ഉദ്ദേശം ഒന്നായിരുന്നു ….നാല് തവണ വിവാഹം ചെയ്തു.!! ജീവിതം വെളിപ്പെടുത്തി വിനോദ് കോവൂർ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് വിനോദ് കോവൂർ. നാടകം, സിനിമ, സീരിയൽ, ഷോർട് ഫിലിമുകൾ അങ്ങനെ അഭിനയരംഗത്തു വിനോദ് കൈവെക്കാത്ത ഇടങ്ങളില്ല.നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും ഒക്കെ അഭിനയിച്ചു എങ്കിലും മലയാളികളുടെ മനസ്സിൽ വിനോദ് കോവൂർ എന്നും M80 മൂസ തന്നെയാണ്. കോഴിക്കോട് ഭാഷയുടെ നിഷ്കളങ്കതയും ഒരു സാധാരണകാരനായ മീൻകാരന്റെ ജീവിതവും കോർത്തിണക്കി തയ്യാറാക്കിയ മനോഹരമായ ഒരു കോമഡി സീരിസ് ആയിരുന്നു M80 മൂസ.

സുരഭി ആയിരുന്നു സീരിയലിൽ വിനോദിന്റെ ഭാര്യ ആയി അഭിനയിച്ചത്.ഓൺ സ്ക്രീനിലെ കോമ്പിനേഷന്റെ കാര്യത്തിൽ ഇവരെ പിന്നിലാക്കാൻ മിനിസ്‌ക്രീൻ ചരിത്രത്തിൽ മറ്റൊരു ജോഡിക്ക് കഴിഞ്ഞിട്ടില്ല. 2014 മുതൽ 2017 വരെ ആയിരുന്നു M80 മൂസ സംപ്രേക്ഷണം ചെയ്തത്. എന്നാൽ ഇന്നും ആളുകൾ ആ കഥാപാത്രത്തിന്റെ പേരിലാണ് തന്നെ അറിയുന്നത് എന്നത് ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ് എന്നാണ് വിനോദ് കോവൂർ പറയുന്നത്.

2013 ലെ ദേശീയ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട താരം, കേരള സർക്കാരിന്റെ കേരലോത്സവ നാടക മത്സരങ്ങളിൽ 4 തവണ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ വളരെ വലിയ ഒരു ആരാധകനാണ് വിനോദ്. അതേ കാരണത്താൽ എന്ന ഷോർട് ഫിലിമിനു ദേശീയ അവാർഡ് കിട്ടിയപ്പോൾ മമ്മൂട്ടി നേരിട്ട് വിളിച്ചു അഭിനന്ദിച്ചു എന്നും കടുത്ത മമ്മൂട്ടി ആരാധകനായ തനിക്ക് അവാർഡ് കിട്ടിയതിലും സന്തോഷമാണ് അപ്പോ തോന്നിയതെന്നുമാണ് താരം പറയുന്നത്.

വർഷംസിനിമയിൽ മികച്ച ഒരു റോൾ കൊടുത്തതും മമ്മൂട്ടി തന്നെ ആണെന്നാണ് വിനോദ് പറയുന്നത്. സിനിനയിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ ജീവിതത്തിലും ഏറെ വ്യത്യസ്തനാണ് താണു താരം.4 തവണയാണ് താരം സ്വന്തം ഭാര്യയെ വിവാഹം കഴിച്ചത്. ഗുരുവായൂർ വെച്ച് വിവാഹം കഴിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത് സാധിച്ചിരുന്നില്ല എന്നാൽ വർഷങ്ങൾക്ക് ശേഷം മക്കളൊക്കെ വലുതായപ്പോൾ ആണ് ഈ ആഗ്രഹം നടന്നത് അങ്ങനെ സാക്ഷാൽ ഗുരുവായൂരപ്പനെ സാക്ഷി നിർത്തി ഭാര്യ ദേവുവിനെ വിനോദ് രണ്ടാമതും വിവാഹം കഴിച്ചു. മൂന്നാം വിവാഹം രമേശ്വരത്ത് വെച്ചായിരുന്നു അവിടുത്തെ ഒരു ആചാരത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് താരം പറയുന്നത്. പിന്നീട് ഒരു തവണ മൂകാംബികയിൽവെച്ചായിരുന്നു അങ്ങനെ നാല് തവണ മൊത്തം വിവാഹം കഴിച്ചു. ഇനി അഞ്ചാമത് വിവാഹം ഉണ്ടോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഉണ്ടായേക്കും എന്നാണ്താരത്തിന്റെ മറുപടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *