തുണിക്ക് ഇറക്കം കുറഞ്ഞെന്ന് ഇനി പറയരുത്! വിമര്‍ശകര്‍ക്ക് പുത്തന്‍ ചിത്രങ്ങളിലൂടെ മറുപടി! അമല പോളിന്റെ പോസ്റ്റ് വൈറല്‍

പുതിയ സിനിമയായ ലെവല്‍ ക്രോസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അമല പോള്‍. പ്രസവം കഴിഞ്ഞ് അധികം കഴിയും മുന്‍പ് തന്നെ താരം പ്രമോഷനുമായി സജീവമാവുകയായിരുന്നു. ക്യാംപസുകളിലും ചാനല്‍ പരിപാടികളിലുമെല്ലാം ലെവല്‍ ക്രോസിനെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു. ജൂലൈ 26നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. പ്രസ് കോണ്‍ഫറന്‍സിന് പോവുന്നതിന് മുന്നെയുള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം ചര്‍ച്ചയായി മാറിയത്.

വസ്ത്രധാരണമായിരുന്നു ഇത്തവണ ചര്‍ച്ചാവിഷയമായി മാറിയത്. കോളേജിലെ പരിപാടിക്ക് ധരിച്ചതിനേക്കാളും നല്ല ഡ്രസാണ് ഇത്. ഇതേ അഭിപ്രായം ശരിവെക്കുകയായിരുന്നു ചിലര്‍. മറ്റുള്ളവരാകട്ടെ അത് അവരുടെ ചോയ്‌സല്ലേയെന്നായിരുന്നു ചോദിച്ചത്. അമലയുടെ സഹോദരന്‍ അഭിജിത്തും സ്‌നേഹം അറിയിച്ചെത്തിയിരുന്നു. ഭര്‍ത്താവും ഇന്‍സ്റ്റഗ്രാമിലൂടെയായി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു.

എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാന്‍ ധരിച്ചത്. അതിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയില്ല. അത് ക്യാമറയില്‍ കാണിച്ചതിന്റെ പ്രശ്‌നമായിരിക്കും. അത് എങ്ങനെ കാണിക്കുന്നു എന്നത് എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന കാര്യമല്ല. കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പോലും എന്നോട് മോശം വസ്ത്രമാണെന്ന് പറഞ്ഞിട്ടില്ലെന്നുമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് താരം മറുപടിയേകിയത്.

ജീവിതത്തില്‍ ഏറെ സന്തോഷകരമായ നാളുകളാണ് ഇപ്പോഴത്തേത്. കുഞ്ഞുള്ളത് ഒരു പോസിറ്റീവ് വൈബാണ്. ഹണിമൂണ്‍ കാലം വീണ്ടും വന്നത് പോലെയാണ് ഇപ്പോള്‍ തോന്നുന്നത്. നിന്നെയാണ് കൂടുതല്‍ സ്‌നേഹിക്കുന്നത് മുന്‍പ് ജഗത് എന്നോട് പറഞ്ഞിരുന്നു. ഗര്‍ഭകാലത്ത് എന്നെ എപ്പോഴും പോസിറ്റീവായി നിര്‍ത്തിയത് അദ്ദേഹമാണ്. എന്റെ മൂഡ് സ്വിംഗ്‌സെല്ലാം അദ്ദേഹത്തിന് മനസിലാവാറുണ്ടായിരുന്നു. കുഞ്ഞുണ്ടായപ്പോഴും അത് മനസിലാക്കി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇനി നമ്മളെ ഒരു ശക്തിക്കും പിരിക്കാനാവില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ടെന്നും അമല പോള്‍ മുന്‍പൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. പൊതുമധ്യത്തില്‍ പരസ്യമായി അപമാനിതനായപ്പോഴും സംയമനത്തോടെ നിന്ന ആസിഫിനെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍മീഡിയയില്‍. രമേശ് നാരായണ്‍ തന്നോട് ക്ഷമ പറഞ്ഞിരുന്നുവെന്നും ഇനി ആ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പബ്ലിക്കായി അപമാനം നേരിട്ടപ്പോഴും ക്ഷോഭിതനാവാതെ നിന്ന ആസിഫിനെ താരങ്ങളെല്ലാം അഭിനന്ദിച്ചിരുന്നു. എന്തൊക്കെ പ്രശ്‌നങ്ങള്‍ വന്നാലും നമ്മള്‍ നമ്മളായിത്തന്നെ ഇരിക്കുക. ആസിഫ് ആ വിഷയം കൈകാര്യം ചെയ്ത രീതി അഭിനന്ദീയമാണെന്നായിരുന്നു അമല പോള്‍ പ്രതികരിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *