മീരയും നരേയനും ഒന്നിക്കുന്നോ ? നരേയ്ൻ മനസ്സുതുറക്കുന്നു…മീരയുടെ മാറ്റത്തെ കുറിച്ച് നരേന്‍ പറഞ്ഞത്..

അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ജോഡികളാണ് മീരയും നരേയനും. തുടര്‍ന്ന് മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ എന്നീ ചിത്രങ്ങളിലും ഇരുവരും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ ആ കൂട്ടുകെട്ട് വീണ്ടും ആവര്‍ത്തിക്കുകയാണ്.when narain talk about his friendship with meera jasmine.മമ്മൂട്ടിയെ പോലൊരാളെ കണ്ടപ്പോള്‍ എന്നെ ഇട്ടിട്ട് പോയി, അതിനെ കുറിച്ച് അത്രയേ പറയാനുള്ളൂ; മീരയുടെ മാറ്റത്തെ കുറിച്ച് നരേന്‍ പറഞ്ഞത്.അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്ത ജോഡികളാണ് മീര ജാസ്മിനും നരേനും. പിന്നീട് മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ പോലുള്ള സിനിമകള്‍ ഒന്നിച്ചു ചെയ്തു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗാമിയ വാരിക്കോരി അഭിമുഖങ്ങള്‍ നല്‍കുന്ന തിരക്കിലാണ് ഇപ്പോള്‍ മീര ജാസ്മിനും നരേനും. അങ്ങനെ ചില അഭിമുഖത്തിലാണ് കൂടെ അഭിനയിച്ച അനുഭവങ്ങും മീരയുടെ മാറ്റത്തെ കുറിച്ചും എല്ലാം സംസാരിക്കുന്നത്.മീര അഭിനയിച്ച ഓരോ സിനിമകളെ കുറിച്ചും, അതിലെ അനുഭവങ്ങളെ കുറിച്ചുമായിരുന്നു ഇന്റര്‍വ്യൂവര്‍ ചോദിച്ചുകൊണ്ടിരിയ്ക്കുന്നത്. പെരുമഴക്കാലം, പാഠം ഒന്ന് ഒരു വിലാപം, കസ്തൂരിമാന്‍, ഒരേ കടല്‍ പോലുള്ള സിനിമകളെ കുറിച്ചെല്ലാം മീരയും അനുഭവങ്ങള്‍ പറഞ്ഞു. കസ്തൂരിമാന്‍ എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം കാണുമ്പോള്‍ ഇപ്പോഴും ചോരയുടെ മണമുണ്ട്. അത് ഞാന്‍ ചെയ്തു എന്നതിനപ്പുറ, ഒരു കൊല ചെയ്തു വന്ന ഫീലാണ് ഇപ്പോള്‍ കാണുമ്പോഴും. അതിലെ ചില രംഗങ്ങള്‍ ഇപ്പോഴും മറക്കാന്‍ കഴിയാത്തതാണ് എന്ന് മീര പറയുന്നു.
അങ്ങനെ സംസാരിച്ച കൂട്ടത്തിലാണ് ഒരേ കടല്‍ എന്ന സിനിമയെ കുറിച്ചും സംസാരിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീരയും നരേനും ഭാര്യാ – ഭര്‍ത്താക്കന്മാരായിരുന്നു. നരേനെ പോലൊരു നല്ല ഭര്‍ത്താവിനെ ഉപേക്ഷിച്ച് മമ്മൂട്ടിയ്‌ക്കൊപ്പം പോകുന്ന കഥാപാത്രമാണ് മീര. ആ സിനിമയുടെ ക്ലാമാക്‌സിനെ കുറിച്ചെല്ലാം വര്‍ഷങ്ങള്‍ക്ക് ശേഷവും ചര്‍ച്ചകള്‍ നടന്നിരുന്നു.

എന്തിനാണ് നരേനെ ഉപേക്ഷിച്ചു പോയത് എന്ന് ചോദിച്ചപ്പോള്‍, അതൊരു ശ്യാമപ്രസാദ് ചിത്രമാണെന്നാണ് രണ്ടുപേരും പറഞ്ഞത്. അതിന് ഒരുപാട് അര്‍ത്ഥ തലങ്ങളുണ്ട്, കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമയാണ് അത് എന്നൊക്കെ പറയാം. പക്ഷെ ഞങ്ങള്‍ തമാശയില്‍ പറയും, മമ്മൂട്ടിയെ പോലൊരു ആളെ കണ്ടപ്പോള്‍ മീര എന്നെ ഇട്ടിട്ട് പോയതാണ് എന്ന്. അത്രയും എടുപ്പുള്ള മനുഷ്യനെ കണ്ടപ്പോള്‍ ഞാന്‍ എന്തിനാണ് എന്ന് തോന്നിക്കാണും എന്നായിരുന്നു നരേന്റെ പ്രതികരണം.ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തെ കുറിച്ചും ലുക്കിലും സൗന്ദര്യത്തിലും ഇപ്പോഴും തിളങ്ങുന്ന മീരയെ കുറിച്ചും എല്ലാം നരേന്‍ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായില്‍ വച്ച് മീരയെ കണ്ടപ്പോള്‍ ഇത് ആ പഴയ മീര തന്നെയാണോ എന്ന് തോന്നിപ്പോയി. പഴയതിലും സുന്ദരിയായിരുന്നു. ജീവിതത്തിന്റെ മറ്റൊരു ഹാപ്പി ഫേസില്‍ നില്‍ക്കുകയായിരുന്നു മീര എന്നാണ് നരേന്‍ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *