ഞാൻ ജീവിതം കൊണ്ട് പഠിച്ച പാഠം തോറ്റാലും തളർന്നു പോകരുത് ..ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ ..

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് അമ്പിളി ദേവി. നൃത്തത്തിലൂടെയും സ്‌കൂൾ കലോത്സവ വേദികളിലൂടെയും അഭിനയത്തിലേക്ക് എത്തിയ താരം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് എങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേക്ഷകർക്ക് പ്രീയപ്പെട്ട താരമായത്. സൂര്യ ടിവിയിൽ ടോപ്പ് പരമ്പരകളുടെ ഭാഗമായിരുന്നു അമ്പിളി ദേവി, ഇളയമകന്റെ ജനനത്തോടെയാണ് കുറച്ചുകാലം അഭിനയത്തിൽ നിന്നും താരം വിട്ടുനിന്നത്. പിന്നീട് ജീവിതത്തിൽ ഉണ്ടായ വിഷയങ്ങളെ എല്ലാം അതിജീവിച്ച അമ്പിളി സന്തുഷ്ടംകരമായി ഇപ്പോൾ ജീവിതം ആസ്വദിക്കുകാണ്.

സിംഗിൾ മദർ ആണ് ഇന്ന് അമ്പിളി,രണ്ട് ആണ്കുഞ്ഞുങ്ങളുടെ അമ്മ. പ്രതിസന്ധികളെ പഴിച്ചുകൊണ്ട് ജീവിതകാലം മുഴുവൻ ജീവിക്കാൻ താൻ ഒരുക്കമല്ലെന്ന് തെളിയിക്കുകയാണ് അമ്പിളി ദേവി, യൂട്യൂബർ കൂടിയായ അമ്ബിളി വിശേഷങ്ങൾ ഒക്കെയും പങ്കിടാറുണ്ട്. അതേസമയം കൂട്ടുകാർക്ക് ഒപ്പമുളള റീൽസ് വീഡിയോസിലൂടെയും അമ്പിളി താരമാണ്. അമ്പിളിയുടെ ഏറ്റവും പുത്തൻ വീഡിയോയിൽ അവർ നൽകിയ ഇൻസ്പിരേഷന്ല് കോട്ട്സ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരുപക്ഷെ അവർ അവരുടെ ജീവിതം കൊണ്ട് പഠിച്ച പാഠം ആയിരിക്കും ഈ വാക്കുകൾ എന്നാണ് അമ്പിളി പറയുന്നത്.

മക്കളുടെ വിജയവും, മക്കളുടെ സന്തോഷ് നിമിഷങ്ങളും എല്ലാം അമ്പിളി ദേവി ആഘോഷിക്കാറുണ്ട്. ഇക്കഴിഞ്ഞദിവസം മൂത്തമകൻ അപ്പുവിന്റെ വിജയം ആഘോഷിച്ചിരുന്നു. എന്നാൽ തനിക്ക് മെഡൽ കിട്ടാഞ്ഞതിന്റെ സങ്കടത്തിലാണ് ഇളയവൻ. അതിനു മകനെ അമ്മ പറഞ്ഞു മനസിലാക്കുന്നതും, ഒപ്പം അജുവിന്റെ കുഞ്ഞു വർത്തമാനങ്ങളും ഒക്കെയാണ് വീഡിയോ.

വിജയവും പരാജയവും ഒക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും.അപ്പോൾ വിഷമിക്കുകയാണ് വേണ്ടത്. കുഞ്ഞിനോട് അമ്മ ഇന്നലെ പറഞ്ഞു തന്നില്ലേ. എന്ന് അമ്പിളി ദേവി ചോദിക്കുമ്പോൾ കുഞ്ഞു അജുകുട്ടന്റെ സംശയം എങ്ങനെയാണ് കണ്ണിൽ നിന്നും കണ്ണുനീര് വരുന്നത് എന്നാണ്. അതിനുള്ള വലിയ ഉത്തരവും അവന്റെ കുഞ്ഞു തലയിൽ നിന്നും ഉദിച്ചുവന്നു. നമ്മുടെ സ്കിന്നിന് ഓരോരോ ജോലികളുണ്ട് അങ്ങനെ ആണോ അമ്മേ. അജു എന്ന അർജുൻ ചോദിക്കുന്നു. ഒരു വട്ടം റാങ്ക് കിട്ടിയപ്പോഴേക്കും എപ്പോൾ എക്സാം എഴുതിയാലും റാങ്ക് കിട്ടും എന്നായിരുന്നു അജുക്കുട്ടന്റെ ധാരണ.

ജീവിതത്തിൽ എപ്പൊഴും വിജയം മാത്രം കിട്ടുമ്പോൾ അപ്രതീക്ഷിതമായി ഒരു പരാജയം സംഭവിച്ചാൽ ചിലപ്പോൾ അത് ഉൾക്കൊള്ളാൻ പറ്റിയെന്ന് വരില്ല. നമ്മൾ മക്കൾക്ക് വിജയവും പരാജയവും പറഞ്ഞു കൊടുക്കണം. പരാജയപ്പെട്ടാലും അത് ഒരു വിഷയം അല്ലെന്ന് നമ്മൾ മനസിലാക്കി കൊടുക്കണം.- ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ. അപ്പൊ ഒരു പരാജയം സംഭവിച്ചാലും തളർന്നു പോകരുത്- അമ്പിളി ദേവി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *