ഇന്നസെന്റിന്റെ അവസ്ഥ അതീവ ഗുരുതരം പ്രാര്‍ഥിച്ചും കരഞ്ഞും ഉറ്റവര്‍ കിണഞ്ഞ് പരിശ്രമിച്ച് ഡോക്ടര്‍മാര്‍

മലയാളത്തിലെ പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെൻറ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തെത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം വൈകിട്ടോടെ അദ്ദേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമായി മാറുകയായിരുന്നു. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുമ്പ് അർബുദം ബാധിച്ച അദ്ദേഹം വലിയ മനസ്സാന്നിധ്യത്തോടെ അർബുദത്തെ അതിജീവിച്ച് തിരിച്ചെത്തിയ ആളാണ്.എന്നാൽ ഇക്കുറി കാര്യങ്ങൾ അൽപം ഗുരുതരമാണെന്ന വിവരമാണ് പുറത്തെത്തുന്നത്. എന്തും സംഭവിക്കാം എന്ന വിവരമാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. സ്ഥിതി ഗുരുതരം ആണെങ്കിലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നതാണ് അൽപമെങ്കിലും ആശാവഹം. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവരും അടുപ്പക്കാരും സിനിമാലോകത്തെ പ്രമുഖരുമെല്ലാം വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. അർബുദം സ്ഥിരീകരിച്ചാൽ അതിനെ മറ്റുള്ളവരിൽ നിന്ന് മറച്ചു വയ്ക്കാൻ ആയിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാൽ തനിക്ക് അർബുദമാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചു പറയുകയായിരുന്നു. ഞാൻ ആരുടെയും മുതൽ കട്ടുകൊണ്ടു വന്നിട്ടില്ല, പുറത്തു പറയാതിരിക്കാൻ എന്നായിരുന്നു നേരത്തെ ഇതുസംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രതികരണം.

ക്യാൻസർ വാർഡിലെ ചിരി എന്നതുൾപ്പെടെയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്നസെൻറിൻ്റെ ഭാര്യ ആലീസും അർബുദത്തിൽ നിന്ന് രക്ഷപ്പെട്ട വ്യക്തിയാണ്. തങ്ങൾക്ക് പണം ഉള്ളതുകൊണ്ടാണ് ചികിത്സിക്കാനായത് എന്നുപറഞ്ഞ ഇന്നസെൻറ് എംപി ആയപ്പോൾ പാർട്ടിക്ക് 4 വോട്ടുപിടിക്കാൻ അല്ല ശ്രമിച്ചത്, അഞ്ചിടത്ത് കാൻസർ പരിശോധനാ സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി, ചാലക്കുടി, ആലുവ, പെരുമ്പാവൂർ എന്നീ അഞ്ചു സ്ഥലങ്ങളിൽ മാമോഗ്രാം ചികിത്സാകേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. എന്തായാലും ഇന്നസെൻറ് പൂർണ ആരോഗ്യവാനായി തിരിച്ച് എത്തട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *