ഭാഗ്യയെ പൊന്നില്‍ മൂടും.. സുരേഷ് ഗോപി മകള്‍ക്ക് വിവാഹസമ്മാനമായി നല്‍കുന്നത്
സുരേഷ് ഗോപിയുടെ മകളുടെ മാത്രമല്ല, മോദിയുടെ സാന്നിധ്യത്തിൽ ഗുരുവായൂരിൽ മൂന്നു വിവാഹങ്ങൾ കൂടി നടക്കും.ഗുരുവായൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടക്കുന്നത് നാല് വിവാഹങ്ങൾ. സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്. ഇതേ മുഹൂർത്തത്തിൽ ഗുരുവായൂരിൽ മൂന്നു വിവാഹങ്ങൾ കൂടി നടക്കും. ഇതിനു പോലീസ് നിബന്ധനകളോടെ അനുമതി നൽകി. വധൂവരന്മാർ തിരിച്ചറിയൽ കാർഡ് ധരിക്കണം.പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്നത് നാല് വിവാഹങ്ങൾ.സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ മോദി പങ്കെടുക്കും.
ഇതേ മുഹൂർത്തത്തിൽ മൂന്നു വിവാഹങ്ങൾ കൂടി നടക്കും.four weddings including suresh gopi daughter in guruvayur temple in presence of pm narendra modi.Narendra Modi in Guruvayur Temple Wedding: സുരേഷ് ഗോപിയുടെ മകളുടെ മാത്രമല്ല, മോദിയുടെ സാന്നിധ്യത്തിൽ ഗുരുവായൂരിൽ മൂന്നു വിവാഹങ്ങൾ കൂടി നടക്കും
ഗുരുവായൂർ: ഗുരുവായൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഈ മാസം 17ന് നടക്കുന്നത് നാല് വിവാഹങ്ങൾ. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്ന അതേ മുഹൂർത്തത്തിൽ മറ്റ് മൂന്നു മണ്ഡപങ്ങളിൽകൂടി താലികെട്ട് നടത്താൻ പോലീസ് അനുമതി നൽകി. വധൂവരന്മാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
17ന് രാവിലെ 8:45നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹം നടക്കുന്നത്. 8:45ന് പ്രധാനമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും. ഇതേ സമയം മറ്റ് മൂന്നു മണ്ഡപങ്ങളിലും താലികെട്ട് നടത്താനാണ് പോലീസ് അനുമതി നൽകിയിരിക്കുന്നത്. എല്ലാ വധൂവരന്മാരും പോലീസ് നൽകുന്ന തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നാണ് നിർദേശം.അതേസമയം 17ന് 66 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. രാവിലെ ഏഴിനും ഒൻപതിനുമിടയിൽ 11 വിവാഹങ്ങൾ നടക്കും. 8:45 എന്ന മുഹൂർത്തത്തിൽ സുരേഷ് ഗോപിയുടെ മകളുടെ ഉൾപ്പെടെ നാല് വിവാഹങ്ങളാണ് നടക്കുക. രാവിലെ 8:10ന് ക്ഷേത്രത്തിലെത്തുന്ന മോദി അരമണിക്കൂർ ദർശനം നടത്തും. പുറത്ത് കടന്നശേഷം വിവാഹച്ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങും.
പ്രധാനമന്ത്രി ഈ മാസം രണ്ടാം തവണയാണ് കേരളത്തിൽ എത്തുന്നത്. ഇക്കഴിഞ്ഞ മൂന്നിന് തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച മഹിളാസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും എത്തുന്നത്. 16ന് വൈകിട്ട് ആറുമണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുക. തുടർന്ന് റോഡ് ഷോ നടക്കും.17ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിലും സമൂഹവിവാഹത്തിലും പങ്കെടുക്കും. ഇതിനുശേഷം കൊച്ചിയിൽ പാർട്ടിയുടെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പൊതുപരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയോടെ പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും.
@All rights reserved Typical Malayali.
Leave a Comment