത്തിൽ മറ്റു വഴികൾ ഒന്നുമില്ലാതെ സുഭദ്ര പൈസയ്ക്ക് ആവശ്യം വന്നപ്പോൾ 500 രൂപയ്ക്ക് ആയി വട്ടനാട് സ്കൂളിലെ ഗിരിജ ടീച്ചറെ വിളിക്കുകയാണ് ഉണ്ടായത്. അപ്പോഴാണ് സുഭദ്രയുടെ അവസ്ഥയെക്കുറിച്ച് ടീച്ചർക്കും മനസ്സിലായത്. ഉടൻതന്നെ സുഭദ്രയ്ക്ക് ആവശ്യമായ പണം കൊടുക്കുന്നതിനൊപ്പം തന്നെ ടീച്ചർ ഇവരുടെ ദുരിതത്തെക്കുറിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പിടുക ഉണ്ടായി.സുഭദ്രയുടെ മകൻ്റെ അധ്യാപികയാണ് ഗിരിജ ടീച്ചർ.ടീച്ചറുടെ പോസ്റ്റ് അതിവേഗം വൈറലായി മാറി. സുഭദ്രയുടെ വേദന കണ്ട സുമനസ്സുകൾ സുഭദ്രയ്ക്ക് സഹായ ഹസ്തം ആയി മാറി. ടീച്ചറുടെ പോസ്റ്റിലൂടെ 51 ലക്ഷം രൂപയോളമാണ് സുഭദ്രയ്ക്ക് ലഭിച്ചത്. മകൻ്റെ തുടർ ചികിത്സയ്ക്കായും പാതി മുടങ്ങി കിടക്കുന്ന വീടിൻ്റെ പണിക്കായും ഈ പണം ഉപയോഗിക്കുവാനാണ് സുഭദ്രയുടെ തീരുമാനം.തൻ്റെ വിദ്യാർത്ഥിയുടെ വീട്ടിലെ സങ്കടകരമായ സാഹചര്യങ്ങൾ ഗിരിജ ടീച്ചറെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഇതുതന്നെയാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാനുള്ള സാഹചര്യവും.
ഫേസ്ബുക്കിലൂടെ ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കുമ്പോൾ ടീച്ചറുടെ മനസ്സിലുണ്ടായിരുന്നത് ഇനിയും ഈ മക്കൾക്ക് ഒന്നുമില്ല എന്ന് പറഞ്ഞ് ആ അമ്മയ്ക്ക് ആരെയും വിളിക്കേണ്ട അവസ്ഥ ഉണ്ടാകരുത് എന്നതായിരുന്നു. സുഭദ്ര ടീച്ചറെ വിളിക്കുന്നത് കരച്ചിൽ അടക്കി പിടിച്ചു കൊണ്ടായിരുന്നുവെന്നും, പൈസ അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു തിരിച്ചു വിളിക്കുമ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു ആ അമ്മയെന്നും ടീച്ചർ ഓർക്കുന്നു. കരളലിയിക്കുന്ന കാഴ്ചയിലും സുഭദ്രയ്ക്കും കുടുംബത്തിനും ലഭിച്ചത് വെറും നോട്ടുകെട്ടുകൾ അല്ല, അവരുടെ കുടുംബത്തിൻ്റെ സ്വപ്നവും പ്രതീക്ഷയും തന്നെയാണ്.
@All rights reserved Typical Malayali.
Leave a Comment