ജയസൂര്യയോട് മൂകാംബിക ദർശനത്തിനിടെ ഒരു അമ്മൂമ്മ പറഞ്ഞത് ഇങ്ങനെ
പ്രണയത്തിന് പുതിയ മാനം തീര്‍ക്കുകയാണ് ജയസൂര്യയും സരിതയും. താരത്തിന്റെ ഓരോ വളര്‍ച്ചയിലും പിന്തുണ നല്‍കുകയും തളര്‍ന്നിരിക്കുമ്പോള്‍ ഊര്‍ജ്ജമാകുകയും ചെയ്യുന്നത് സരിതയാണ്. ഇപ്പോള്‍ സരിതയുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് താരം.ചെയ്യുന്ന ഓരോ വേഷവും അതിന്റെ സ്വാഭാവികതയിലേക്കെത്തിച്ച് അഭിനേതാവിന്റെ കൈയ്യൊപ്പ് പതിപ്പിക്കുന്ന താരമാണ് ജയസൂര്യ. മലയാള സിനിമയ്ക്ക് എക്കാലവും ഉയര്‍ത്തി കാണിക്കാന്‍ സാധിക്കുന്ന അഭിനേതാവാണ് ജയസൂര്യ. സിനിമകളുടെ എണ്ണത്തേക്കാള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ഓരോന്നും പൂര്‍ണ്ണ അര്‍പ്പണ ബോധത്തോടെയും ആത്മാര്‍ത്ഥതയോടെയും ചെയ്യുന്നതില്‍ ജയസൂര്യയിലെ നടന് വിജയിച്ചു നില്‍ക്കുകയാണ്. അവാര്‍ഡുകളുടെ എണ്ണത്തിലോ പരിഗണനകള്‍ക്കോ അപ്പുറം പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ജയസൂര്യ എന്ന അഭിനേതാവിനെ വ്യത്യസ്ഥനാക്കുന്നത്. ഇത്തരം വിജയങ്ങളെല്ലാം ആഘോഷിക്കപ്പെടുമ്പോള്‍ ജയസൂര്യ അതിന്റെ ക്രെഡിറ്റ് കൊടുക്കുന്നത് തന്റെ പ്രിയതമയ്ക്കാണ്. ഇപ്പോള്‍ സരിതയുടെ പിറന്നാളിന് ആശംസയുമായി എത്തിയിരിക്കുകയാണ് താരം.എപ്പോഴും തന്റെ കുടുംബത്തിന് പ്രാധാന്യം നല്കുന്ന ആളാണ് ജയസൂര്യ എന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വ്യക്തമാണ്. മാത്രവുമല്ല, പല വേദികളിലും ജയസൂര്യ തന്റെ ഭാര്യയെക്കുറിച്ചും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സരിതയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്റെ പ്രണയം എന്നാണ് ചിത്രത്തിന് ചുവടെ താരം കുറിച്ചിരിക്കുന്നത്. നാടന്‍ വേഷത്തില്‍ സരിതയെ ചേര്‍ത്തു നിര്‍ത്തുന്ന ചിത്രം പ്രേക്ഷകര്‍ക്കും ഏറെ സന്തോഷം തോന്നുന്നതാണ്.
ആശംസകള്‍ നേര്‍ന്ന് പ്രമുഖരും.ജയസൂര്യ പങ്കുവെച്ച ചിത്രത്തിന് ചുവടെ സരിതയ്ക്ക് ജന്മദിന ആശംസകളുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നടി സംവൃത സുനില്‍ ‘ഹാപ്പി ബര്‍ത്ത് ഡേ സരിതേച്ചി’ എന്നാണ് കുറിച്ചിരിക്കുന്നത്. ടെലിവിഷന്‍ അവതാരിക ലക്ഷ്മി നക്ഷത്രയും ഇതേ വാചകം പങ്കുവെച്ചാണ് സരിതയ്ക്ക് ആശംസകള്‍ നേര്‍ന്നത്. രചന നാരായണന്‍കുട്ടി, രമേഷ് പിഷാരടി, സെന്തില്‍ കൃഷ്ണ രാജാമണി തുടങ്ങിയ താരങ്ങളും പോസ്റ്റില്‍ പിറന്നാള്‍ ആശംസിച്ച് എത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം പുറമേ ഒട്ടനവധി ആരാധകരാണ് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.എന്നെ മേരിക്കുട്ടിയായത് എന്റെ സ്ത്രീ.ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തില്‍ ജയസൂര്യ എത്തിയത് ട്രാന്‍സ് വിമണായാണ്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. മാത്രവുമല്ല, ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് കൃത്യമായ ചര്‍ച്ചകളാണ് സിനിമയ്ക്കു ശേഷം സംഭവിച്ചത്. ഏവരേയും ഞെട്ടിക്കുന്ന മേക്കോവറാണ് ചിത്രത്തില്‍ ജയസൂര്യ നടത്തിയത്. ഇതിനു പിന്നില്‍ തന്റെ ഭാര്യയാണെന്നാണ് ജയസൂര്യ പറഞ്ഞത്. ജയസൂര്യയില്‍ നിന്നും ഒരു ട്രാന്‍സ് വുമണിലേക്കുള്ള രൂപമാറ്റം ഇത്ര അനായാസമാക്കി മാറ്റിയതും, അത് പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമാക്കിയതും സരിതയാണ്.പ്രണയത്തിന്റെ അതേ തീവ്രത ഇന്നും കാത്ത് സൂക്ഷിക്കുന്നവര്‍
ജയസൂര്യയും സരിതയും പ്രണയിച്ച് വിവാഹിതരായവരാണ്. ആ പ്രണയും ഇപ്പോഴും ഇരുവര്‍ക്കും ഇടയിലുണ്ട്. പരസ്പരം പ്രണയിച്ചുകണ്ടേയിരിക്കുകയാണ് തങ്ങള്‍ എന്ന് ഇരുവരും പലപ്പോഴും പറയാറുമുണ്ട്. ഷൂട്ടിംഗ് തിരക്കുകളിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ട് താരം. ഷൂട്ട് കഴിഞ്ഞെത്തിയാല്‍ ഭാര്യയേയും മക്കളേയും കൂട്ടി പുറത്ത് പോവുന്ന പതിവുണ്ട് ജയസൂര്യയ്ക്ക്. അതേ പോലെ തന്നെ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി എന്നും ശ്രദ്ധിക്കാറുണ്ട് ജയസൂര്യ.
വര്‍ഷങ്ങള്‍ പിന്നിട്ട പ്രണയം.അവതാരകനായി ജോലി ചെയ്തിരുന്ന സമയത്താണ് ജയസൂര്യയും സരിതയും പ്രണയത്തിലാവുന്നത്. അവിടുന്നിങ്ങോട്ട് ഇരുവരും മികച്ച പിന്തുണയുമായാണ് മുന്നോട്ട് പോകുന്നത്. താന്‍ പറയാതെ തന്നെ പല കാര്യങ്ങളും മനസ്സിലാക്കുന്ന ആളാണ് സരിത എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ടെന്‍ഷനടിച്ചാലും എന്നെ കൂളാക്കുന്ന ആളെന്നാണ് സരിത ജയസൂര്യയെക്കുറിച്ച് പറഞ്ഞത്. പ്രേമിച്ചിരുന്ന സമയത്തെപ്പോലെ തന്നെ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട് ജയന്. ഇത്രയും സംസാരിക്കാന്‍ എന്താണുള്ളതെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. പെട്ടെന്ന് എടുത്തചാടി തീരുമാനമെടുക്കുന്ന സ്വഭാവമായിരുന്നു തനിക്ക് മുന്‍പ്. എന്നാല്‍ അതൊക്കെ ഇപ്പോള്‍ മാറി. സരിതയ്ക്കും മക്കള്‍ക്കുമൊപ്പം വളരെ സന്തുഷ്ടനാണ് താരം.
@All rights reserved Typical Malayali.
Leave a Comment