ഞാന്‍ എന്റെ കുടുംബത്തെ നോക്കുന്നത് മോശമായ വഴിയിലൂടെ അല്ല; കൂടെ നടന്ന് ഉപദ്രവിയ്ക്കുന്ന സഹതാരത്തെ കുറിച്ച് അമൃത നായര്‍, വിശ്വസിച്ചുപോയി
മിനിസ്‌ക്രീന്‍ സീരിയലുകളിലും വെബ് സീരീസുകളിലും ഷോകളിലും എല്ലാമായി പ്രേക്ഷകര്‍ക്ക് വളരെ പരിചിതയായിട്ടുള്ള നടിയാണ് അമൃത നായര്‍. നായികാ നിരയില്‍ അല്ലെങ്കിലും, സഹതാര വേഷങ്ങളിലൂടെയാണ് അമൃത ശ്രദ്ധ നേടിയത്. കുടുബംവിളക്ക്, കളിവീട് തുടങ്ങിയ സീരിയലുകളിലെയും ലേഡീസ് ഹോസ്റ്റല്‍ എന്ന വെബ്‌സീരീസിലെയും വേഷം ശ്രദ്ധ നേടിയിരുന്നു. നിലവില്‍ ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗീതാ ഗോവിന്ദം എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്.
യൂട്യൂബില്‍ സജീവമായ നടി തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവച്ച് അവിടെയും എത്താറുണ്ട്. അമ്മയും അനിയനും അടങ്ങുന്ന അമൃതയുടെ കുടുംബത്തെ കുറിച്ച് ഇപ്പോള്‍ ഫോളോവേഴ്‌സിനും നന്നായി അറിയാം. ഏറ്റവുമൊടുവില്‍ പങ്കുവച്ച ഒരു ക്യു ആന്റ് എ വീഡിയോയില്‍ തന്നെ കൂടെ നടന്ന് ഉപദ്രവിയ്ക്കുന്ന ഒരു സഹതാരത്തെ കുറിച്ച് അമൃത നായര്‍ സംസാരിക്കുകയുണ്ടായി.
നിങ്ങള്‍ക്കെല്ലാം അറിയാവുന്ന ഒരാളാണ്, ആളുടെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളെ ഞാന്‍ വിശ്വസിച്ചിരുന്നു. നേരത്തെ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്ന സമയത്ത് ചെറിയൊരു പിണക്കം ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ മാറി നല്ല രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. തോളില്‍ കൈയ്യിട്ട് നടക്കുന്ന തരം ബന്ധമുണ്ടായിരുന്നു. പക്ഷേ ഈ ആള് മറ്റ് സഹപ്രവര്‍ത്തകരോട് എന്നെ കുറിച്ച് മോശമായി പറയുന്നത് ഞാന്‍ അറിഞ്ഞു. എന്തിനാണ് എന്നോടിങ്ങനെ ചെയ്യുന്ന്ത എന്നറിയില്ല.
ഇന്റസ്ട്രിയില്‍ അധികം സൗഹൃദങ്ങള്‍ സൂക്ഷിക്കാത്ത ആളാണ് ഞാന്‍. സൗഹൃദം ഉണ്ടെങ്കില്‍ തന്നെ ലൊക്കേഷനില്‍ വച്ച് കാണുമ്പോള്‍ ഹായ് ബായ് പറയുന്നത് വരെ മാത്രമേ പോകാറുണ്ട്. എവിടെ പോകാറുണ്ടെങ്കിലും എന്റെ കൂടെ അമ്മയും അനിയനും ഉണ്ടാവും. ഞാന്‍ തന്നെയാണ് എന്റെ കുടുംബത്തെ നോക്കുന്നത്. മോശമായ വഴിയിലൂടെയല്ല വര്‍ക്ക് ചെയ്യുന്നത്. എനിക്കെന്റെ കുടുംബമാണ് എല്ലാം.
പുഷപ എത്തി; ഭന്‍വര്‍ സിങ്ങും പ്രിയദര്‍ശനിയും നേർക്കുനേർ
ഞാന്‍ എന്തെങ്കിലും ബ്രാന്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാല്‍, ഉടനെ ഈ ആള്‍ അത് എടുത്ത് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്ത്, ‘നോക്ക് അമൃതയ്ക്ക് മാത്രം എന്താ ഇങ്ങനെ ബ്രാന്റഡ് വര്‍ക്കുകള്‍ കിട്ടുന്നത്, നമുക്കൊന്നും കിട്ടുന്നില്ലല്ല’ എന്ന് പറയും റെബേക്ക സന്തോഷുമായുള്ള സൗഹൃദം മുതലെടുപ്പാണെന്നും പറഞ്ഞ് നടക്കുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിയാണ് റെബേക്ക. എന്ന് കരുതി ആ സൗഹൃദം ഞാനൊരിക്കലും മിസ് യൂസ് ചെയ്യാറില്ല. എനിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അവളെ വിളിക്കാറുള്ളൂ, തിരിച്ചും. ഞാന്‍ എന്റെ ജോലിയും കുടുംബവുമായി മുന്നോട്ട് പോകുകയാണ്- അമൃത നായര്‍ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment