കാവ്യാ മാധവന്റെ നീലേശ്വരത്തെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

അന്നത്തെ കാലത്ത് ഇത്രയും നല്ല വീട്, അതൊരു മോശം കാര്യമാണോ; കാവ്യയുടെ വീടെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ചർച്ച.എത്ര ഒക്കെ പൈസ ഉണ്ടെങ്കിലും ജനിച്ചു വളർന്ന വീടും നാടും. മറക്കരുത്.. കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. പഴയ വീട് ആണെങ്കിലും അന്നത്തെ കാലത്ത് ഉള്ള വീടുകളിൽ ഏറ്റവും നല്ല ഒരു വീട് ആയിരുന്നു അത്- എന്നുള്ള അഭിപ്രായങ്ങൾ ആണ് ഏറെയും.നടി കാവ്യാ മാധവൻ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് എങ്കിലും അവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയാണ്. അതുകൊണ്ടാകാം അവരുടെ ഒരു ചിത്രം വന്നാൽ കൂടിയും ആഘോഷത്തോടെ ആളുകൾ ഏറ്റെടുക്കുന്നതും. കഴിഞ്ഞ ദിവസം കുഞ്ഞു മീനാക്ഷിയെ എടുത്തു നിൽക്കുന്ന കാവ്യയുടെ ചിത്രവും വൈറലായിരുന്നു. ഇപ്പോഴിതാ നടിയുടെ വീട് എന്ന പേരിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. കാവ്യ ജനിച്ചു വളർന്ന വീട്, ഇപ്പോൾ ജീർണ്ണാവസ്ഥയിൽ എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രം പ്രചരിക്കുന്നത്.അതേസമയം കാവ്യ മുൻപ് പറഞ്ഞ ഏതോ അഭിമുഖത്തിൽ അവരുടെ വീട് ഒരു സാദാ ഓടിട്ട വീട് ആയിരുന്നു എന്നാണ് പറഞ്ഞിട്ടുള്ളത് ഈ വീട് അവരുടേതല്ല എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഇത്രയും നല്ലൊരു വീട് അന്നത്തെ കാലത്ത് മോശമാണോ എന്നാണു മറ്റു ചിലർ ചോദിക്കുന്നത്. അതേസമയം ഇങ്ങനെ നശിപ്പിച്ചു കളയുന്നതിനും നല്ലത് വീട് ഇല്ലാത്തവർക്ക് കൊടുത്തൂടെ വീട് ഇല്ലാത്തവരുടെ വേദന അത് അനുഭവിച്ചവർക്കെ അറിയൂ എന്നും മറ്റൊരു വിഭാഗം ആളുകൾ പറയുന്നുണ്ട്.

നീലേശ്വരം എന്ന പേര് കേൾക്കുമ്പോൾ തന്നെ കാവ്യ പല അഭിമുഖങ്ങളിലും സന്തോഷവതി ആയിരുന്നു. ഒരിക്കൽ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ, ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിലേതിന് സമാനമായ ഒരു വീടിന്റെ കാര്യം കാവ്യ പറയുന്നുണ്ട്. തനിക്ക് ഒരു വയസ്സ് ഉള്ളപ്പോൾ ആണ് അച്ചനും അമ്മയും വേറെ ഒരു വീട് വച്ച് താമസം മാറിയത് എന്നും കാവ്യാ പറഞ്ഞിരുന്നു. ആ വീടിനോട് ചേർന്നാണ് തന്റെ സ്‌കൂളും, ടെക്സ്റ്റൈൽസും എന്നും നടി പറഞ്ഞിരുന്നു.”ഇവരുടെ കണ്മുന്നിലൂടെ തന്നെയാണ് ഞാൻ സ്‌കൂളിൽ പോകുന്നതും തിരിച്ചു വരുന്നതും. ഒരുപാട് ഓർമ്മകൾ ഉണ്ട്. ഒന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് ആദ്യ സിനിമയിൽ അഭിനയിക്കുന്നത്. വളരെ ചെറിയ വേഷം ആയിരുന്നു എങ്കിലും അത് നാട്ടുകാർക്കും ഒരുപാട് സന്തോഷം ആണ് നൽകിയത്.എന്നെ പരിചയം ഇല്ലാത്ത ആളുകൾ നീലേശ്വരത്ത് കുറവാണ്. ഞാൻ വഴിയിൽ വച്ച് ആളുകളെ കാണുമ്പൊൾ പോയി സംസാരിക്കുന്നത് കാണുമ്പൊൾ എന്റെ വീട്ടുകാർക്ക് അത്ഭുതമാണ്. വർഷങ്ങൾ ആയി ഞങ്ങൾ എറണാകുളത്തേക്ക് താമസം മാറിയിട്ട്. ഇന്നും നീലേശ്വരം എന്ന് പറയുമ്പോൾ ഒരു വികാരമാണ്. നീലേശ്വരത്തെ കലശ മുട്ടായിയും, പൂരവും, നാട്ടുകാരും ഒക്കെ മധുരമുള്ള ഓർമ്മകളാണ്”, കാവ്യ തന്റെ നീലേശ്വരത്തെ കുറിച്ച് പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രദ്ധേയമായി മാറുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *