ഇന്ന് ദിലീപിന് നിർണായകം… പ്രാർത്ഥനയോടെ രാവിലെ കുടുംബ ക്ഷേത്രത്തിൽ…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. ജില്ലാ ജഡ്ജി വസ്തുത അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ പോലീസിന്‍റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. അതിജീവിതയുടെ ഹർജി അംഗീകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദേശം.

അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്തുപോകുന്നത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും അതിനാൽ സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുമായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒന്‍പതിനും ജില്ല പ്രിൻസപ്പൽ കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ഡിസംബറിലും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *