ഇതുപോലൊരു ഗിഫ്റ്റ് പ്രതീക്ഷിച്ചേയില്ല! സ്റ്റാര്‍ മാജിക്ക് ടീം ഐശ്വര്യയ്ക്ക് നല്‍കിയ വിവാഹ സമ്മാനം എന്താണെന്നറിയുമോ?

​സമ്മാനങ്ങള്‍

വിവാഹത്തിന് ലഭിച്ച ഗിഫ്റ്റുകള്‍ ഇതുവരെ പൊട്ടിച്ച് നോക്കിയിരുന്നില്ല. ഇപ്പോഴാണ് അതിന് സമയം കിട്ടിയത്. അതിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍ എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

കാണുന്ന പോലെ അത്ര നിഷ്‌കളങ്കരല്ല ഇവര്‍. ക്യാമറ മുന്നിലുള്ളത് കൊണ്ട് മാത്രം ഡീസന്റായി നില്‍ക്കുകയാണ്. രണ്ടുപേരും കൂടി എന്നെ ട്രോളി കൊല്ലാറുണ്ടെന്നുമായിരുന്നു ഐശു ഭര്‍ത്താവിനെയും സഹോദരനേയും കുറിച്ച് പറഞ്ഞത്.

ഇതിന്റെ കൂടെയൊരു സ്‌പെഷല്‍ ഗിഫ്റ്റുണ്ടെന്ന് പറഞ്ഞായിരുന്നു സ്റ്റാര്‍ മാജിക്ക് ടീമിന്റെ സമ്മാനത്തെക്കുറിച്ച് പറഞ്ഞത്. അവരുടെ വരവ് തന്നെ എനിക്കൊത്തിരി സന്തോഷം തന്നതാണ്.

​ഞങ്ങളെല്ലാം ഒരു കുടുംബം പോലെയാണ്. നാലഞ്ച് വര്‍ഷമായി ഞങ്ങളൊരു ഫാമിലിയായാണ് കഴിയുന്നത്. കുറേപേരൊക്കെ കുടുംബസമേതമായാണ് വന്നത്. ഉല്ലാസേട്ടനും നോബി ചേട്ടനും എത്തിച്ചേരാന്‍ പറ്റിയില്ല.

സ്റ്റാര്‍ മാജിക്ക് കുടുംബം തന്നതാണ് ഈ ഗോള്‍ഡ് കോയിന്‍. ഇത് ഞാന്‍ പ്രതീക്ഷിച്ചതേയില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത ഗിഫ്റ്റാണ് ഇത്. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് പറഞ്ഞായിരുന്നു ഐശു വീഡിയോ അവസാനിപ്പിച്ചത്.

ഇനി സ്റ്റാർ മാജിക്കിൽ തുടരില്ലേയെന്നായിരുന്നു ചിലർ താരത്തോട് ചോദിച്ചത്. അഭിനയം നിർത്തിപ്പോവുമോയെന്ന് ചോദിച്ചപ്പോൾ അങ്ങനെ പ്രത്യേകിച്ചൊരു തീരുമാനവും എടുത്തിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *