സുരേഷേട്ടാ.. എന്നു വിളിച്ച് വിതുമ്പി നിത..!! നടിയ്ക്ക് സുരേഷ് ഗോപി സമ്മാനിച്ചത് കണ്ടോ..!! ഇതല്ലേ ശരിക്കും സ്‌നേഹ കൂട്ടായ്മ..!!
മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച അനുഗ്രഹീത കലാകാരൻ കൊച്ചിൻ ഹനീഫ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് പതിനാലു വർഷം പിന്നിട്ടിരിക്കുകയാണ്. നടനായി വിസ്മയിച്ച താരം സംവിധായകൻ, തിരക്കഥാകൃത്ത് എന്ന നിലകളിലും തൻ്റെ കയ്യൊപ്പ് ചാർത്തിയിരുന്നു. ഇന്നും ഓർത്തോർത്ത് പൊട്ടിച്ചിരിക്കാൻ പാകത്തിൽ ഒരുപിടി നല്ല കഥാപത്രങ്ങളെ അവശേഷിപ്പിച്ചുകൊണ്ട് ആയിരുന്നു അദ്ദേഹത്തിന്റെ മടക്കം. മലയാള സിനിമയെ സംബന്ധിച്ച് പകരം വയ്ക്കാൻ ആളില്ലാത്ത ഒരു അതുല്യ പ്രതിഭ തന്നെ ആയിരുന്നു ഹനീഫ. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് നടൻ സുരേഷ് ഗോപി സംസാരിക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.”ലേലം, പത്രം, കുട്ടപ്പായി അതാണ് ഇതിന്റെ ഓഡർ. 97 ൽ ലേലം, പ്രൊഡക്ഷനും റിലീസും ആയിരുന്നു. 98 ആദ്യം പത്രം ഷൂട്ടിങ് തുടങ്ങി അവസാനം ആയപ്പോഴേക്കും റിലീസ് ആയി. 99 ൽ ആയിരുന്നു കുട്ടപ്പായി. ഇതിൽ മൂന്നിലും എന്റെ ഫേവറേറ്റ് ആക്ടർ എന്ന് പറയുന്നത് കൊച്ചിൻ ഹനീഫ ആണ്. ഹനീഫിക്ക ഞാൻ സിനിമയിൽ വരുന്ന സമയത്ത്, പൂവിനു പുതിയ പൂന്തെന്നൽ എന്ന സിനിമയിലെ ഒരു പാട്ട് റെക്കോർഡിങ് തരംഗിണി സ്റ്റുഡിയോയിൽ നടക്കുമ്പോൾ അവിടെയുണ്ട്. ഇത് ആദ്യം കട്ട് ചെയ്തത് ജോഷി ചേട്ടൻ തീയറ്ററിൽ ഇട്ടു കാണിച്ചു കൊടുത്തു. ഇത് ഹനീഫിക്ക കണ്ടു. പുള്ളി ടിക്കറ്റെടുത്ത് നേരെ തിരുവനന്തപുരത്ത് വന്നു. എന്റെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് വന്നു എന്നോട് പറയുമായിരുന്നു നീ പാട്ട് അഭിനയിക്കുന്നതിൽ മിടുക്കാനാവും, എന്തൊരു രോമാഞ്ചം ആയിരുന്നു എന്ന്. അന്ന് തുടങ്ങിയ ബന്ധം ആയിരുന്നു ഞാനും ഹനീഫിക്കയും തമ്മിൽ. എനിക്ക് ഒരു അച്ഛനോടുള്ള അടുപ്പം തന്നെയാണ് അദ്ദേഹത്തോട് ഉണ്ടായിരുന്നത്.
ഈ മൂന്നു പടത്തിലും ഹനീഫിക്ക എനിക്ക് എതിരെ വരുന്ന കഥാപാത്രങ്ങൾ ആയിരുന്നു. സുന്ദരപുരുഷൻ ഉൾപ്പെടെ ഉള്ള എല്ലാ സിനിമയിലും ഞാനും ഹനീഫിക്കയും തമ്മിൽ ഉള്ള മെന്റൽ റാപ്പോ ഭയങ്കരമായി ബിൽഡ് ആയി. ഹനീഫിക്ക ഒരിക്കലും എന്റെ സിനിമയിലെ സുഹൃത്ത് ആണെന്ന് പറയാൻ പറ്റില്ല. എന്നെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പരാതി പറഞ്ഞാൽ ആദ്യം വിളിക്കുന്നത് ഹനീഫിക്കയാണ്. അങ്ങിനെയൊരു അച്ഛനെ പോലെ മൂത്തചേട്ടനെപോലെ റിലേഷൻഷിപ്പാണ് എനിക്ക് അദ്ദേഹത്തോട് ഉള്ളത്. സഭാവതി ഐപിഎസ് എന്ന കഥാപാത്രം ഒക്കെ ഓർക്കുമ്പോൾ അദ്ദേഹം ഇന്നും ജീവിക്കുകയാണ്. എന്റെ അച്ഛൻ ഇപ്പോഴും പറയുമായിരുന്നു കണ്ണുള്ളപ്പോൾ കാഴ്ചയുടെ വില അറിയില്ല എന്ന്. ഞാനൊക്കെ പോയി കഴിയുമ്പോൾ അറിയും എന്ന്. നമുക്ക് ഒരിക്കലും അവരെ പിന്നീട് കാണാൻ പറ്റില്ല, അവരുടെ മണം കിട്ടില്ല. അച്ഛൻ മരിച്ചപ്പോൾ എനിക്ക് തോന്നിയത് എന്റെ പ്രൊട്ടക്ഷൻ നഷ്ടപ്പെട്ടു എന്നായിരുന്നു. എന്റെ കവചം ഉടഞ്ഞു പോയി എന്നായിരുന്നു. ഇത് തന്നെയാണ് കൊച്ചിൻ ഹനീഫയുടെ മരണവും” സുരേഷ് ഗോപി പറയുന്നു.
@All rights reserved Typical Malayali.
Leave a Comment