അവസാനം ആ ആഗ്രഹം സേവ് ദ ഡേറ്റിലൂടെ സാധിച്ചു! കല്യാണത്തിന് തൊട്ടുമുന്‍പുള്ള സന്തോഷനിമിഷങ്ങള്‍ പങ്കിട്ട് അമേയ മാത്യു

വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി കുറേ മുന്‍പ് തന്നെ അമേയ പറഞ്ഞിരുന്നു. വിദേശത്ത് നിന്നും നാട്ടിലേക്ക് എത്തിയതിന് പിന്നില്‍ ഇക്കാര്യവുമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

​ആഗ്രഹം സാധിച്ചു

ഒരു കപ്പിള്‍ ഫോട്ടോ ഷൂട്ട് ചെയ്യണമെന്ന ആഗ്രഹം അവസാനം സേവ് ദ ഡേറ്റിലൂടെ നടന്നു എന്ന ക്യാപ്ഷനോടെയാണ് അമേയ ചിത്രങ്ങള്‍ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

​വരാനിരിക്കുന്നത്

വലിയ കാര്യങ്ങളാണ് വരാനിരിക്കുന്നത്. ആ സന്തോഷം ഞാനെങ്ങനെയാണ് നിങ്ങളുമായി പങ്കിടാതെയിരിക്കുന്നത്. അധികം വൈകാതെ തന്നെ കല്യാണവും വരുന്നുണ്ട്. സൂപ്പര്‍ എക്‌സൈറ്റഡാണ് ഞാന്‍ എന്നും അമേയ കുറിച്ചിട്ടുണ്ട്.

​സ്‌നേഹം മാത്രം

എഞ്ചീനിയറായ കിരണാണ് അമേയയെ ജീവിതസഖിയാക്കിയത്. ചിത്രങ്ങള്‍ക്ക് താഴെയായി സ്‌നേഹം അറിയിച്ച് കിരണും എത്തിയിരുന്നു. ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. മധുരം വെപ്പിനുള്ള ഡ്രസ് ശരിയാക്കിയതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാം സറ്റോറിയില്‍ അമേയ പറഞ്ഞിരുന്നു.

​വിവാഹമോചനത്തെക്കുറിച്ച്

കിരണിനൊപ്പമുള്ളൊരു വീഡിയോ പങ്കിട്ട സമയത്തായിരുന്നു ഒരാള്‍ ഡിവോഴ്‌സ് എപ്പോഴാണെന്ന് ചോദിച്ചത്. നെഗറ്റീവോളി സ്‌പോട്ടഡ്, അമ്മാവാ, എന്താണ് അമ്മാവന്റെ പ്രശ്നമെന്നായിരുന്നു അന്ന് അമേയ തിരിച്ച് ചോദിച്ചത്.

​വര്‍ക്കൗട്ട്

ഭക്ഷണ സാധനങ്ങള്‍ ആക്രാന്തത്തോടെ വലിച്ച് കഴിച്ച് തടി കൂടിയപ്പോഴാണ് അമേയ മെലിയാന്‍ തീരുമാനിച്ചത്. വര്‍ക്കൗട്ട് വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

​കല്യാണം എന്നാണ്

വിവാഹത്തീയതി എന്നാണെന്നുള്ളത് ഇതുവരെ അമേയ പുറത്തുവിട്ടിട്ടില്ല. ചിത്രങ്ങള്‍ക്ക് താഴെ ഇത്തവണയും ഇതേക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു.

​ആശംസകള്‍

പ്രിയപ്പെട്ടവരെല്ലാം അമേയയ്ക്കും കിരണിനും ആശംസ അറിയിച്ചിരുന്നു. ഇനിയുള്ള കാര്യങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കിടണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *