പൂര്‍ണമായും വിരിയാന്‍ തയ്യാറായി നില്ക്കുന്ന ഒരു പൂ മൊട്ടുപോ;െ വൈറലാവുന്ന അമലയുടെ പുതിയ ഫോട്ടോ, ഇരട്ടക്കുട്ടികള്‍ തന്നെ എന്ന് ആരാധകര്‍
പൂര്‍ണമായും വിരിയാന്‍ തയ്യാറായി നില്ക്കുന്ന ഒരു പൂ മൊട്ടുപോ;െ വൈറലാവുന്ന അമലയുടെ പുതിയ ഫോട്ടോ, ഇരട്ടക്കുട്ടികള്‍ തന്നെ എന്ന് ആരാധകര്‍.
പൂര്‍ണമായും വിരിയാന്‍ തയ്യാറായി നില്ക്കുന്ന ഒരു പൂ മൊട്ടുപോലെ ഞാന്‍ എന്നു പറഞ്ഞുകൊണ്ട് അമല പോള്‍ പങ്കുവച്ച ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു. പ്രെഗ്നന്റ് ആയപ്പോള്‍ അമല കൂടുതല്‍ സുന്ദരിയായി തോന്നുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
പറയാതെ വയ്യ, ആരാധകര്‍ പറഞ്ഞത് സത്യമാണ്. പ്രെഗ്നന്റ് ആയപ്പോള്‍ അമല പോള്‍ കൂടുതല്‍ ആക്ടീവായി എന്ന് മാത്രമല്ല, സുന്ദരിയാകുകയും ചെയ്തു. കല്യാണം വരെ കുറച്ചുകാലം അമല പോളിന്റെ യാതൊരു വിവരവും ഇല്ലായിരുന്നു. തന്റെ യാത്രകളുമായി തിരക്കിലായിരുന്ന നടി ഇടയ്ക്ക് ചില ചിത്രങ്ങള്‍ പങ്കുവയ്ക്കും എന്നല്ലാതെ പൊതുപരിപാടികളില്‍ ഒന്നും പങ്കെടുത്തതായി കണ്ടില്ല. വിവാഹ വാര്‍ത്ത പ്രഖ്യാപിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം.
വിവാഹത്തിന് പിന്നാലെ പ്രെഗ്നന്റ് ആണെന്ന വാര്‍ത്തയും പ്രഖ്യാപിച്ചതോടെ അമല വാര്‍ത്തകളില്‍ നിറഞ്ഞു. ഗര്‍ഭകാലത്തെ തന്റെ വിശേഷങ്ങളെല്ലാം നടി തുടക്കം മുതലേ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് ആടു ജീവിതം എന്ന സിനിമയുടെ റിലീസും ഉണ്ടായത്. സിനിമയുടെ പ്രമോഷന് പരിപാടികളില്‍ എല്ലാം നിറവയറുമായി എത്തിയ അമല ശ്രദ്ധ നേടി.
നേരത്തെ അഭിനയിച്ച് പൂര്‍ത്തിയാക്കിയ ലെവല്‍ ക്രോസ് എന്ന ചിത്രവും ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. അതിന്റെ പ്രമോഷന് പരിപാടികളിലും ഒന്നുവിടാതെ അമല പങ്കെടുക്കുന്നുണ്ട്. അതിനിടയില്‍ നടത്തിയ ഫാഷന്‍ ഷോ വീഡിയോകളും ഫോട്ടോകളും വൈറലായിരുന്നു.
ഇപ്പോഴിതാ അതി മനോഹരമായ രണ്ട് ചിത്രങ്ങളുമായി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് അമല പോള്‍. ബെല്ലി ബ്ലൂംസ് ഡിസൈന്‍ ചെയ്ത മനോഹരമായ ഗൗണില്‍ അമലയും അതി സുന്ദരിയായി കാണാം. ഫോട്ടോയെക്കാള്‍ മനോഹരമാണ്, അമല ചിത്രങ്ങള്‍ക്ക് നല്കിയ ക്യാപ്ഷന്‍. ‘പൂര്‍ണമായി വിരിയാന്‍ തയ്യാറായ ഒരു പൂ മൊട്ടുപോലെ.. ഏത് പൂവാണ് എന്റെ അത്മാവില് പ്രതിധ്വനിക്കുന്നത്’ എന്നാണ് ക്യാപ്ഷന്‍
ഈ ചിത്രങ്ങള്‍ക്ക് താഴെയാണ്, പ്രെഗ്നന്റ് ആയപ്പോള്‍ അമല കൂടുതല്‍ സുന്ദരിയായി തോന്നുന്നു എന്ന് പറഞ്ഞ് ആരാധകര്‍ എത്തിയത്. വയറ് നോക്കി ലക്ഷണം പറയുന്നവരും കമന്റിലുണ്ട്. ആണാണെന്ന് പറയുന്നവരും പെണ്ണാണെന്ന് പറയുന്നവരും, രണ്ടുമല്ല, ട്വിന്‍സ് തന്നെയാണ് എന്ന് ഉറപ്പിച്ച് പറയുന്നവരുമുണ്ട്.
@All rights reserved Typical Malayali.
Leave a Comment