വീണ്ടും പഴയതുപോലെ അമൃത… ഒന്നിനും തടയാനാവില്ല എന്ന് തെളിയിച്ചു… ലൈവിൽ എത്തി പറഞ്ഞത് ഇങ്ങനെ..
കഴിഞ്ഞ ദിവസമാണ് യൂട്യൂബ് വീഡിയോസിലൂടെയും ഫേസ്ബുക്ക് വീഡിയോസിലൂടെയും ശ്രദ്ധേയയായ ദയ അശ്വതിയ്ക്ക് എതിരെ അമൃത സുരേഷും അഭിരാമി സുരേഷും പൊലീസ് പരാതി നല്‍കിയത്. ഇനിയും സഹിക്കാന്‍ പറ്റില്ല, കഴിഞ്ഞ രണ്ടു വര്‍ഷമായി തന്നെ നിരന്തരം അപമാനിക്കുന്ന തരത്തില്‍ വീഡിയോ ഇടുന്ന ദയ അശ്വതിയോട് ഇതിലൂടെ മാത്രമേ പ്രതികരിക്കാന്‍ സാധിയ്ക്കുകയുള്ളൂ, ഇനി മൗനം പാലിക്കാന്‍ പറ്റില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു അമൃത സുരേഷിന്റെ പോസ്റ്റ്.ദയ അശ്വതിയ്ക്കുള്ള മറുപടി ഇതാണെന്ന് പറഞ്ഞ് അഭിരാമിയും കേസ് കൊടുത്തതിന്റെ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇത്രയും വര്‍ഷം നിരന്തരം സൈബര്‍ ബുള്ളീങ് നടത്തിയിട്ടും എന്തുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത് എന്നു വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അഭിരാമി. എന്തിനാണ് ഇപ്പോള്‍ കേസ് കൊടുത്തത് എന്ന് ചോദിച്ച് ഒരുപാട് കമന്റുകള്‍ വന്നിട്ടുണ്ട്. അതിനുള്ള മറുപടിയായിട്ടാണ് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്.
ബിഗ്ഗ് ബോസ് കഴിഞ്ഞ സമയം മുതല്‍ ദയ അശ്വതി (ദയ ചേച്ചി എന്നാണ് അഭിരാമി അഭിസംബോധന ചെയ്തത്) തങ്ങള്‍ക്ക് എതിരെ വ്യാജ പ്രചരണങ്ങളും അപകീര്‍ത്തി പരമായ വീഡിയോകളും ഇട്ടുകൊണ്ടിരിക്കുകയാണ്. അതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഞങ്ങള്‍ ആദ്യം ഒഴിവാക്കി. പിന്നീട് ചേച്ചിയുടെ (അമൃത സുരേഷ്) സ്വഭാവത്തെ കുറിച്ചെല്ലാം വളരെ മോശമായ രീതിയില്‍ അസഭ്യം പറഞ്ഞു. അതിനോടൊന്നും ഞങ്ങള്‍ പ്രതികരിച്ചില്ല.ഇപ്പോഴും ദയ അശ്വതി ഇട്ട വീഡിയോയ്ക്കുള്ള മറുപടിയല്ല ഇത്. അതിന് മറുപടി കൊടുക്കാന്‍ താത്പര്യമില്ല. അങ്ങനെ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ഇപ്പോള്‍ കേസ് കൊടുത്തതിന് കാരണം, കഴിഞ്ഞ ദിവസം അവര്‍ പങ്കുവച്ച വീഡിയോയുെട അടിസ്ഥാനത്തിലാണ്. ‘അച്ഛന് മരിച്ചിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ. അപ്പോഴേക്കും അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു, കഷ്ടം’ എന്നു പറഞ്ഞുകൊണ്ടുള്ളതാണ് വീഡിയോ. വ്യക്തപരമായി അത് ഞങ്ങളെ വളരെ അധികം വേദനിപ്പിച്ചു.ആ വീഡിയോ കണ്ട ഉടനെ അതിന് താഴെ പോയി, ഇതു പാടില്ല എന്നു പറഞ്ഞ് ഞാന്‍ കമന്റിട്ടിരുന്നു. അതിന് ശേഷം അവരത് ഡിലീറ്റ് ചെയ്തു. പക്ഷേ തെളിവ് എന്റെ കൈയ്യിലുണ്ട്. അച്ഛന്റെ വേര്പാടിന് ശേഷം ഞങ്ങള്‍ മൂന്നു പേരും അനുഭവിയ്ക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവര്‍ക്ക് മനസ്സിലാക്കാം. ഒരു എന്റര്‍ടൈന്‍മെന്റ് രംഗത്ത് നില്ക്കുന്ന ഞങ്ങള്‍ക്ക്, ജോലിയുടെ ഭാഗമായി ഇത്തരം ഷൂട്ടുകള്‍ ചെയ്യേണ്ടി വരും. അതു മനസ്സിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാന്‍ പറ്റില്ല- എന്നാണ് അഭിരാമി പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment