നടി ചിപ്പിയുടെ മകള്‍ അവന്തികയെ ഇപ്പോള്‍ കണ്ടോ
നടി ചിപ്പി ആറ്റുകാൽ പൊങ്കാല ഇടാൻ വരുന്നുണ്ടോ എന്ന് നോക്കി ഇരിക്കുന്നവരാണ് ഇപ്പോഴും മലയാളികൾ. തുടക്കത്തിൽ അത് ഒരു തമാശ ആയിരുന്നെങ്കിലും പിന്നീട് അത് കാര്യം ആയി മാറുകയായിരുന്നു. ഇപ്പോൾ സാന്ത്വനം സീരിയലിലെ ദേവി എന്ന കഥാപാത്രമായി തിളങ്ങുകയാണ് ചിപ്പി. ഈ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസയാണ് നടിക്ക് നേടി കൊടുക്കുന്നത്.ചിപ്പിയുടെ ഭർത്താവും, നിർമ്മാതാവുമായ രഞ്ജിത്ത് നിർമിക്കുന്ന സീരിയൽ ആണിത്.ചിപ്പിയും രഞ്ജിത്തും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവർക്കും ഒരേയൊരു മകളാണ് ഉള്ളത്. അവന്തിക എന്നാണ് ഈ താര പുത്രിയുടെ പേര്. സോഷ്യൽ മീഡിയയിൽ സജീവമായ അവന്തിക തൻ്റെ കൂട്ടുകാർക്കൊപ്പമുള്ള വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ പ്രശസ്ത മലയാള സിനിമ നിർമാതാവ് സജി നന്ദ്യാട്ടിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ ചിപ്പിയും ഭർത്താവും മകളും അടക്കം സകുടുംബം എത്തിയ ദൃശ്യങ്ങളാണ് ശ്രദ്ധനേടുന്നത്. 2005-ൽ ഫൈവ് ഫിങ്ങേഴ്സ് എന്ന ചിത്രം നിർമ്മിച്ച് സിനിമാ രംഗത്തേക്ക് കടന്നുവന്ന സജിത നന്ദ്യാട്ട് 2006-ൽ ചാക്കോ രണ്ടാമൻ എന്ന ചിത്രവും, 2009-ൽ കലണ്ടർ എന്ന ചിത്രവും നിർമ്മിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സജിനന്ദ്യാട്ടിൻ്റെ മകൻ ജിം വിവാഹിതനായത്. കൊച്ചിയിൽ നടന്ന ആഘോഷകരമായ വിവാഹത്തിനുശേഷം വിവാഹ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.പ്ര ദിലീപും,കാവ്യാമാധവനും, സംവിധായകൻ രഞ്ജിത്തും, ചിപ്പിയും അടക്കം വലിയ താരനിരയാണ് സജി ന ന്ദ്യാട്ടിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. സാറ എന്ന ക്രിസ്ത്യൻ പെൺകുട്ടിയെയാണ് ജിം വിവാഹം കഴിച്ചിരിക്കുന്നത്.അതേസമയം വിവാഹ ദിന ആശംസകളുമായി നിരവധി താരങ്ങളും എത്തിയിരുന്നു .മാത്രമല്ല ദിലീപിൻ്റെയും മഞ്ജുവിൻ്റെയും മകൾ മീനാക്ഷിയുമായി അടുത്ത സൗഹൃദമാണ് അവന്തികയ്ക്കുള്ളത്. വിദേശത്ത് പഠിക്കുകയാണ് അവന്തിക ഇപ്പോൾ. അടുത്തി ഖത്തർ ഫുട്ബോൾ വേൾഡ് കപ്പ് കാണുവാൻ പോയ ചിത്രങ്ങളെല്ലാം അവന്തിക തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എല്ലാം സിനിമാക്കാരുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ചിപ്പിയും രഞ്ജിത്തും. എല്ലാ വിവാഹ വേദികളിലും കൂട്ടായ്മകളിലും പങ്കെടുക്കുന്ന ഇരുവരും സിനിമാ-സീരിയൽ താരങ്ങൾക്കെല്ലാം പ്രിയപ്പെട്ടവരാണ്. അതേസമയം പഠന തിരക്കിലായതിനാൽ തന്നെ അമ്മയ്ക്കും അച്ഛനുമൊപ്പം എല്ലാ വിശേഷങ്ങളിലും പങ്കെടുക്കാൻ അവന്തികയ്ക്ക് സാധിക്കാറില്ല.
എങ്കിലും പറ്റുമ്പോൾ എല്ലാം താരപുത്രി അമ്മയ്ക്കും അച്ഛനൊപ്പം അപൂർവമായി വേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട് .മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ചിപ്പി. നിഷ്കളങ്കമായ ചിരിയും അഭിനയവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടെന്ന് സ്ഥാനം നേടിയ സുന്ദരി. നിരവധി സിനിമകളിൽ നായികയായും, കൂട്ടുകാരിയായും, സഹോദരിയായും അഭിനയിച്ച് തകർത്ത താരം വിവാഹശേഷം കുറച്ചുനാൾ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.സിനിമയിലേത് പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലാണ് ചിപ്പി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.താരത്തിൻ്റെ ഭർത്താവ് രഞ്ജിത്ത് നിർമിക്കുന്ന നിരവധി പരമ്പരകളിലാണ് ചിപ്പി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന താരം തൻ്റെ സീരിയലുകളുടെ പ്രൊമോഷനു വേണ്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി വരികയാണ്.മമ്മൂട്ടിയുടെ മകളായി പാഥേയം എന്ന ചിത്രത്തിലൂടെയായിരുന്നു ചിപ്പിയുടെ സിനിമ അരങ്ങേറ്റം. മലയാളം കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം തൻ്റെ കഴിവ് തെളിയിച്ചു. മികച്ച നടിക്കുള്ള അവാർഡ് 1996-ൽ താരത്തിന് കർണാടകയിൽ നിന്നും ലഭിച്ചിരുന്നു. കുറച്ചുനാൾ അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും തങ്ങളുടെ പ്രിയതാരം ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായതിൻ്റെ സന്തോഷത്തിലാണ് ആരാധകരും.
@All rights reserved Typical Malayali.
Leave a Comment