നടി നമിതാ പ്രമോദിന് വിവാഹം വരന്‍ ആരെന്ന് അറിയാമോ സന്തോഷ വാര്‍ത്ത ഉടന്‍

വളരെ അധികം സന്തോഷമുള്ള ഒരു വാര്‍ത്ത പങ്കുവയ്ക്കാനുണ്ട് എന്ന് നമിത, കല്യാണം ആയോ.ഈ ഞായറാഴ്ച വളരെ അധികം ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള ഒരു കാര്യം എല്ലാവരോടും ഞാന്‍ പങ്കുവയ്ക്കും. അതൊരു സന്തോഷ വാര്‍ത്തയാണ്. നിങ്ങളോട് അത് പറയുന്നതിന്റെ ആകാംക്ഷയിലാണ് ഞാന്‍.സെലിബ്രിറ്റി താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ സര്‍വ്വ സാധാരണമാണ്. ആ ഗോസിപ്പിന്റെ കുത്തൊഴുക്കില്‍ പെടാതിരിയ്ക്കുക എന്നാല്‍ അത് അത്ഭുതം തന്നെയാണ്. അങ്ങിനെ ചില അപൂര്‍വ്വ നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. നമിതയെ സംബന്ധിച്ച് അത്രയധികം പ്രണയ ഗോസിപ്പുകള്‍ വന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പ് ഫോട്ടോ ഇട്ടതോടെ ചില കല്യാണ ഗോസിപ്പുകള്‍ എല്ലാം പ്രചരിയ്ക്കുന്നുണ്ട്.അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം നമിത പ്രമോദ് പങ്കുവച്ചത്. ‘കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ആ പോസ്റ്റിന് താഴെയാണ് ചിലര്‍ നമിതയുടെ കല്യാണക്കാര്യം ചര്‍ച്ച ചെയ്യുന്നത്. നമിത പറയാന്‍ പോവുന്നത് തന്റെ കല്യാണത്തെ കുറിച്ച് തന്നെയായിരിയ്ക്കും എന്ന് ചിലര്‍ ഉറപ്പിച്ച് പറയുന്നു. എന്നാല്‍, അല്ല പുതിയ ബിസിനസ് സംരംഭത്തെ കുറിച്ച് ആയിരിയ്ക്കും എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.​നമിതയുടെ വീഡിയോ
ഈ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടെയാണ് കൂടുതല്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടാക്കി കൊണ്ട് നമിത പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. നമിത കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് കേട്ടല്ലോ എന്ന് വോയിസ് ഓവറിന് മറുപടി നല്‍കുകയാണ് നമിത. ‘ശരിക്കും എന്താണ് എന്ന് ഞാന്‍ പറയാം. കുറച്ച് ദിവസം മുന്‍പ് ഞാന്‍ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിന് ശേഷം ഞാന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നു.

​സന്തോഷ വാര്‍ത്തയാണ്.ശരിക്കും ഞാന്‍ കല്യാണം കഴിക്കുകയാണോ. അക്കാര്യം ഞാന്‍ തന്നെ എല്ലാവരോടും പറയും. പക്ഷെ ഞായറാഴ്ച അഞ്ച് മണിവരെ കാത്തിരിയ്ക്കണം. ഈ ഞായറാഴ്ച വളരെ അധികം ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള ഒരു കാര്യം എല്ലാവരോടും ഞാന്‍ പങ്കുവയ്ക്കും. അതൊരു സന്തോഷ വാര്‍ത്തയാണ്. നിങ്ങളോട് അത് പറയുന്നതിന്റെ ആകാംക്ഷയിലാണ് ഞാന്‍’ നമിത പ്രമോദ് പറഞ്ഞു.​കമന്റുകളില്‍.അത് എന്താണ് എന്ന് അറിയാന്‍ കാത്തിരിയ്ക്കുന്നു, കല്യാണം തന്നെയാവും, ആരാണ് ചെറുക്കന്‍ എന്നൊക്കെ ചോദിച്ചുകൊണ്ട് ആണ് ചിലരുടെ കമന്റുകള്‍. എന്നാല്‍ പുതിയ ബിസിനസ്സ് തുടങ്ങുന്നതിന്റെ സന്തോഷം തന്നെയാണ് നമിത പങ്കുവയ്ക്കുവാന്‍ പോകുന്നത് എന്ന് ചിലര്‍ ഉറപ്പിച്ചു പറയുന്നു. കല്യാണത്തെ കുറിച്ച് ആണെങ്കിലും ബിസിനസ്സിനെ കുറിച്ച് ആണെങ്കിലും നമിത പങ്കുവയ്ക്കാന്‍ പോകുന്ന സന്തോഷ വാര്‍ത്തയ്ക്ക് കട്ട വെയിറ്റിങ് എന്ന് ചില കടുത്ത ആരാധകര്‍ കമന്റ് എഴുതി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *