54 വയസ്സിലും അവിവാഹിത, പതിനേഴാം വയസ്സില്‍ സമ്പാദിച്ചു തുടങ്ങിയ ലക്ഷ്മി ഗോപാലസ്വാമി ഇന്നും ഒറ്റയ്ക്ക് കഴിയുന്നതിന്റെ കാരണം?
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ ഒരു അരയന്നമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ജന്മം കൊണ്ട് കര്‍ണാടകക്കാരിയാണെങ്കിലും, കര്‍മം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഇന്ന് ലക്ഷ്മി ഗോപാലസ്വാമിയുടെ അന്‍പത്തിനാലാം ജന്മദിനമാണ്. ഈ പ്രായത്തിലും നൃത്തവേദികളില്‍ നടി സജീവമാണ്. ജീവിതത്തിന്റെ ഈ ഒറ്റപ്പെടലും ആസ്വദിയ്ക്കുന്നു.1970 ജനുവരി 7 നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ജനനം. അച്ഛന്‍ എം കെ ഗോപാലസ്വാമി. അമ്മ ഡോ. ഉമ ഗോപാലസ്വാമി. സംഗീതഞ്ജ കൂടെയായ അമ്മ ലക്ഷ്മിയ്ക്ക് വേണ്ടി പലപ്പോഴും താളം തിട്ടപ്പെടുത്തിയിരുന്നു. ചെറിയ വയസ്സുമുതലേ നൃത്തം അഭ്യസിച്ചുതുടങ്ങിയ ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് ഇന്നും ശ്വാസവും നിശ്വാസവും നൃത്തമാണ്.
പതിനേഴാം വയസ്സില്‍ മോഡലിങ് ചെയ്തുകൊണ്ടാണ് ലക്ഷ്മി കരിയര്‍ ആരംഭിയ്ക്കുന്നത്. വെല്‍ സെറ്റില്‍ഡ് ആയിട്ടുള്ള ഫാമിലിയായിട്ടുപോലും, വളരെ ചെറുപ്പത്തില്‍ തന്നെ ലക്ഷ്മി ഗോപാലസ്വാമി ഫിനാന്‍ഷ്യലി ഇന്റിപെന്‍ഡന്റായി. അഭിനയത്തില്‍ തുടക്കം കുറിക്കുന്നത് ലോഹിതദാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെയാണ്. 2000 ലാണ് സിനിമ റിലീസായത്.
അതിന് ശേഷം കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, മാമ്പഴക്കാലം, വാമനപുരം ബസ്‌റൂട്ട്, കീര്‍ത്തി ചക്ര തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ സുരേഷ് ഗോപി, ജയറാം തുടങ്ങി അന്നല്ലെ മുന്‍നിര താരങ്ങളുടെ എല്ലാം നായികയായി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ലക്ഷ്മി വിജയം കണ്ടു.
നര്‍ത്തകിയായതുകൊണ്ടാണോ സിനിമയില്‍ അവസരം ലഭിച്ചത് എന്ന് ചോദിച്ചപ്പോള്‍, നല്ല ഒരു നര്‍ത്തകി നല്ല ഒരു നടിയായിരിക്കണം എന്നില്ല, നല്ല ഒരു നടിയ്ക്ക് നല്ല നര്‍ത്തകിയും ആകാന്‍ കഴിയില്ല. നര്‍ത്തകി അഭിനയിക്കുമ്പോള്‍ നൃത്തത്തിന്റെ മുഖഭാവങ്ങള്‍ വന്നുപോവാം. അത് അഭിനയത്തില്‍ പാടില്ലാത്തതാണ്- എന്ന് ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞിരുന്നു. നൃത്തത്തെയും അഭിനയത്തെയും രണ്ടു രണ്ട് തട്ടിലായിട്ട് തന്നെയാണ് ലക്ഷ്മി ഗോപാലസ്വാമി കൊണ്ടുപോകുന്നത്.
ഇപ്പോഴും അഭിനയത്തിലും നൃത്തത്തിലും എല്ലാം സജീവം. ഇന്‍ഹിബിഷന്‍സ് ഇല്ലാതെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതും ലക്ഷ്മി ഗോപാലസ്വാമിയുടെ പ്ലസ് പോയിന്റായിരുന്നു. ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ മണിക്കുട്ടന്റെ അമ്മയായി അഭിനയിക്കുമ്പോള്‍ 35 വയസ്സ് മാത്രമേ ക്ഷ്മിയ്ക്കുണ്ടായിരുന്നുള്ളൂ. അമല പോളിന്റെ അമ്മയായും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചിട്ടുണ്ട്.
നൃത്തത്തിന്റെയും അഭിനയത്തിന്റെയും ഇടയില്‍ മറന്ന് പോയതാണോ വിവാഹം എന്ന് ചോദിച്ചപ്പോള്‍, പറ്റിയ ആള്‍ വന്നില്ല എന്നായിരുന്നു നടിയുടെ മറുപടി. ഇന്ന പ്രായത്തില്‍ വിവാഹിതയാകണം, കുട്ടികളാകണം എന്നൊന്നും ഞാന്‍ പ്ലാന്‍ ചെയ്തിരുന്നില്ല. സംഭവിക്കുമ്പോള്‍ സംഭവിക്കും എന്നായിരുന്നു വിശ്വാസം. ഒരാളെ കാണുമ്പോള്‍ ഇനി ജീവിതത്തില്‍ ഇയാള്‍ വേണം എന്ന ഫീല്‍ ആരോടും തോന്നിയിട്ടില്ല. അതുകൊണ്ട് നടന്നില്ല എന്നും ലക്ഷ്മി പറഞ്ഞിരുന്നു.
കല്യാണം കഴിച്ചില്ലേ, എന്താ കഴിക്കാത്തത് എന്നൊക്കെയുള്ള ചോദ്യം നിരന്തരമായപ്പോള്‍ ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ് എന്നായിരുന്നു നടിയുടെ മറുപടി. സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ എന്തെങ്കിലും നേടണം എന്ന ആഗ്രഹത്തിന്റെ പുറത്തായിരുന്നു ഞാന്‍. അതിനിടയില്‍ പറ്റിയ ആള്‍ വന്നാല്‍ വിവാഹം ചെയ്യാം എന്ന് കരുതി. എന്റെ ജീവിതത്തില്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല, വിവാഹവും അങ്ങനെയാണെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment