പോലീസും ഞെട്ടിപ്പോയ സംഭവം..! കുറ്റിപ്പുറത്ത് സംഭവിച്ചത് കണ്ടോ
വിശന്നാൽ നിങ്ങൾ നിങ്ങൾ അല്ലാതെ ആകും എന്ന് കേട്ടിട്ടില്ലെ .ഇത് വെറും പരസ്യ വാചകം അല്ല.ഇന്നലെ കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വിശന്നു വലഞ്ഞ യുവാവ് ഭക്ഷിച്ചത് എന്താണ് എന്ന് കണ്ട് ഞെട്ടുകയായിരുന്നു നാട്ടുകാർ.ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് സംഭവം.നന്നായി വസ്ത്രം ധരിച്ച യുവാവ് ആൾ തിരക്ക് ഉള്ള ബസ് സ്റ്റാൻഡിൽ നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.പൊതിയിൽ നിന്നും എന്തോ എടുത്തു കഴിക്കുന്നത് പലരും കണ്ടു.ദുർഗന്ധം വമിച്ചു വ്യാപാരികൾ അടുത്ത് ചെന്ന് നോക്കിയപ്പോൾ ഭക്ഷണം കണ്ടു ഞെട്ടുകയായിരുന്നു.പൂച്ചയുടെ ശരീര അവശിഷ്ടമാണ് യുവാവ് പച്ചക്ക് കഴിക്കുന്നത്.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ വിശന്നിട്ട് ആയിരുന്നു എന്നാണ് മറുപടി.തുടർന്ന് ഇത് കഴിക്കരുത് എന്ന് ആളുകൾ പറഞ്ഞു എങ്കിലും യുവാവ് പ്രവർത്തി തുടർന്നു .പിന്നീട് നാട്ട്കാർ പോലീസിൽ അറിയിച്ചു.സ്ഥലത്തു എത്തിയ പോലീസ് മാംസ അവശിഷ്ടം യുവാവിന്റെ കയ്യിൽ നിന്ന് എടുത്തു കളഞ്ഞു.ഭക്ഷണം വാങ്ങി കൊടുത്തു.പോലീസ് നൽകിയ ഷവര്മയും പഴവും ആർത്തിയോടെ കഴിച്ച യുവാവ് പിന്നീട് ആൾ തിരക്കിൽ മറഞ്ഞു.പോലീസിനോട് ഇയാൾ പറഞ്ഞത് ആസാം സ്വദേശി ആണെന്നും നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നുമാണ്.യുവാവിന് എന്തേലും തരത്തിൽ ഉള്ള മാനസിക വൈകല്യം ഉണ്ടോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം വന്നിട്ടില്ല.
@All rights reserved Typical Malayali.
Leave a Comment