ഹോ ഇതിനായിരുന്നോ ഇത്രയും പുകില്! അഭിഷേക് ബച്ചന്‍ വിവാഹ മോചനത്തിന് ‘ലൈക്ക്’ അടിക്കാന്‍ കാരണം വെളിപ്പെടുത്തി! ഐശ്വര്യയോട് ഇത്രയും ഇഷ്ടമോ?

ഐശ്വര്യ റായി ബച്ചന്‍ എന്ന പേര് എന്നും, എക്കാലവും ഗോസിപ്പ് കോളങ്ങളില്‍ സജീവമായിരുന്നു. 2007 ല്‍ അഭിഷേക് ബച്ചനുമായുള്ള പ്രണയ വിവാഹത്തിന് ശേഷമെങ്കിലും അതിനൊരു അവസാനമുണ്ടാവും എന്നാണ് കരുതിയത്. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ വിവാഹ മോചന ഗോസിപ്പുകളും സജീവമായിരുന്നു. മകള്‍ ആരാധ്യ ബച്ചന്‍ പിറന്നതിന് ശേഷവും ആ ഗോസിപ്പിന് കുറവൊന്നും സംഭവിച്ചിട്ടില്ല.

അടുത്തിടെ ആനന്ദ് അംബാനിയുടെ വിവാഹത്തിന് അഭിഷേക് ബച്ചന്‍ മാതാപിതാക്കള്‍ക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പം എത്തിയപ്പോള്‍, ഐശ്വര്യ റായി എത്തിയത് മകള്‍ ആരാധ്യയ്‌ക്കൊപ്പമായിരുന്നു. രണ്ട് പേരും ഒരുമിച്ച് വരാതിരുന്നതോടെ വിവാഹ മോചന ഗോസിപ്പുകള്‍ വീണ്ടും സജീവമായി. അതിനിടയിലാണ് അഭിഷേക് ബച്ചന്‍, വിവാഹ മോചനത്തെ കുറിച്ചുള്ള ഒരു പോസ്റ്റിന് ലൈക്ക് അടിച്ചത്. അതോടെ വിഷയം ഒന്നുകൂടെ ആളിക്കത്തി.

ഐശ്വര്യയും – അഭിഷേക് ബച്ചനും വേര്‍പിരിയുകയാണ്, അതിന്റെ സൂചനയാണ് അഭിഷേക് ബച്ചന്‍ ഇപ്പോള്‍ പ്രായമായതിന് ശേഷവും വിവാഹ മോചനം നേടുന്നതാണ് നല്ലത് എന്ന പോസ്റ്റിന് ലൈക്കടിച്ചത് എന്ന നിലയിലായി കാര്യങ്ങള്‍. എത്രകാലം ഒരുമിച്ച് ജീവിച്ചാലും, പ്രണയം നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലത് എന്നായിരുന്നു ആ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നത്. ലൈക്ക് അടിച്ച് അതിന് സപ്പോര്‍ട്ട് ചെയ്ത അഭിഷേക് ബച്ചന്റെ ജീവിതത്തിലും അത് സംഭവിക്കുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍ ഇപ്പോഴിതാ ആ ലൈക്കിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരുന്നു. ഐശ്വര്യ റായിയുടെ സുഹൃത്ത് ആയ ഡോ. സിറക് മാര്‍ക്കര്‍ ആണ് വിവാഹ മോചനത്തെ കുറിച്ചുള്ള ആ പോസ്റ്റ് എഴുതിയത്. ഭാര്യയുടെ സുഹൃത്ത് എഴുതിയ ആ കുറിപ്പ്‌നെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് അഭിഷേക് പോസ്റ്റിന് ലൈക്കടിച്ചത്. അതും ഐശ്വര്യയോടുള്ള സ്‌നേഹവും ബഹുമാനവുമാണ് അവിടെ കാണുന്നത്. അല്ലാതെ ബന്ധം വേര്‍പെടുത്തുന്ന സൂചനയല്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

വര്‍ഷങ്ങളായി വരുന്ന വിവാഹ മോചന ഗോസിപ്പുകളോട് ഇപ്പോള്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായി ബച്ചനും പ്രതികരിക്കാറില്ല. അവര്‍ അവരുടെ സ്വസ്തമായ ജീവിതം ജീവിയ്ക്കുകയാണ്. ഐശ്വര്യയ്ക്ക് എവിടെ പോകാനും ഇപ്പോള്‍ കൂട്ട് ആരാധ്യയാണ്. മകള്‍ക്കൊപ്പം ന്യൂയോര്‍ക്കില്‍ അവധി ആഘോഷിച്ച് ഇന്ന് രാവിലെയാണ് ഐശ്വര്യ മുംബൈയിലേക്ക് തിരിച്ചെത്തിയത്. എയര്‍പോര്‍ട്ടില്‍ വച്ച് എന്തൊക്കെയുണ്ട് മാം എന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ ‘All good’ എന്ന് ഐശ്വര്യ സന്തോഷത്തോടെ പറയുകയും ചെയ്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *