ഊമയായ അനിയനോട് ബീനാ ആന്റണി സംസാരിക്കുന്നത് കണ്ടോ.. കണ്ണുനിറയുന്ന വീഡിയോ.
വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളുമെല്ലാം ഒരേപോലെ അവതരിപ്പിക്കാറുണ്ട് ബീന ആന്റണി. പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരത്തിന്റെ ജീവിത വിശേഷങ്ങളും വൈറലായി മാറാറുണ്ട്. ആശുപത്രി വാസത്തെക്കുറിച്ചും ന്യൂമോണിയ വന്നതിനെക്കുറിച്ചും പറഞ്ഞുള്ള വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ ഹെയര്‍ മേക്കോവറിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം.beena antony shared a new post
ഇതെനിക്കൊരുപാട് ഇഷ്ടമായി! മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ബീന ആന്റണി
വര്‍ഷങ്ങളായി അഭിനയരംഗത്ത് സജീവമാണ് ബീന ആന്റണി. സിനിമയായാലും സീരിയലായാലും കിട്ടുന്ന വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാറുണ്ട് താരം. ബീനയുടെ ഭര്‍ത്താവ് മനോജനും മകന്‍ ശങ്കരുവുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. സോഷ്യല്‍മീഡിയയിലും സജീവമായ ബീന പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അപ്രതീക്ഷിതമായി വീണ്ടും ന്യൂമോണിയ വന്നതിനെക്കുറിച്ച് പറഞ്ഞുള്ള ബീനയുടെ പോസ്റ്റ് വൈറലായിരുന്നു. ആശുപത്രിയില്‍ നിന്നൊരു റീല്‍ വീഡിയോ പങ്കുവെച്ച സമയത്ത് തന്നെ എന്ത് പറ്റിയെന്ന് എല്ലാവരും ചോദിച്ചിരുന്നു.നല്ല ക്ഷീണവും ചുമയുമുണ്ടായിരുന്നു. അങ്ങനെയൊരു മുട്ടന്‍ പണികിട്ടി. ന്യൂമോണിയ ആണെന്നറിഞ്ഞതും ഷോക്കായിപ്പോയി. ഒരു ന്യൂമോണിയ വന്നത് ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. ദിവസങ്ങളോളമുള്ള ആശുപത്രി വാസത്തിന് ശേഷമായാണ് അന്ന് റിക്കവറായത്. ചുമയോ കഫക്കെട്ടോ വന്നാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കരുത്. എന്തായാലും ആശുപത്രിയില്‍ തന്നെ പോയി ചെക്ക് ചെയ്യണമെന്നായിരുന്നു ബീന പറഞ്ഞത്.
ഇടയ്ക്ക് ബീനയെ കാണാനായി ജിഷിന്‍ ആശുപത്രിയിലേക്കെത്തിയിരുന്നു. രോഗിയെ കാണാനാണ് വന്നത്. കൊണ്ടുവന്ന ഓറഞ്ചെല്ലാം അവന്‍ തന്നെ ഇരുന്ന് കഴിക്കുകയാണ്. കൊണ്ടുവന്നതിന്റെ പകുതി അവന്‍ തന്നെ കഴിച്ചു, ഭാഗ്യത്തിന് ഒരെണ്ണം എനിക്ക് കിട്ടിയെന്നുമായിരുന്നു മനോജ് പറഞ്ഞത്. രസകരമായ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെയായി ബീന മുടിയില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഞാനൊന്ന് ലെയര്‍ കട്ട് ചെയ്തതാണ്. വര്‍ഷങ്ങളായി ഇവിടെ വന്നാണ് ഞാന്‍ ലെയര്‍ കട്ട് ചെയ്യാറുള്ളത്. ലെയര്‍ ചെയ്തതിനൊപ്പമായി കളറും ചെയ്തത്. എനിക്കൊരുപാട് സന്തോഷമായി ഈ മേക്കോവറിലെന്നുമായിരുന്നു ബീന പറഞ്ഞത്. ഈ സ്റ്റൈല്‍ നന്നായി ചേരുന്നുണ്ട്. ബീനയുടെ അസുഖം മാറിയെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പുതിയ വീഡിയോയും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.അകാലത്തില്‍ നഷ്ടമായ തന്റെ സഹോദരിയുടെ മകനെക്കുറിച്ചുള്ള ഓര്‍മ്മകളും ബീന പങ്കുവെച്ചിരുന്നു. ആന്റിയുടെ പൊന്നുമോനേ, ആന്റീ ദോശ എന്നും ചോദിച്ചുകൊണ്ട് നീ വരുന്നതും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷങ്ങളാവുന്നു. എപ്പോഴാണ് ആന്റിയുടെ പൊന്നുമോന്‍ വരുന്നതെന്നായിരുന്നു ബീനയുടെ ചോദ്യം. ഇപ്പോഴും അവനെ മിസ്സ് ചെയ്യുന്നുണ്ട്. എന്റെ കൂടെയുള്ളപ്പോള്‍ എവിടെയാണ് നല്ല ഭക്ഷണം കിട്ടുന്നത് എന്നൊക്കെ ചോദിക്കുമായിരുന്നു. മോന്‍ എപ്പോഴും ചേച്ചിയുടെ കൂടെ തന്നെയുണ്ടാവും, പ്രിയപ്പെട്ടവരെ വിട്ട് അവനെങ്ങും പോവില്ലെന്ന് പറഞ്ഞായിരുന്നു ആരാധകര്‍ ബീനയെ ആശ്വസിപ്പിച്ചത്.
@All rights reserved Typical Malayali.
Leave a Comment