15 ദിവസം കൊണ്ട് അവസാനിച്ച ദാമ്പത്യം മാനസിക നില തെറ്റി നടി കനകയുടെ ജീവിതം
ലഹരിക്ക് അടിമയും മാനസിക രോഗിയായും മുദ്രകുത്തി വിവാഹ വാർത്തയും അമ്മയേയും തന്നെയും അച്ഛൻ ഉപദ്രവിച്ചതിന്റെ കഥപറഞ്ഞ കനക ഇപ്പോൾ മടങ്ങിവരാൻ ആഗ്രഹമെന്നും നടി.കനകയെ എങ്ങനെ മറക്കാൻ ആണ് മലയാളികൾ. മമ്മൂട്ടി മോഹൻലാൽ, മുകേഷ് അങ്ങനെ മലയാള സിനിമയിലെ മുൻ നിര നായകന്മാർക്കൊപ്പം അഭിനയിച്ച കനക ഇന്നും പ്രിയങ്കരിയാണ് പ്രേക്ഷകർക്ക്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കനക 2003 മുതലാണ് അഭിനയത്തിൽ നിന്നും ഇടവേലാ എടുത്തത്. ഇതിനിടയിൽ കനകയെ സംബന്ധിച്ച പലവിധ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തനിക്ക് മാനസിക രോഗമുണ്ടെന്ന വാർത്ത പരത്തിയതും സ്വന്തം അച്ഛൻ ദേവദാസ് ആണെന്ന ആരോപണവുമായും കനക രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് അഭിനയത്തിലേക്ക് മടങ്ങിവന്നാൽ കൊള്ളാമെന്നു പറയുകയാണ് നടി. തമിഴ് ചാനൽ പുറത്തുവിട്ട വീഡിയോയും കണ്ണകിയുടെ ജീവിത വിശേഷങ്ങളും വായിക്കാം. 1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ ആണ് കനകയുടെ ആദ്യ ചിത്രം. ഇതിൽ നായികയായിട്ടാണ് കനക അഭിനയിച്ചത്. ഇതൊരു വിജയ ചിത്രമായിരുന്നു. പക്ഷേ പിന്നീട് കനകയുടെ ചിത്രങ്ങളിൽ കുറെയെണ്ണം ശ്രദ്ധിക്കാതെ പോയെങ്കിലും മലയാളം കനകയേ കൈവെടിഞ്ഞില്ല. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായും അല്ലാതെ ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ കനക അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ കനകയുടെ ആദ്യ ചിത്രം ഗോഡ്ഫാദർ ആയിരുന്നു.ഗോഡ്ഫാദറിൽ രാമഭദ്രനെ കുരങ്ങു കളിപ്പിക്കുന്ന മാലു, വിയറ്റ്നാം കോളനിയിൽ കൃഷ്ണമൂർത്തിയ്ക്കു പണി കൊടുക്കുന്ന ഉണ്ണി മോൾ തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ ഉണ്ട്. മോഹൻലാൽ നായകനായ നരസിംഹത്തിലും ശ്രദ്ധേയമായ വേഷം ചെയ്ത കനക തമിഴില്‍, ലക്ഷങ്ങള്‍ ആരാധിക്കുന്ന ഗ്ളാമര്‍ നായികയായിരുന്നു. എന്നാൽ പ്രശസ്ത നടി കൂടിയായ അമ്മ ദേവികയുടെ നിര്യാണത്തോടെ കനക പൂര്‍ണ്ണമായി അഭിനയത്തിൽ നിന്നും പൊതുവേദികളിൽ നിന്നും പിന്മാറുകയും ചെയ്തു.
കനകയെ എവിടെയും കാണാതിരുന്ന ആരാധകർക്ക് ഏറെ ഞെട്ടൽ ഉണ്ടാക്കിയ വാർത്തയാണ് അവരുടെ വിയോഗവർത്ത. 2013 ജൂലായ് 30 നാണ് കനക അർബുദം ബാധിച്ചു മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്. ഇതിനു പിന്നാലെ മരണം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമങ്ങൾക്ക് മുൻപിൽ കനക പ്രത്യക്ഷപ്പെട്ടതും ഞാൻ ഉയിരോടെ തന്നെ ഉണ്ടെന്നു പറയുന്നതും.ഇതിനെതിരെ നടി വിവാഹാഹിതയായി എന്നും വാർത്തകൾ വന്നിരുന്നു. ഇതിനും പിന്നാലെയാണ് സ്വന്തം പിതാവിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് കനക രംഗത്ത് വന്നത്. താൻ മരിച്ചു എന്നു വരെ അദ്ദേഹം പ്രചരിപ്പിച്ചതായി കനക പറഞ്ഞിരുന്നു തനിക്ക് മാനസിക രോഗമുണ്ടെന്ന വാർത്ത പരത്തിയതും സ്വന്തം അച്ഛൻ ആണെന്നും കനക പറഞ്ഞിട്ടുണ്ട്.അനുസരിക്കാത്തതിന്റെ പക.
അച്ഛൻ പറഞ്ഞ കാര്യങ്ങൾ അനുസരിക്കാഞ്ഞതിന്റെ പകയാണ് എല്ലാത്തിനും പിന്നിൽ എന്നും കനക പറഞ്ഞിരുന്നു. താൻ മയക്കുമരുന്നിന് അടിമയാണെന്നും അമ്മ മോശം സ്ത്രീയാണെന്നും അച്ഛൻ പറഞ്ഞു പരത്തി. താലി കെട്ടിയ പെണ്ണിനെ മോശക്കാരിയാക്കിയ വ്യക്തി സ്വന്തം മകളെ മനോരോഗിയാക്കിയതിൽ അത്ഭുതമില്ല എന്നും അന്ന് കനക പറഞ്ഞിരുന്നു.ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30,32 വർഷത്തിലേറെയായി. ഇപ്പോൾ എല്ലാം പുതുതായി മാറിയിരിക്കുന്നു, എന്നെ സംബന്ധിക്കുന്നത് എല്ലാം പഴഞ്ചനും എല്ലാം ഇനി കുഞ്ഞുങ്ങൾ പാഠം പടിക്കുന്നതുപോലെ പഠിക്കണം, ഇപ്പോൾ അൻപതുവയസ്സായിട്ടുണ്ട്. എങ്കിലും മനസ്സിലെ ആഗ്രഹങ്ങൾ കൊണ്ട് കാര്യങ്ങൾ വേഗം പഠിക്കാൻ ശ്രമിക്കാം.എല്ലാം പഠിച്ചു ഞാൻ എത്തുമ്പോൾ അതിനുള്ള വിമർശനവും അറിയിക്കണം. എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും, കനക വീഡിയോയിൽ പറയുന്നുണ്ട്. അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും തന്നെ ഇപ്പോഴും ആളുകൾ ഓർത്തിരിക്കുന്നതും അന്വേഷിക്കുന്നതും ദൈവാനുഗ്രഹം കൊണ്ടാണ്,എന്നൊരിക്കൽ കനക പറഞ്ഞിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment