അനസ്‌തേഷ്യയില്ലാത്ത സര്‍ജറി.. കടുത്ത വേദന.. എന്തിനും തയ്യാറെടുത്ത് ആലീസ്…
ദിവസങ്ങള്‍ക്ക് മുന്‍പാണ് താനൊരു സര്‍ജ്ജറിയ്ക്ക് തയ്യാറെടുക്കുന്ന വിവരം ആലീസ് ക്രിസ്റ്റി തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചത്. 2006 മുതല്‍ കണ്ണട ഉപയോഗിക്കാന്‍ തുടങ്ങിയതാണ്. അത് കാരണം ചെറിയ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്. കണ്ണട പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒരു സര്‍ജ്ജറി ചെയ്യുകയാണെന്നാണ് നടി പറഞ്ഞത്. ആ സര്‍ജ്ജറിയെ കുറിച്ചുള്ള അപ്‌ഡേഷന്‍ നല്‍കി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി.
അനസ്‌ത്യേഷ്യയുടെ ആവശ്യം ഒന്നും ഉണ്ടാവില്ല, പെയിന്‍ ലെസ്സ് സര്‍ജ്ജറിയാണ് എന്നൊക്കെ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ എന്നാലും പെയിന്‍ ഉണ്ടാവുമോ എന്ന ടെന്‍ഷനാണ് തനിക്ക് എന്ന് അലീസ് ക്രിസ്റ്റ് പറയുന്നു. പെയിനിനോട് വളരെ സെന്‍സിറ്റീവാണ് ഞാന്‍. വേദന ഒട്ടും സഹിക്കാന്‍ പറ്റില്ല. അനസ്‌ത്യേഷ്യ ഇല്ലാതെ എങ്ങനെയാണ് പെയിന്‍ലെസ്സ് സര്‍ജ്ജറി എന്ന് അറിയില്ല. എന്തായാലും സര്‍ജ്ജറി കഴിഞ്ഞാല്‍ കുറച്ച് ദിവസത്തേക്ക് ഫോണും ലാപ്പും ഒന്നും ഉപയോഗിക്കാന്‍ കഴിയില്ല. അതിലാണ് എന്റെ ജോലി മുഴുവന്‍. അതെല്ലാം മാറ്റി വയ്‌ക്കേണ്ടി വരും.
സര്‍ജ്ജറിയ്ക്ക് കൂട്ടിരിക്കാന്‍ പപ്പയും മമ്മയും വന്നിട്ടുണ്ട്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ തനിക്കൊപ്പം താമസിക്കാന്‍ ആദ്യമായിട്ടാണ് അവര്‍ എത്തുന്നത് എന്ന എക്‌സൈറ്റ്‌മെന്റുണ്ട് എന്ന് ആലീസ് പറയുന്നു. സര്‍ജ്ജറി കഴിഞ്ഞാല്‍ കുറച്ച് ദിവസം പൂര്‍ണമായും റസ്റ്റ് വേണം. മേക്കപ്പ് ഒന്നും ഇടാന്‍ സാധിയ്ക്കില്ല. അതുകൊണ്ട് ഏറ്റെടുത്ത ഷോകളില്‍ നിന്നെല്ലാം ബ്രേക്ക് എടുക്കുകയാണ്. അതിന് മുന്‍പ് പൂര്‍ത്തിയാക്കേണ്ട പ്രമോഷന്‍ ജോലികള്‍ എല്ലാം തീര്‍ക്കുകയും ചെയ്തു എന്നൊക്കെയുള്ള കാര്യങ്ങള്‍ വീഡിയോയിലൂടെ നടി അറിയിച്ചു.
‘വലിയ പ്രതീക്ഷയോടെ ഡോക്ടറെ കാണാന്‍ പോയി, പക്ഷേ റിസള്‍ട്ട് പോസിറ്റീവ് അല്ല’ എന്ന് പറഞ്ഞാണ് ആദ്യം നടി വീഡിയോ പങ്കുവച്ചിരുന്നത്. കണ്ണിന് സര്‍ജ്ജറി ചെയ്ത് കണ്ണട പൂര്‍ണമായും ഒഴിവാക്കാം എന്ന പ്രതീക്ഷയിലാണ് ഡോക്ടറെ കാണാന്‍ പോയത്. എന്നാല്‍ റിസള്‍ട്ടില്‍ ചെറിയ മാറ്റം വന്നതിനാല്‍ അതിനുള്ള ചികിത്സയ്ക്ക് ശേഷം മാത്രമേ സര്‍ജ്ജറി ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആലീസ് ക്രിസ്റ്റിയുടെ തംപ് നെയില്‍ കണ്ട് നടി ഗര്‍ഭിണിയായത് സംബന്ധിച്ച കാര്യമാണ് പറയുന്നത് എന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണോ ഇങ്ങനെ ഒരു തംപ് നെയില്‍ നല്‍കിയത് എന്ന ചോദ്യത്തിന് നടി ഈ വീഡിയോയില്‍ പ്രതികരിക്കുന്നുണ്ട്. അങ്ങനെ ഒരു ഉദ്ദേശവും എനിക്കുണ്ടായിരുന്നില്ല. മാത്രമല്ല വീഡിയോയില്‍ എവിടെയും ഞാന്‍ അങ്ങനെ ഒരു കാര്യം പറയുന്നുമില്ല. കണ്ണിന്റെ സര്‍ജ്ജറിയുടെ കാര്യമാണ് എന്ന് തുടക്കത്തിലെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്- ആലീസ് ക്രിസ്റ്റി പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment