നിലവിളക്കേന്തി അമൃത..!! നിറകുടം പിടിച്ച് പാപ്പു..!! പുതിയ വീടിന്റെ പാലുകാച്ച് വീഡിയോ പുറത്ത്..!!
അമൃത- അഭിരാമി സുരേഷിന്റെ വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ അതിവേഗം ആണ് വൈറലായി മാറുന്നത്. ഗായികമാർ എന്നതിലുപരി ബിഗ് ബോസ് താരങ്ങളും, വ്ലോഗേഴ്സും ആണ് ഇരുവരും. ഫോറിൻടൂറിലാണ് ഇപ്പോൾ അമൃത. ഗോപി സുന്ദറുമായുള്ള ജീവിതം തുടങ്ങിയ ശേഷം അമൃത- ഗോപി സുന്ദർ കോംബോ ആണ് ഷോകളിൽ കാണാൻ കഴിയുന്നത്. അടുത്തിടെയാണ് അമൃതയുടെയും അഭിരാമിയുടെയും അച്ഛൻ മരിക്കുന്നത്. ഇപ്പോഴിതാ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനം ഇവർ പങ്കുവച്ച വീഡിയോ ആണ് വീണ്ടും വൈറലായി മാറുന്നത്.അച്ഛനും അമ്മയ്ക്കും സർപ്രൈസ് ഡിന്നർ ഒരുക്കിയ വീഡിയോ ആണ് അമൃതയും, അഭിരാമിയും പങ്കിട്ടത്. പ്രണയത്തിലൂടെ ഒന്നായവർ ആണ് അമൃതയുടെ അച്ഛനും അമ്മയും. അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ അമ്മയെന്ന് ഒരിക്കൽ ജെബി ജങ്ഷനിൽ പങ്കെടുക്കവേ അമൃത പറഞ്ഞിരുന്നു. ഒരു ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ള ആളാണ് അമൃതയുടെ അമ്മ ലൈല. സുരേഷിന്റെ മുരളി ഗാനം കേട്ടാണ് താൻ വീണുപോയതെന്നും ഇടക്ക് ലൈല തുറന്നു പറഞ്ഞിട്ടുണ്ട്.
അച്ഛനും അമ്മയും ഒരുമിച്ചു ചേർന്ന് 34 വർഷത്തെ സന്തോഷം ഒരുമിച്ചാണ് പങ്കിടുന്നത്. ഡിസംബറിൽ ആണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. എന്താണ് ഈ ജീവിതത്തിൽ നിങ്ങൾ പഠിച്ചത്. എന്താണ് വിവാഹം കഴിക്കുന്നവർക്കും, വിവാഹം കഴിച്ചവർക്കും ഉപദേശം നൽകാൻ ഉള്ളത് എന്നും മക്കൾ ചോദിക്കുന്നുണ്ട്. കല്യാണം കഴിക്കരുത് എന്ന് മാത്രം പറയരുത് എന്നും തമാശയായി അഭിരാമി വീഡിയോയിൽ പറയുന്നതും കേൾക്കാം.
നമ്മൾ കടലിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മൾ വലിയ ഒരു തിരമാലയിൽ പെട്ടാൽ നമ്മൾ ആടി ഉലഞ്ഞു പോകും. സുനാമി വന്നാലും അങ്ങനെ തന്നെ ആണ്. പക്ഷെ നമ്മുടെ പ്രതീക്ഷകയാണ് എവിടെയോ ഒരു കരയുണ്ട് എന്ന്. ആ പ്രതീക്ഷയാണ് നമ്മളെ മുൻപോട്ട് കൊണ്ട് പോകുന്നത്. ജീവിതം അതുപോലെയാണ് നമ്മൾ ആ വലിയ തിരയിൽ പെടാതെ മുൻപോട്ട് പോകണം- ലൈല പറഞ്ഞു.നമ്മൾ ജനിച്ച പോലെ നമ്മളും ആരെയെങ്കിലും ഒക്കെ ജനിപ്പിക്കണം. അത് നമ്മുടെ ഒരു കടമയാണ്. കല്യാണം കഴിക്കുക എന്നുള്ളത് പ്രകൃതി നിയമം ആണ് അത് ചെയ്യണം. നിയമപരമായി കല്യാണം കഴിക്കാതെ ലിവിങ് ടുഗെദർ ആയിട്ടുള്ള ജീവിതത്തോട് ഇപ്പോഴത്തെ അവസ്ഥയിൽ യോജിപ്പില്ല. എന്നും അമൃതയുടെ അച്ഛൻ സുരേഷ് പറയുന്നുണ്ട്.
മക്കൾക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തിരിക്കുന്ന കുടുംബം ആണ് അമൃതയുടേയും അഭിരാമിയുടെയും. മക്കളുടെ അടുത്ത് എല്ലാ കാര്യങ്ങളും പറയാറുണ്ട്. അമൃതയുടെ വിവാഹം പ്രേമിച്ചിട്ട് അല്ല. ആളുകളുടെ സംശയം ആണ് അമൃതയുടെ വിവാഹം പ്രണയം ആണോ എന്ന്. എന്നാൽ പ്രേമത്തിന് മുൻപ് വന്നു പെർമിഷൻ ചോദിച്ചിരുന്നു എന്നും സുരേഷും ലൈലയും തുറന്നു പറഞ്ഞിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment