സീരിയല്‍ നടി സൂസന് രാജിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ കരളലിയിക്കുന്ന കാഴ്ച
ജഗതി ഒടുവില്‍ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള സൂസന് ഇപ്പോള്‍ ജീവിക്കുന്നത് ലോട്ടറി വിറ്റ്.കറുത്ത പ്ലാസ്റ്റിക് ഷീറ്റ് മറച്ച നാലായി മടക്കിവെക്കാവുന്ന റോഡുവക്കിലെ മരത്തട്ടിലാണ് സൂസന് കഴിയുന്നത്. 2005ലാണ് ആരോഗ്യപ്രശ്നങ്ങള്‍മൂലം കെ.പി.എ.സിയില്‍നിന്ന് സൂസന് പടിയിറങ്ങുന്നത്. 10 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ആഴ്ചയില്‍ 500 രൂപ മരുന്നിന് വേണം. മരുന്നിനും മറ്റുമുള്ള വക കണ്ടെത്താന്‍ പല ജോലികളും ചെയ്തു. പക്ഷേ മിച്ചം പിടിക്കാന്‍ ഒന്നും കിട്ടാതായതോടെയാണ് സൂസന് ലോട്ടറി വില്പനക്കാരിയായത്.സിനിമാ രംഗത്ത് പണ്ട് പ്രവൃത്തിച്ചിരുന്നവരുടെ പലരുടെയും ഇപ്പോഴത്തെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതാണ്. വൃദ്ധസധനങ്ങളിലും തെരുവിലും, അസുഖം ബാധിച്ച് കുടിലുകളിലും കഴിയുന്ന ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒരു പേര് കൂടെ. കലാനിലയം മുതല്‍ കെ പി എ സി വരെയുള്ള നാടക സമിതികളിലും നാലായിരത്തോളം നാടക വേദികളിലും അഭിനയിച്ച സൂസന് രാജ് ഇപ്പോള്‍ ജീവിക്കുന്നത് ലോട്ടറി വില്പന നടത്തി.തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനില്‍ ലോട്ടറി വിറ്റാണ് എം.സൂസി എന്ന സൂസന് രാജ് ഉപജീവനം കണ്ടെത്തുന്നത്. കുട്ടിക്കാലം മുതല്‍ കലാ രംഗത്തുള്ള സൂസന് രാജിനെ കലാരംഗത്തുള്ള ആരും തിരിഞ്ഞുനോക്കാനില്ല. കറുത്ത പ്ലാസ്റ്റിക് ഷീറ്റ് മറച്ച നാലായി മടക്കിവെക്കാവുന്ന റോഡുവക്കിലെ മരത്തട്ടിലാണ് സൂസന് കഴിയുന്നത്.2005 ലാണ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കെ പി എ സിയില്‍നിന്ന് സൂസന് പടിയിറങ്ങുന്നത്. 10 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ആഴ്ചയില്‍ 500 രൂപ മരുന്നിന് വേണം. മരുന്നിനും മറ്റുമുള്ള വക കണ്ടെത്താന്‍ പല ജോലികളും ചെയ്തു. പക്ഷേ മിച്ചം പിടിക്കാന്‍ ഒന്നും കിട്ടാതായതോടെയാണ് സൂസന് ലോട്ടറി വില്പനക്കാരിയായത്.
ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്, സി എ പോള്‍, പൂജപ്പുര രവി എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള സൂസന് പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ കണ്ണ് നിറയും. എട്ടു വയസ്സുള്ളപ്പോഴാണ് സൂസന് നാടകത്തിലെത്തുന്നത്. കലാനിലയമായിരുന്നു ആദ്യ വേദി.15ാം വയസ്സില്‍ വിവാഹം. മൂത്ത മകനെ പ്രസവിച്ച് 55ാം ദിവസം ഒരു കൈയില്‍ തൊട്ടിലും തുണിയും മറുകൈയില്‍ നാടകവേഷവുമായി വീണ്ടും തട്ടിലേക്ക്. ആയിരത്തോളം അമച്വര്‍ നാടകങ്ങള്‍ക്ക് ശേഷമാണ് പ്രഫഷനല്‍ വേദികളിലെത്തുന്നത്. അമച്വര്‍ വേദികളിലും കെ പി എ സി അടക്കം നിരവധി പ്രഫഷനല്‍ ട്രൂപ്പുകളിലുമായി നാലായിരത്തോളം നാടകങ്ങളില്‍ വേഷമിട്ട ഈ 63 കാരി പത്ത് സിനിമകളിലും ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment