നടന്റെ പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ കൂപ്പര്‍ ആശുപത്രി ജീവനക്കാരന്‍ രൂപേഷ് കുമാര്‍ ഷായാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത് സുശാന്തിന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു

കഴുത്തിലും ദേഹത്തും പാടുകളുണ്ടായിരുന്നു കൊല ആയിരിക്കില്ലേ എന്ന് അന്നേ ചോദിച്ചു വെളിപ്പെടുത്തലുമായി പോസ്റ്റ്മോർട്ടം സംഘാംഗം.ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിൻ്റേത് ആത്മഹത്യയല്ല, കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് അന്നേ പറഞ്ഞിരുന്നുവെന്നും എന്നാൽ ചട്ടപ്രകാരം നടപടികൾ പൂർത്തിയാക്കാൻ മേലധികാരികൾ നിർദേശിക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ.
ആദ്യകാഴ്ചയിൽ തന്നെ കൊലപാതകമെന്ന് തോന്നി.പോസ്റ്റ്മോർട്ടം പരിശോധന റെക്കോഡ് ചെയ്തില്ല
ഒന്നര വർഷത്തിനു ശേഷം പുതിയ വാദം.മുംബൈ രാജ്യത്തെ ഞെട്ടിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിൻ്റെ മരണം സംഭവിച്ച് ഒന്നര വർഷത്തിനു ശേഷം പുതിയൊരു വെളിപ്പെടുത്തൽ. താരത്തിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാകാമെന്നുമുള്ള വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ദൃക്സാക്ഷിയായ ഒരാൾ. സുശാന്തിൻ്റേത് ആത്മഹത്യയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും അട്ടിമറി നടന്നിട്ടുണ്ടെന്ന് കുടുംബവും ആരാധകരും ആവർത്തിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ.2020 ജൂൺ 14നായിരുന്നു മുംബൈയിലെ ഫ്ലാറ്റിൽ വെച്ച് സുശാന്ത് സിങ് രാജ്പുത് മരിക്കുന്നത്. കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ മരണം കൊലപാതകമാകാമെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ ഭാഗമായ രൂപ്കുമാർ ഷാ എന്നയാൾ ഒരു അഭിമുഖത്തിൽ വാദിക്കുന്നത്. സുശാന്തിൻ്റെ കഴുത്തിലും ശരീരത്തിലും നിരവധി പാടുകളുണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്നു.

സുശാന്ത് സിങ് രാജ്പുത് മരിക്കുന്ന ദിവസം കൂപ്പർ ഹോസ്പിറ്റലിൽ ഞങ്ങൾക്ക് അഞ്ച് മൃതദേഹങ്ങളായിരുന്നു പോസ്റ്റ്മോർട്ടത്തിനായി ലഭിച്ചത്. ഇതിൽ ഒരെണ്ണം ഒരു വിഐപിയുടേതായിരുന്നു. പോസ്റ്റ്മോർട്ടം തുടങ്ങുമ്പോൾ ഇത് സുശാന്ത് ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി. അദ്ദേഹത്തിൻ്റെ മൃതദേഹത്തിൽ നിരവധി പാടുകളുണ്ടായിരുന്നു. കഴുത്തിലായിരുന്നു രണ്ട് മൂന്ന് പാടുകൾ. പോസ്റ്റ്മോർട്ടം റെക്കോഡ് ചെയ്യേണ്ടിയിരുന്നെങ്കിലും ഉന്നതാധികാരികൾ പറഞ്ഞത് ഫോട്ടോകൾ മാത്രം പകർത്തിയാൽ മതി എന്നായിരുന്നു. അതുകൊണ്ട് ഉത്തരവ് അനുസരിച്ച് മാത്രം ഞങ്ങൾ കാര്യങ്ങൾ ചെയ്തു. ടിവി9ന് നൽകിയ അഭിമുഖത്തിലായിരുന്നു രൂപ്കുമാർ ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.സുശാന്ത് സിങ് രാജ്പുത് കൊല്ലപ്പെട്ടതാകാം എന്ന സംശയം അന്നു തന്നെ ഉന്നയിച്ചിരുന്നതായി ഇദ്ദേഹം പറയുന്നു. എന്നാൽ ചട്ടപ്രകാരം മാത്രം കാര്യങ്ങൾ ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. സുശാന്ത് കൊല്ലപ്പെട്ടതാകാം എന്ന് മൃതദേഹത്തിൻ്റെ ആദ്യകാഴ്ചയിൽ തന്നെ മനസ്സിലായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. ഇക്കാര്യം ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരോടു പറഞ്ഞപ്പോൾ നമുക്ക് ചട്ടപ്രകാരം മാത്രം കാര്യങ്ങൾ ചെയ്താൽ മതിയെന്നായിരുന്നു കിട്ടിയ മറുപടിയെന്നും അദ്ദേഹം പറയുന്നു. എന്നാൽ പെട്ടെന്നു തന്നെ ചിത്രങ്ങൾ പകർത്താനും മൃതദേഹം പോലീസിനു വിട്ടുകൊടുക്കാനും സീനിയേഴ്സ് ആവശ്യപ്പെട്ടെന്നും ഇദ്ദേഹം പറയുന്നു. ഈ സാഹചര്യത്തിലാണ് രാത്രി മൃതദേഹ പരിശോധന പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.താരത്തിൻ്റെ മരണം ഏറെ വിവാദത്തിനു വഴിവെച്ചെങ്കിലും മരണകാരണം ആത്മഹത്യയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടക്കത്തിൽ കേസ് അന്വേഷിച്ചത് മുംബൈ പോലീസ് ആയിരുന്നെങ്കിലും പിന്നീട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും കൈമാറി. സുശാന്തിൻ്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയെയും പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *