ആ മുഖം കണ്ടാലറിയാം എത്ര സന്തോഷവതിയാണെന്ന്! പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി

വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി. സ്റ്റേജ് പരിപാടികളും സിനിമാഗാനങ്ങളുമൊക്കെയായി സജീവമാണ് അഭയ. ഇന്‍സ്റ്റഗ്രാമിലൂടെയായും തന്റെ വിശേഷങ്ങള്‍ ഗായിക പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ അഭയയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുണ്ട്. സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദര്‍ ജീവിതവും, വേര്‍പിരിയലും ചര്‍ച്ചയായിരുന്നു. വിവാഹിതനായ ഒരു പുരുഷനൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് അഭയ തഉരന്ന് പറഞ്ഞപ്പോള്‍ മുതല്‍ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇരുവരും വേര്‍പിരിഞ്ഞുവെന്നറിഞ്ഞപ്പോള്‍ അഭിനന്ദനവും വിമര്‍ശനങ്ങളുമുണ്ടായിരുന്നു.

കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുന്ന ആളല്ല ഞാന്‍. അന്ന് അങ്ങനെയൊരു തീരുമാനം എടുത്തപ്പോള്‍ പലരും വേദനിച്ചിരുന്നു. ഇത് ശരിയാവുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ അന്നും ഇന്നും ആ തീരുമാനത്തില്‍ കുറ്റബോധം തോന്നിയിരുന്നില്ലെന്ന് അഭയ വ്യക്തമാക്കിയിരുന്നു. മുന്‍പ് കരിയറില്‍ അങ്ങനെ ശ്രദ്ധിക്കാന്‍ പറ്റാറുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ ഇഷ്ടം പോലെ സമയമുണ്ട്. പാടാനും പാട്ടുപഠിക്കാനുമൊക്കെയായി സമയം ലഭിക്കുന്നുണ്ട്, അത് വലിയ കാര്യമാണ്. ഇനിയുള്ള ജീവിതത്തില്‍ കരിയറിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അഭയ പറഞ്ഞിരുന്നു.

ജീവിതത്തില്‍ തനിക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ് മൃഗങ്ങളെ വളര്‍ത്തുന്നത്. നായകളോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് അഭയയ്ക്ക്. തന്റെ നായകള്‍ക്കെല്ലാം ഓരോ പേരും അവര്‍ നല്‍കിയിരുന്നു. എല്ലാവരുമായും നല്ല അടുപ്പമാണ്. നാടന്‍ പട്ടികളും അഭയയുടെ കൂടെയുണ്ട്. ഇപ്പോഴിതാ എന്റെ പെണ്‍കുട്ടികള്‍ എന്ന ക്യാപ്ഷനോടെയായി നായകള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് അഭയ. കമീല, ലൂസി, കുക്കി പിന്നെ റോസയും. എനിക്ക് ഏറെ ഇഷ്ടമുള്ളവരാണ് ഇവരെല്ലാം എന്നും അഭയ കുറിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇനിയും നായകളുണ്ടെന്നും, അവരൊക്കെ വേറെ വീട്ടിലാണെന്നുമായിരുന്നു സംശയം ചോദിച്ചയാളോട് അഭയ പറഞ്ഞത്.

ജീവിതത്തില്‍ എപ്പോഴും നായകളെ സ്വന്തമാക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ കൂട്ടുകാരായോ, വേണ്ടപ്പെട്ടവരായോ ആണ് അവര്‍ എന്നെ കാണുന്നത്. മരണം വരെ അവരെ പരിപാലിക്കാന്‍ അവസരം തരണേയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ടെന്ന് മുന്‍പ് അഭയ പറഞ്ഞിരുന്നു. ഞാന്‍ അവരെയല്ല, അവര്‍ എന്നെയാണ് തിരഞ്ഞെടുക്കുന്നതെന്നും ഗായിക വ്യക്തമാക്കിയിരുന്നു. കുറച്ച് നേരം കാണാതായാല്‍ പിന്നെ കാണുമ്പോള്‍ വലിയ സ്‌നേഹമായിരിക്കും അവര്‍ പ്രകടിപ്പിക്കുന്നത്. അവരുടെ ഭക്ഷണക്രമമെല്ലാം ഞാന്‍ കൃത്യമായി ശ്രദ്ധിക്കാറുണ്ട്. അതും നമ്മുടെ കടമയാണല്ലോ. എല്ലാ രീതിയിലും സന്തോഷത്തോടെ, സമാധാനത്തോടെയാണ് കഴിയുന്നതെന്നും അഭയ പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *