ഈ നിമിഷം ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു, ഹൃദയം അലിയുന്ന കാഴ്ച; അമ്മയെന്ന നിലയില്‍ സന്തോഷവതിയായി അമല പോള്‍
അമല പോള്‍ ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിയ്ക്കുകയാണ്. സിനിമകളുടെ തിരക്കുകളില്‍ നിന്നെല്ലാം മാറി ഭര്‍ത്താവിനും മകനുമൊപ്പമുള്ള വിശേഷങ്ങള്‍ വല്ലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ഓണത്തോട് അനുബദ്ധിച്ച് മകനൊപ്പം പങ്കുവച്ച മനോഹരമായ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിരുന്നു.
ഇപ്പോഴിതാ ദീപാവലി ഒരുക്കങ്ങളുടെ ഭാഗമായി മകനൊപ്പമുള്ള വേറെ കുറേ മനോഹരമായ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അമല പോള്‍. പ്രശസ്ത ബേബി ബ്രാന്റുമായി കൊളാബ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് ആണെങ്കിലും ചിത്രത്തില്‍ അമലയുടെ കുഞ്ഞിന്റെ ചിരിയും അഴകും ആരെയും ആകര്‍ഷിക്കുന്നതാണ്.
‘ദീപാവലി അടുത്തിരിക്കെ, ഞാനും എന്റെ കുഞ്ഞും ഞങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യ ആഘോഷത്തെ സ്വീകരിക്കാന്‍ തയ്യാറാവുന്നു! ഏറ്റവും ഭംഗിയുള്ള വസ്ത്രങ്ങള്‍ അണിയുന്നത് ആഘോഷത്തില്ഡ ഞങ്ങളുടെ പ്രിയപ്പെട്ട ഭാഗങ്ങളിലൊന്നാണ്, കൂടാതെ ഇലൈ തന്റെ പുതിയ വസ്ത്രം ധരിച്ചപ്പോള്‍ അവന്റെ കണ്ണുകളിലെ സന്തോഷം കണ്ടപ്പോള്‍ എന്റെ ഹൃദയം ഉരുകി. ഒരു അമ്മയെന്ന നിലയില്‍, ഞാന്‍ ഈ നിമിഷങ്ങള്‍ ഇഷ്ടപ്പെടുന്നു, അവനെ അണിയിച്ചൊരുക്കാനും അവന്റെ പുഞ്ചിരിയോടെ അവന്‍ മുറിയില്‍ പ്രകാശം പരത്തുന്നത് കാണാനും കാത്തിരിക്കാനാവില്ല. ഈ ആഘോഷങ്ങളെ വളരെ സവിശേഷമാക്കുന്നത് ചെറിയ കാര്യങ്ങളാണ്. ഈ ദീപാവലി തിളങ്ങാന്‍ ഇലൈയ്ക്ക് കാത്തിരിക്കാനാവില്ല’ എന്നാണ് അമല കുറിച്ചത്.
അമ്മയുടെയും കുഞ്ഞിന്റെയും അഴകില്‍ മയങ്ങിയ, സന്തോഷം നിറക്കുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സെലിബ്രിറ്റികളും ആരാധകരും അമലയോടും കുഞ്ഞിനോടും ഉള്ള ഇഷ്ടം പ്രകടിപ്പിക്കുന്നു. വളരെ അപൂര്‍വ്വമായി മാത്രം അമല കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് കാരണം ഈ ചിത്രങ്ങള്‍ ആരാധകര്‍ക്ക് സ്‌പെഷ്യലാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ അവസ്ഥയിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത് എന്ന് നേരത്തെ ഒരു പോസ്റ്റിലൂടെ അമല വ്യക്തമാക്കിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment