ഇന്നും വേദന സഹിച്ച് ജീവിതം ആരും നോക്കിയില്ല സീരിയല്‍ നടി മഹിമയ്ക്ക് സംഭവിച്ചത്

സ്വന്തം ഭാര്യയെ കുറിച്ച് പോലും അശ്ലീല കമന്റ് പറഞ്ഞ് ചിരിക്കുന്ന സംവിധായകന്‍ പ്രതികരിച്ചപ്പോള്‍ സീരിയലില്‍ നിന്നും പുറത്താക്കി മഹിമ പറയുന്നു.സംവിധായകന്‍ സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു, അത് കേട്ട് കൊണ്ട് അസിസ്റ്റന്‍സ് നില്‍ക്കുന്നു. ഇത് ലൊക്കേഷനില്‍ സ്ഥിരം ആണ്. ജോലി കഴിഞ്ഞ് നമ്മളെ കൊണ്ടു വിടുമ്പോള്‍ കാറിലിരുന്നും ഇതേ അശ്ലീലം കേള്‍ക്കണം. അവസാനം അത് ഒന്ന് മാറ്റി തരാനായി ഞാന്‍ പറഞ്ഞു. അത് വലിയ പ്രശ്‌നമം ആയി. 15 ദിവസം എന്ന് പറഞ്ഞ സീരിയലില്‍ നിന്നും രണ്ട് ദിവസം കൊണ്ട് എന്നെ പുറത്താക്കി.പരസ്യ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മഹിമയുടെ സിനിമാ പ്രവേശം. കന്മദം ആണ് ആദ്യ ചിത്രം. പിന്നീട് നിരവധി സീരിയലുകളും 75 ഓളം സിനിമകളും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ ഇപ്പോള്‍ വരെയും പല തരത്തിലുള്ള മോശമായ അനുഭവങ്ങളാണ് തനിയ്ക്ക് ഇന്റസ്ട്രിയില്‍ നിന്നും നേരിടേണ്ടി വന്നത് എന്നാണ് മഹിമ പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ ശ്രീകണ്ഠന്‍ നായരുമായി സംസാരിക്കുകയായിരുന്നു നടി മഹിമ. മഹിമയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം.അച്ഛന്‍ വലിയ സിനിമാ മോഹിയായിരുന്നു. അച്ഛന്റെ ആ പരമ്പര്യമാണ് എനിക്കും കിട്ടിയത്. അച്ഛന്റെ സുഹൃത്ത് വഴി ബിസിക്കറ്റിന്റെ ഒരു പരസ്യത്തില്‍ അഭിനയിച്ചു. അതിന് ശേഷം അഭിനയ മോഹം ശക്തമായി. അങ്ങനെ ഇരിക്കെയാണ് ലോഹിത ദാസ് സാറിനെ വിളിച്ച് ഞാന്‍ തന്നെ അവസരം ചോദിയ്ക്കുന്നത്. ആ സമയത്ത് ചില ടെലി ഫിലിമുകള്‍ എല്ലാം ചെയ്യുന്നുണ്ടായിരുന്നു. ലോഹി സര്‍ അപ്പോള്‍ കന്മദം എന്ന സിനിമയുടെ തിരക്കഥ എഴുതുകയായിരുന്നു. എന്റെ ടെലിഫിലിം കണ്ടിട്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് ആ കുട്ടിയ്ക്ക് ഒരു അവസരം കൊടുത്തു നോക്കൂ എന്ന് പറഞ്ഞത്. അങ്ങനെ കന്മദനം സിനിമയില്‍ ചെറിയ റോള്‍ ചെയ്യാന്‍ പറ്റി.

മെഗാ സീരിയലുകളിലും സിനിമകളും എല്ലാം ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ വലിയ സിനിമകള്‍ ഒന്നും വന്നില്ല. ഓഫറുകള്‍ ഒരുപാട് വരുന്നുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തെ കുറിച്ചും പേമന്റിനെ കുറിച്ചും സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ പറയുന്നത് അഡ്ജസ്റ്റ്‌മെന്റിനെ കുറിച്ചാണ്. ആ ഫോണ്‍ കോള്‍ അതോടെ കട്ട് ആവും. സിനിമ ചെയ്യാം, അഡ്ജസ്റ്റ്‌മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ നമ്മളോട് ഒരു ശത്രുത പോലെയാണ്. മറ്റേതെങ്കിലും സിനിമയില്‍ അവസരം കിട്ടിയാലും അത് നഷ്ടപ്പെടുത്തികളയും.​അവസരം നഷ്ടപ്പെടുന്ന വഴി
രണ്ട് മൂന്ന് തരത്തിലാണ് എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നത്. ഒന്ന് ഫോണ്‍ കോളിലൂടെ തന്നെ പോവും. അതല്ല എങ്കില്‍ സംവിധായകന്‍ നമ്മളെ വിളിക്കാനായി പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് പറയും. പക്ഷെ അത് നമ്മളിലേക്ക് എത്താതെ അവര്‍ക്ക് താത്പര്യമുള്ളവര്‍ക്ക് ആ വേഷം കൊടുത്തിട്ട് സംവിധായകനോട് നമ്മളെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് കള്ളം പറയും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നമ്മള്‍ അഡ്ജസ്റ്റ് ചെയ്യില്ല എന്ന കാര്യം നേരത്തെ അറിയുകയും ചെയ്യാം. ആ ശത്രുതയും ഉണ്ടാവും.​പാര വയ്ക്കുന്ന സഹ നടിമാര്‍.മൂന്നാമത്തെ കാര്യം കൂടെ അഭിനയിക്കുന്ന നായികമാര്‍ തന്നെ പാര പണിയുന്നതാണ്. അവര്‍ ഈ അഡ്ജസ്റ്റ്‌മെന്റിന് എല്ലാം തയ്യാറായത് കാരണം നിര്‍മാതാവും സംവിധായകനും ഒക്കെയായി നല്ല അടുപ്പത്തിലായിരിയ്ക്കും. നമ്മളോട് എന്തെങ്കിലും തരത്തിലുള്ള നീരസം തോന്നിയിട്ടുണ്ട് എങ്കില്‍ അത് അവരും ഉപയോഗിയ്ക്കും. സംവിധായകനെയും നിര്‍മാതാവിനെയും വളച്ച്, ഹൊ ഈ നടി വേണ്ട, വേറെ നല്ല ആളുണ്ട് എന്ന് പറഞ്ഞ് നമ്മുടെ പേര് വെട്ടും.
​അഹങ്കാരി പട്ടം.പിന്നെ എനിക്ക് പൊതുവെ ഒരു അഹങ്കാരി എന്ന പട്ടം സെറ്റില്‍ കിട്ടിയിട്ടുണ്ട്. കാര്യങ്ങളോട് അപ്പപ്പോള്‍ തന്നെ പ്രതികരിയ്ക്കുന്ന സ്വഭാവം ആണ് എന്റേത്. ഒരു കാര്യം നേടിയെടുക്കാന്‍ വേണ്ടി വ്യക്തിത്വം പണയപ്പെടുത്തരുത് എന്നാണ് എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുള്ളത്. അത് ഞാന്‍ പാലിക്കും, അത് കാരണം അവസരങ്ങള്‍ നഷ്ടപ്പെടും.

​@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *