നടൻ ബാല ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; സംഭവിച്ചത് കണ്ടോ?

മലയാളി പ്രേക്ഷകരെ ആകെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.നടൻ ബാല ഗുരുതര അവസ്ഥയിൽ ചികിത്സയിലാണ് എന്നുള്ളതാണ് വിവരം.അതീവ ഗുരുതര അവസ്ഥയിലാണ് ബാല ഉള്ളത് എന്നാണ് റിപ്പോർട്ട്.കൊച്ചി അമ്യത ആശുപത്രിയിലാണ് ബാല ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ ദിവസം ആയിരുന്നു അമ്യത ഹോസ്പിറ്റലിൽ നടനെ അഡ്മിറ്റ് ചെയ്തത്.ആരോഗ്യ സ്ഥിതി മോശം ആയി തുടരുന്നു.

അദ്ദേഹം ഇപ്പോഴും ഐ സി യുവിലാണ് ഉള്ളത്.കരൾ രോഗ ചികിത്സയുടെ ഭാഗം ആയി കൊണ്ട് ഒരാഴ്ച മുൻപും ബാല ഹോസ്പിറ്റലിൽ ചികിത്സ തേടി വന്നിരുന്നു പിന്നീട് കരുനാഗപ്പള്ളിയിലെ ഒരു ഉത്ഘാടന ചടങ്ങിന് പങ്കെടുക്കാൻ ആയി അദ്ദേഹം ഡിസ്ചാർജ് വാങ്ങുകയായിരുന്നു.കടുത്ത ചുമയും വയർ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വൈകുന്നേരം വീണ്ടും ഹോസ്പിറ്റലിൽ എത്തിച്ചത്.ഹോസ്പിറ്റലിൽ എത്തിച്ച ഉടൻ അദ്ദേഹം ബോധരഹിതനായി.ഉടനെ ഐ സി യുവിൽ പ്രവേശിപ്പിച്ചു ഇടക്ക് ബോധം തെളിഞ്ഞ ബാല അമ്മയുമായി സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത് ആയി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.ഇന്ന് ഉച്ചയോടെ ബാലയുടെ സഹോദരനും സംവിധായകൻ ആയ ശിവ കൊച്ചിയിൽ എത്തും എന്നാണ് വിവരം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *