ഞാനും എന്റെ ഭര്‍ത്താവും ഇങ്ങനെയാണെന്ന് അഭിരാമി; അതിന് കല്യാണം കഴിഞ്ഞോ, എപ്പോ? ആ ചോദ്യം വേണ്ട എന്ന് നടി

ബാലതാരമായി മിനിസ്‌ക്രീനില്‍ തുടങ്ങിയതാണ് അഭിരാമി സുരേഷിന്റെ കരിയര്‍. അവതാരകയായും നടിയായും ആ സമയത്ത് നിറഞ്ഞു നിന്നു. നായികാ നിരയിലേക്ക് എത്തിയതിന് ശേഷം ചില തമിഴ് – മലയാളം സിനിമകളും ചെയ്തിരുന്നു. എന്നാല്‍ അതിനെക്കാള്‍ എല്ലാം അഭിരാമിയെ വൈറലാക്കിയത് സോഷ്യല്‍ മീഡിയ സൈബര്‍ ബുള്ളീങ് ആയിരുന്നു. ചേച്ചി അമൃത സുരേഷിന്റെ സ്വകാര്യ ജീവിതത്തിന്റെ പേരില്‍ കുടുംബത്തെ മുഴുവന്‍ സൈബര്‍ അറ്റാക്ക് ചെയ്യുമ്പോള്‍, മറുപടി നല്‍കുന്നതും പ്രതികരിക്കുന്നതും എല്ലാം പലപ്പോഴും അഭിരാമി തന്നെയാണ്.

എന്നാല്‍ ഇപ്പോള്‍ സൈബര്‍ അറ്റാക്കുകള്‍ എല്ലാം കുറഞ്ഞു. അമൃതം ഗമയ എന്ന ബാന്റിന്റെ പേരിലും, അല്ലാതെയും കുറേ സ്റ്റേജ് ഷോകളൊക്കെയായി തിരക്കിലാണ് അമൃത. ഉട്ടോപ്യ എന്ന റസ്റ്റോറന്റിന്റെ ബിസിനസ്സുകളുമായി അഭിരാമിയും തിരക്കിലാണ്. അഭിനയത്തില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡി റീലുകളും വീഡിയോകളുമൊക്കെയായി അഭിരാമി തന്റെ ആരാധകരെ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കാറുണ്ട്.

ഇപ്പോഴിതാ ഒരു രസകരമായ വീഡിയോയും ക്യാപ്ഷനുമായി എത്തിയിരിക്കുകയാണ് നടി. ‘ഞാനും എന്റെ ഭര്‍ത്താവും സമാന്തരമായ മറ്റൊരു ലോകത്ത് ഇങ്ങനെയായിരിക്കും’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചരിയ്ക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സില്‍ നൂറ മുസ്‌കാനും ഗബ്രി ജോസും പറയുന്ന ചില ഡയലോഗാണ് വീഡിയോ.

മുടി പിന്നിയിട്ടു കെട്ടി, വട്ടപ്പൊട്ടൊക്കെ തൊട്ടി ക്യൂട്ട് ലുക്കിലാണ് അഭിരാമി ഭര്‍ത്താവിന്റെ കുറ്റങ്ങള്‍ എണ്ണുന്നത്, ‘നിലപാടില്ല, നിലവാരമില്ല, നാണമില്ല, മാനമില്ല, സംസാരിക്കേണ്ടത് എങ്ങനെയാണ് എന്നറിയൂല്ല’ എന്നൊക്കെ പറയുമ്പോള്‍, ‘വായില്‍ തോന്നിയതെന്തും കോതയ്ക്ക് പാട്ട് എന്ന് പറയുന്നത് പോലെ എന്തും പറഞ്ഞ്, ചെയ്യുന്ന തെറ്റുകള്‍ പോലും അംഗീകരിക്കാതെ, അതിലൊരു കുറ്റബോധവുമില്ലാതെ മുമ്പോട്ടു പോകുന്നു’ എന്ന് തിരിച്ച് പറയുന്നു. രസകരമായ റീല്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

ഇതിനിടയില്‍ അഭിരാമിയുടെ വിവാഹം എന്ന് കഴിഞ്ഞു എന്ന് ആരും ചോദിക്കേണ്ട. ഞാനിപ്പോഴും വിവാഹിതയല്ല എന്ന് വീഡിയോയ്ക്കവസാനം വാല്‍ കഷ്ണമായി അഭിരാമി വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ തന്നെ ഒരാളെ അഭിരാമിയ്ക്ക് കിട്ടട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *