അങ്ങനെയാവുമ്പോള്‍ നിങ്ങളും വിജയി ആവും! ആദ്യ സിനിമ റിലീസ് ചെയ്ത് 10 വര്‍ഷം പിന്നിടുമ്പോള്‍ അഹാന കൃഷ്ണയ്ക്ക് പറയാനുള്ളത്‌

അച്ഛന് പിന്നാലെയായാണ് അഹാന കൃഷ്ണ എന്ന അമ്മു സിനിമയിലേക്കെത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അരങ്ങേറ്റം. ഫര്‍ഹാന്‍ ഫാസിലായിരുന്നു ചിത്രത്തിലെ നായകന്‍. അലന്‍സിയര്‍, അനില്‍ നെടുമങ്ങാട്, വിനായകന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2014 ആഗസ്റ്റ് എട്ടിനായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

താന്‍ സിനിമയിലെത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കിട്ട് അഹാന കൃഷ്ണ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആദ്യ സിനിമയെക്കുറിച്ച് വാചാലയായത്. അഭിനേത്രിയെന്ന നിലയില്‍ 10 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഓര്‍ക്കുമ്പോള്‍ എന്തോ വിചിത്രമായി തോന്നുന്നു. ഈ 10 വർഷത്തിനിടയിലെ എൻ്റെ ഏറ്റവും വലിയ പഠനം, ഓരോ വ്യക്തിക്കും വ്യത്യസ്തമായ യാത്രയുണ്ട്, പുഞ്ചിരിയോടെ മുന്നോട്ട് പോകാൻ നിങ്ങൾ പ്രാവീണ്യം നേടിയിടത്തോളം കാലം നിങ്ങൾ ഒരു വിജയിയാണ്.

ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും നന്ദി. നല്ലതും ചീത്തയുമായ അനുഭവങ്ങൾ തന്നവർ. നല്ല കാര്യങ്ങൾ അത്ഭുതകരമായ ഓർമ്മകൾക്കും സംതൃപ്തിക്കും വ്യക്തിഗത വളർച്ചയ്ക്കും വഴിയൊരുക്കിയപ്പോൾ മോശമായത് പഠനത്തിനും പ്രതിരോധത്തിനും വഴിയൊരുക്കി . അടുത്ത 10 വർഷത്തേക്ക് ഞാൻ എന്തൊക്കെയാണ് നേടാൻ പോവുന്നതെന്ന് നോക്കാം. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസ അറിയിച്ചിട്ടുള്ളത്.

അഞ്ജലിയെ ഇപ്പോഴും ഓര്‍ക്കുന്നു. ഇനിയും ഒരുപാട് പോവാനുണ്ട്. നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും സഫലമാവട്ടെ. സിനിമയ്ക്ക് വേണ്ടി ജനിച്ചതാണ് നിങ്ങള്‍ എന്ന് തോന്നിയിട്ടുണ്ട്. നിങ്ങള്‍ ആള്‍ എത്ര സിംപിളാണ്, ഇഷ്ടം മാത്രം ഇങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകള്‍. സ്‌നേഹം അറിയിച്ചവര്‍ക്കെല്ലാം അഹാന നന്ദി പറഞ്ഞിരുന്നു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, അടി, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ സിനിമകളിലാണ് അഹാന ഇതുവരെയായി അഭിനയിച്ചിട്ടുള്ളത്. എണ്ണത്തിലല്ല ക്യാരക്ടറിലാണ് പ്രധാനമെന്ന നിലപാടാണ് അഹാനയുടേത്. അഭിനയപ്രാധാന്യമുള്ള ക്യാരക്ടറാണെങ്കിലേ താന്‍ സ്വീകരിക്കുകയുള്ളൂ എന്ന് താരപുത്രി മുന്‍പേ വ്യക്തമാക്കിയതാണ്. സിനിമയില്‍ മാത്രമല്ല പരസ്യചിത്രങ്ങളും അഭിനയിക്കാറുണ്ട് അഹാന. അതേപോലെ തന്നെ യൂട്യൂബ് ചാനലുമായും സജീവമാണ്. വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിച്ചതിന്റെ ഗുണം അഹാനയുടെ വീഡിയോകളില്‍ കാണാനുണ്ടെന്ന് കൃഷ്ണകുമാറും സിന്ധുവും പറഞ്ഞിരുന്നു. എഡിറ്റിംഗിനൊക്കെ ഒത്തിരി സമയം ചെലവഴിക്കാറുണ്ട് അമ്മു. വ്യത്യസ്തമായ രീതിയിലാണ് അഹാന വീഡിയോ ചെയ്യുന്നതെന്ന് പ്രേക്ഷകരും പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *