ഒറ്റ രാത്രികൊണ്ട് പൂര്‍ണമായും മാംസാഹാരങ്ങള്‍ ഉപേക്ഷിച്ചു, അതിന് മാത്രം എന്ത് സംഭവിച്ചു എന്ന് വെളിപ്പെടുത്തി ഐശ്വര്യ ഭാസ്‌കരന്‍

നരംസിഹം, പ്രജ തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ നടി എന്ന നിലയില്‍ ഐശ്വര്യ ഭാസ്‌കരന്‍ ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. പിന്നീട് പാരിജാതത്തിലെ ആന്റിയമ്മയായി എത്തിയ ഐശ്വര്യ ഇപ്പോള്‍ മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ സജീവമാണ്.

യൂട്യൂബ് ചാനലിലൂടെ തന്റെയും തന്റെ പൂച്ചകളുടെയും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഐശ്വര്യ ഏറ്റവുമൊടുവില്‍ തനിക്ക് വന്ന കമന്റുകളോട് പ്രതികരിച്ചു. അതില്‍ ഏറ്റവും പ്രധാനം നടി കഴിഞ്ഞ ആറ് വര്‍ഷമായി എന്തുകൊണ്ട് വിഗെന്‍ ആയി എന്നതായിരുന്നു.

എല്ലാ മാംസാഹാരങ്ങളും കഴിക്കുന്ന ആളായിരുന്നു ഞാന്‍. സീ ഫുഡ് ലവ്വര്‍ ആയിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഞായറാഴ്ചയും ബുദ്ധനാഴ്ചയും എങ്ങനെയായാലും നോണ്‍ വെജ് പാചകം ചെയ്യും. പുറത്ത് പോയാലും കൂടുതലും നോണ്‍ വെജ് തന്നെയാണ് കഴിക്കാറുള്ളത്. എന്നാല്‍ എല്ലാം 2018 വരെ മാത്രം. ഒരു ഡോക്യുമെറ്ററി കണ്ടതിന് ശേഷം ഒറ്റ രാത്രികൊണ്ടാണ് ഞാന്‍ പൂര്‍ണമായും മാംസാഹാരങ്ങള്‍ ഉപേക്ഷിച്ചത് എന്ന് ഐശ്വര്യ പറയുന്നു. എന്നാല്‍ അത് ഏത് ഡോക്യുമെന്ററിയാണ് എന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.

2018 ന് ശേഷം എന്റെ ഭക്ഷണ രീതി പൂര്‍ണമായു മാറി. വിദേശത്തൊക്കെ പോയി കഴിഞ്ഞാലും ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് എന്താണ് എങ്ങനെയാണ് എന്നൊക്കെ ശരിക്ക് അന്വേഷിച്ചതിന് ശേഷം മാത്രമേ കഴിക്കാറുള്ളൂ എന്നും ഐശ്വര്യ വ്യക്തമാക്കി. വെജിറ്റേറിയനില്‍ തന്നെ പല ഓപ്ഷനുകളും നമുക്കുണ്ടാവുമെന്നും, വിദേശത്ത് വിഗെന്‍സിന് പ്രത്യേകം മീലുകള്‍ പോലും ഉണ്ട് എന്നും ഐശ്വര്യ പറയുന്നു. ലൊക്കേഷനില്‍ കിട്ടുന്ന ഭക്ഷണത്തില്‍ നിന്നും വേണ്ടത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് എന്നെ സംബന്ധിച്ച് വെജിറ്റേറിയന്‍ ആയിരിക്കുക അത്ര പ്രയാസമല്ല എന്നാണ് നടി പറയുന്നത്.

ചെമ്പരത്തി എന്ന സീരിയലിന് ശേഷം ചെറിയൊരു ഇടവേള കഴിഞ്ഞ് ഐശ്വര്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നിലവില്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ സുഖമോ ദേവി എന്ന സീരിയല്‍ ആണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്.കാറ്റ് ലവ്വര്‍ ആയ ഐശ്വര്യ ലക്ഷ്മിയ്ക്ക് വീട്ടിലെ കൂട്ട് പൂച്ചകളാണ്. മക്കളെ പോലെയാണ് ഓരോ പൂച്ചകളും. അവയുടൈ വിശേഷങ്ങളും ലൊക്കഷന്‍ ഫണ്‍ റീല്‍സുകളുമൊക്കെയാണ് ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ വിശേഷങ്ങള്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *