ബാലയെപോലെ എനിക്ക് സാധിക്കില്ല ..ഞാൻ ജീവിക്കുന്നത് എന്റെ മകൾക്ക് വേണ്ടിയാണ് …ഞാൻ ഹാപ്പിയാണ് …തുറന്ന് പറഞ്ഞ് അമൃത സുരേഷ് ..
ഗായിക അമൃത സുരേഷിന്റെ പുതിയ പോസ്റ്റ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷമുള്ള ചിത്രങ്ങളായിരുന്നു അമൃത പങ്കുവെച്ചത്. കൈയ്യില്‍ പ്രസാദവും നെറ്റിയിലും കഴുത്തിലുമായി കളഭവും, കുങ്കുമവും തൊട്ട് ചിരിച്ച മുഖത്തോടെയായിരുന്നു ഫോട്ടോ. കൂപ്പുകൈ സ്‌മൈലിയോടെയായിരുന്നു ആദ്യം ഫോട്ടോ പങ്കുവെച്ചത്. നിരവധി പേരാണ് ഫോട്ടോയുടെ താഴെ സ്‌നേഹം അറിയിച്ചെത്തിയത്. ഒരുകാലവും ഒരുപാട് കാലത്തേക്കില്ല. പക്ഷേ, ഇനിയുള്ള കാലം അമൃത ചേച്ചിയുടെ കൂടെയാണ്, ചില സത്യങ്ങള്‍ക്ക് നേരെ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഈ പുഞ്ചിരി എന്നും മുഖത്തുണ്ടാവട്ടെ, സന്തോഷത്തോടെ ഇരിക്കൂയെന്നുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.
കൂളിങ് ഗ്ലാസും വെച്ചായിരുന്നു രണ്ടാമത്തെ ഫോട്ടോ.സ്‌നേഹവും പ്രാര്‍ത്ഥനയും എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷന്‍. മനോഹരമായിരിക്കുന്നുവെന്നായിരുന്നു കമന്റുകള്‍. ഇത്രയും മനസമാധാനത്തോടെ നിറഞ്ഞ ചിരി ചിരിക്കുന്നത് കുറേ കാലങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്. ഒരു ആശ്വാസത്തിന് വകുപ്പുണ്ടെന്നാണല്ലോ കേട്ടത്, എന്നും നന്മകളുണ്ടാവട്ടെ, ക്യാപ്ഷന്റെ ആവശ്യം, എല്ലാം ഈ ഫോട്ടോയിലുണ്ട്, അമൃതയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു, ഇനി സമാധാനമുണ്ടാവട്ടെ, ആ ചിരിയിലുണ്ട് എല്ലാം. എന്നും ഇങ്ങനെ നിറഞ്ഞ പുഞ്ചിരിയോടെ തന്നെ അമൃതയെ കാണാനാവട്ടെ, ഈ ചിരിയും പ്രാര്‍ത്ഥനയും ഇഷ്ടമായി, തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
മകള്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ജീവിതം എന്ന് നേരത്തെ അമൃത വ്യക്തമാക്കിയിരുന്നു. അവളുടെ സന്തോഷത്തിനാണ് ഞാനും അമ്മയും അഭിയും പ്രാധാന്യം കൊടുക്കുന്നത്. മറ്റൊരാളുടെ ജീവിതത്തെക്കുറിച്ചും അഭിപ്രായം പറയുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. എന്താണെന്നറിയില്ല, സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നിട്ടുണ്ട്. നീണ്ടനാളത്തെ മൗനത്തിന് ശേഷമായാണ് അമൃത പ്രതികരിച്ചത്. വിവാഹമോചനത്തെക്കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നപ്പോഴും ഗൗനിച്ചിരുന്നില്ല. അത് മകളെയും അസ്വസ്ഥമാക്കുന്നു എന്ന് മനസിലായപ്പോഴായിരുന്നു പ്രതികരണം.
ഞങ്ങളുടെ കുടുംബവും ജീവിതവും സുരക്ഷിതമാക്കി നിര്‍ത്തുന്നതിന് വേണ്ടി മാത്രമാണ് പ്രതികരിച്ചത്. നിയമപരമായ സഹായം തേടിയത് അതിന് വേണ്ടി മാത്രമാണ്. ആരേയും ഉപദ്രവിക്കാന്‍ വേണ്ടിയല്ല അങ്ങനെ ചെയ്തത്. പലപ്പോഴും ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടിട്ടുണ്ട്. ഇനി അത്തരം ചര്‍ച്ചകളൊന്നും ആവശ്യമില്ല. ഞങ്ങളുടെ പ്രതികരണമല്ല അങ്ങനെ വരുന്നതൊന്നും. ഇനി ഇതൊരു സംസാരവിഷയമാക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല, ഇത് നിങ്ങളും മനസിലാക്കണമെന്നായിരുന്നു അമൃത മുന്‍പ് പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment