മക്കളുടെ കാര്യങ്ങൾ കഴിഞ്ഞിട്ടേയുള്ളു എന്റെ പേഴ്‌സണൽ സ്പേസ്’! കടപ്പാട് ജനങ്ങളോടും ഈശ്വരനോടും തന്നെയാണ്; അമ്പിളി ദേവി പറയുന്നു!’

എവിടെ പോയാലും ആളുകൾ എന്നെ തിരിച്ചറിയുകയും എന്നെ സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ ഓർക്കുമ്പോൾ ഈശ്വരനോടും നന്ദി പറയണം. ഒരു കലാകാരി ആയി എനിക്ക് ജനിക്കാൻ പറ്റിയത് വലിയ ഒരു ഭാഗ്യമായി കാണുന്നു.സ്‌കൂളിൽ വിട്ടു കഴിഞ്ഞാൽ അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്ന് അറിയില്ല
പ്രധാനം മക്കളുടെ കാര്യം തന്നെയാണ്.മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും അധികം ഇഷ്ടമുള്ള താരമാണ് അമ്പിളി ദേവി. നൃത്തത്തിലൂടെയും സ്‌കൂൾ കലോത്സവ വേദികളിലൂടെയും അഭിനയത്തിലേക്ക് എത്തിയ താരം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് എങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേക്ഷകർക്ക് പ്രീയപ്പെട്ട താരമായത്. ഇപ്പോഴിതാ മക്കൾ മക്കളെ കുറിച്ച് താരം സംസാരിക്കുകയാണ്.

“എന്റെ മൂത്ത മോൻ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഇളയ ആൾ ഈ കഴിഞ്ഞ വർഷമാണ് സ്‌കൂളിൽ ജോയിൻ ചെയ്തത്. ഇപ്പോൾ യുകെജിയിൽ ആണ്. എല്ലാ വർഷവും ആനുവൽ ഡേയ്ക്ക് ഒക്കെ അവർ പങ്കെടുക്കാറുണ്ട്. മക്കളെ സ്‌കൂളിൽ വിട്ടു കഴിഞ്ഞാൽ അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്ന് രക്ഷിതാക്കൾക്ക് അറിയില്ല. കൊറോണ സമയത്താണ് കുഞ്ഞുങ്ങളുടെ വിദ്യാഭാസ രീതിയൊക്കെ മനസിലായത്. ഞാൻ എപ്പോഴും ആ സമയത്ത് മോന്റെ കൂടെ തന്നെ ഇരിക്കുമായിരുന്നു. സ്‌കൂളിൽ നിന്നും വിട്ട് വീട്ടിലെ അറ്റ്മോസ്ഫിയറിലേക്ക് മാറുന്നതിന്റെ ബുദ്ധിമുട്ട് അവനു ഉണ്ടാകരുത് എന്നുണ്ടായിരുന്നു. അങ്ങിനെയാണ് അവന്റെ പഠിത്തത്തിന്റെ കാര്യമൊക്കെ മനസിലായത്. എന്റെ മൂത്ത മോൻ കുറച്ച് ഇന്ട്രോവേർട്ട് ആണ്. പെട്ടെന്നൊന്നും ആരുമായിട്ടും ഇടപഴകുന്ന സ്വഭാവ രീതി അല്ല. ഇപ്പോൾ പക്ഷെ അവന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇളയ മോന് സ്‌കൂളിൽ പോകാനും ക്‌ളാസിൽ ഇരിക്കാനുമൊക്കെ നല്ല ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോൾ അതൊക്കെ മാറി.

വർക്ക് ഞാൻ ഒരു സീരിയൽ ആണ് ഇപ്പോൾ ചെയ്യുന്നത്. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന കനൽ പൂവ്. പിന്നെ എനിക്കൊരു നൃത്ത വിദ്യാലയം ഉണ്ട്. അതിന്റെ കാര്യങ്ങൾ നോക്കണം. പക്ഷെ അതിനേക്കാൾ എല്ലാം പ്രധാനം മക്കളുടെ കാര്യം തന്നെയാണ്. അവരുടെ കാര്യങ്ങൾ കഴിഞ്ഞിട്ടേയുള്ളു എന്റെ പേഴ്‌സണൽ സ്പേസ് എന്ന് പറയുന്നത്. അവരുടെ പഠിത്തവും ആക്ടിവിറ്റീസും തന്നെയാണ് എനിക്ക് മുഖ്യം. അവരുടെ സ്‌കൂളിലെ ഒരു പരിപാടിയും ഞാൻ മുടക്കാറില്ല. ഇതൊക്കെയാണല്ലോ നമ്മുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ. ഒരു കലാകാരി എന്ന നിലയിൽ ആദ്യം വേണ്ടത് ജനങ്ങളുടെ സപ്പോർട്ട് ആണ്. അതിൽ എനിക്ക് ഏറ്റവും കടപ്പാട് ജനങ്ങളോടും ഈശ്വരനോടും തന്നെയാണ്. 2000 മുതൽ അഭിനയത്തിൽ സജീവമായിട്ടുള്ള ആളാണ് ഞാൻ. ഇപ്പോഴും ജനങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹം എനിക്ക് വളരെ സന്തോഷമാണ്”

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *