ഹീ ഈസ് എ റോങ്ങ് പേഴ്സൺ’! കല്യാണത്തിന് മുൻപാണ്, എന്നെ ഒരുപാട് ദ്രോഹിച്ചു; ഗോപീ സുന്ദറിനെ കുറിച്ച് ബാല പറയുന്നു!

മലയാളികള്‍ ദത്ത് എടുത്ത തമിഴ് നടന്‍ എന്ന് വേണമെങ്കില്‍ പറയാവുന്ന ഒരാളാണ് ബാല. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകൾക്ക് മുൻപ് അദ്ദേഹം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അടുത്തിടെയാണ് വിജയകരമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ശക്തമായി ജീവിതത്തിലേക്കും സിനിമയിലേക്കും തിരികെ വന്നത്.actor bala reveals that gopi sundar hurt him a lot before his relationship with amritha suresh.’ഹീ ഈസ് എ റോങ്ങ് പേഴ്സൺ’! കല്യാണത്തിന് മുൻപാണ്, എന്നെ ഒരുപാട് ദ്രോഹിച്ചു; ഗോപീ സുന്ദറിനെ കുറിച്ച് ബാല പറയുന്നു!തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ബാല. ബാല എന്ന നടന് ഇപ്പോള്‍ മലയാളത്തില്‍ അധികം വിശേഷണങ്ങള്‍ ആവശ്യമില്ല. തമിഴിൽ നിന്നാണ് തുടങ്ങിയത് എങ്കിലും ബാല ഇപ്പോൾ മലയാള സിനിമയുടെ വളർത്തു പുത്രനാണ്. ബാല ഏറ്റവും അധികം സിനിമകള്‍ ചെയ്തത് മലയാളത്തില്‍ തന്നെയാണ്. അഭിനിയച്ച സിനിമകളുടെ പേരിൽ മാത്രമല്ല വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങളുടെ പേരിലും ബാല കുറച്ചധികം കാലങ്ങളായി നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായ ബാല സിനിമ വിശേഷങ്ങൾ പോലെ തന്നെ തന്റെ വ്യക്തി ജീവിതവും ആരാധർക്ക് മുൻപിൽ തുറന്നു കാട്ടാറുണ്ട്. പങ്കെടുന്ന ഓരോ അഭിമുഖത്തിലും ബാല അറിഞ്ഞോ അറിയാതെയോ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പരമാര്‍ശിക്കാറുള്ളത് ഒക്കെയും വാർത്തകളും വിവാദങ്ങളുമാകാറുണ്ട്. ഇപ്പോഴിതാ ന്യൂസ് 18 മലയാളത്തിന് വേണ്ടി ബാല നൽകിയ ഒരു അഭിമുഖത്തിൽ ഗോപി സുന്ദറിനെ കുറിച്ച് വിവാദമായ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അദ്ദേഹം.

“അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു റോങ്ങ് ചോയ്സ് ആണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ?” എന്ന ബാല ഗോപീ സുന്ദറിനെ കുറിച്ച് വിവാദമായ രീതിയിൽ പ്രതികരിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ. ഹീ ഈസ് എ റോങ്ങ് പേഴ്സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ എനിക്ക് സാധിക്കും. ഒരു തെറ്റായിട്ടുള്ള മനുഷ്യൻ. ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദരനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും അയാൾ ഒരു തെറ്റായ മനുഷ്യനാണെന്ന്. പേഴ്സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുൻപാണ് അതൊക്കെ. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല” – ബാല പറയുന്നു.സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നതിന് ശേഷം ഇതിനു മുൻപും പ്രതികരണവുമായി അമൃത സുരേഷിന്റെ മുൻ ഭർത്താവ് കൂടിയായ നടൻ ബാല രംഗത്ത് വന്നിട്ടുണ്ട്. അതെന്റെ ലൈഫ് അല്ല, ഞാൻ എന്റെ പുതിയ ജീവിതത്തിൽ സന്തോഷവാനാണ്. അവരും നന്നായി ഇരിക്കട്ടെയെന്നാണ് നടൻ ബാല പ്രതികരിച്ചത്. അമൃതയുടെ ജീവിതത്തെ കുറിച്ച് താൻ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും നടൻ ബാല മുൻപും വ്യക്തമാക്കിയിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *