ഐശ്വര്യ റായിയുടെ സൗന്ദര്യത്തില്‍ മയങ്ങിയതിനെ കുറിച്ച് ചിയാന്‍ വിക്രം പറഞ്ഞത്, കൂടെ അഭിനയിക്കുമ്പോള്‍ മറ്റൊന്ന് കൂടെ മനസ്സിലായി!
ലോക സുന്ദരി എന്ന ടൈറ്റില്‍ ടാഗ് കിട്ടുന്നത് ഒരു വര്‍ഷക്കാലയളവാണെങ്കില്‍, ഏറ്റവും കൂടുതല്‍ ആ വിശേഷണത്തില്‍ തന്നെ അറിയപ്പെട്ട, ഇന്നും അറിയപ്പെടുന്ന സുന്ദരിയാണ് ഐശ്വര്യ റായി ബച്ചന്‍. നീയാര് ഐശ്വര്യ റായിയോ എന്ന ചോദ്യത്തിലുണ്ട് ഇന്നും ആ സൗന്ദര്യത്തില്‍ മയങ്ങുന്ന ആളുകളുടെ കൗതുകം. സാധാരണക്കാര്‍ മാത്രമല്ല, കൂടെ അഭിനയിച്ച സെലിബ്രിറ്റികളും ഐശ്വര്യ റായിയുടെ ഐ സൗന്ദര്യത്തെ നോക്കിയിരുന്നുപോയിട്ടുണ്ട്. അങ്ങനെ ഒരു തുറന്ന് പറച്ചിലാണ് ഇപ്പോള്‍ വൈറലാവുന്നത്.
ദുബായില്‍ വച്ചുനടന്ന സൈമ ഫിലിം അവാര്‍ഡിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്. അക്കൂട്ടത്തില്‍ ചിയാന്‍ വിക്രമും ഐശ്വര്യ റായി ബച്ചനും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളുമുണ്ട്. അതിനൊപ്പമാണ് 2022 ല്‍ ഒരു അഭിമുഖത്തില്‍ ചിയാന്‍ വിക്രം ഐശ്വര്യയുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ വീഡിയോ വൈറലാവുന്നത്. 2022 ല്‍ പൊന്നിയന്‍ സെല്‍വന്റെ പ്രമോഷന്‍ ദുബായില്‍ വച്ച് നടന്നപ്പോള്‍ വിക്രം പറഞ്ഞ വാക്കുകളാണ്.
ആഷ് എപ്പോഴും ആളുകളുടെ ഹൃദയം കവരും. ഓരോ ലുക്കും പെര്‍ഫക്ഷനോടെ ചെയ്യുന്നത് എങ്ങനെയാണ് എന്ന് അവര്‍ എപ്പോഴും ശ്രദ്ധിക്കും. ഞാന്‍ ആഷിന്റെ സിനിമകള്‍ എല്ലാം കണ്ടിട്ടുണ്ട്, ആ സിനിമകള്‍ ആഷിന്റെ അഭിനയം മാത്രമല്ല, സൗന്ദര്യത്തിന് വേണ്ടികൂടെയുള്ളതാണ് എന്ന് എനിക്ക് തോന്നാറുണ്ട്. അവര്‍ എപ്പോഴും നിരീക്ഷിക്കപ്പെടുന്നത്, അതുകൊണ്ട് തന്നെ എല്ലാ കാര്യത്തിലും പെര്‍ഫക്ഷന്‍ കൊണ്ടുവരാന്‍ അവര്‍ ശ്രദ്ധിക്കുന്നു, പെര്‍ഫക്ഷന്‍ മാത്രമല്ല സ്റ്റൈലും മികച്ചതാണ്.
പൊന്നിയന്‍ സെല്‍വനില്‍ നന്ദിനിയായി വന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, സൗന്ദര്യത്തിനൊപ്പം അവരുടെ നൃത്തവും അതി മനോഹരമാണെന്ന് വിക്രം അഭിപ്രായപ്പെട്ടു. ഓരോ ചലനവും അത്ര ഭംഗിയുള്ളതാണ്. ഞാന്‍ അവരുടെ കടുത്ത ആരാധികയാണ്. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിലും, വീണ്ടും വീണ്ടും കാണാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. നന്ദിനി ആഷിന്റെ മറ്റൊരു മനോഹരമായ കഥാപാത്രമാണെന്നും വിക്രം പറയുന്നു.
ചെന്നൈയില്‍ എവിടെ പോയാലും ആഷിന്റെ ഫോട്ടോ ഇല്ലാത്ത ഷോപ്പുകളില്ല. ജ്വല്ലറി ഷോപ്പുകളിലും ടെക്‌സ്റ്റൈല്‍സുകളിലും എല്ലാം ഐശ്വര്യയെ കാണാം. അതാണ് അവരുടെ കരിസ്മ. സൗന്ദര്യത്തിലെ പെര്‍ഫക്ഷനിസം മാത്രമല്ല, കൂടെ അഭിനയിച്ചപ്പോള്‍ ആഷ് എത്രത്തോളം പ്രൊഫഷണല്‍ ആക്ടര്‍ ആണെന്നും മനസ്സിലായി എന്ന് വിക്രം പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment